Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പബ്ബുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എല്ലാം തുറന്നു; മരണങ്ങൾക്കും വിവാഹങ്ങൾക്കും നിയന്ത്രണമില്ല; വിദേശ ഹോളിഡേയും അനുവദിച്ചു; ഇന്നുമുതൽ ബ്രിട്ടനിൽ കൊവിഡിനെ ഭയപ്പെടാതെ ജീവിക്കാം; പേടിമാറാതെ ഇന്ത്യൻ വകഭേദം

പബ്ബുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എല്ലാം തുറന്നു; മരണങ്ങൾക്കും വിവാഹങ്ങൾക്കും നിയന്ത്രണമില്ല; വിദേശ ഹോളിഡേയും അനുവദിച്ചു; ഇന്നുമുതൽ ബ്രിട്ടനിൽ കൊവിഡിനെ ഭയപ്പെടാതെ ജീവിക്കാം; പേടിമാറാതെ ഇന്ത്യൻ വകഭേദം

സ്വന്തം ലേഖകൻ

റെക്കാലത്തിനു ശേഷം ബ്രിട്ടൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ്. പബ്ബുകളിലും ബാറുകളിലും, അകത്തെ ശീതളിമയിൽ, അരണ്ട വെളിച്ചത്തിനു കീഴിലിരുന്ന് ഇനി മുതൽ ലഹരി നുകരാം. പ്രിയപ്പെട്ടവരെ മനസ്സിലെ സ്നേഹം മുഴുവൻ ആവാഹിച്ചെടുത്ത് വാരിപ്പുണരാം, മൂർദ്ധാവിൽ ചുംബനങ്ങൾ അർപ്പിക്കാം. അതേ, ഇന്നുമുതൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ ബ്രിട്ടന്റെ സാധാരണ ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്ക് ഒരു നാഴികക്കല്ല് കൂടി പിന്നിടുകയാണ്.

കൂടുതൽ ഇളവുകൾ നിലവിൽ വരുന്നതോടെ കൂടുതൽ ജാഗരൂകരാകണമെന്ന് ബോറിസ് ജോൺസൺ ജനങ്ങളോട് ആവശ്യപ്പെട്ടു. പുതിയ ഇനങ്ങൾ, പ്രത്യേകിച്ച് അതിവ്യാപനശേഷിയുള്ള ഇന്ത്യൻ ഇനം കത്തിപ്പടരുന്ന അവസരത്തിൽ ഒരു മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്ന ശാസ്ത്രജ്ഞനമരുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് ഈ മുന്നറിയിപ്പ് നൽകീയിരിക്കുന്നത്. അതേസമയം, ഇന്നലെ 1,926 പുതിയ കേസുകൾ കൂടി ബ്രിട്ടനിൽ സ്ഥിരീകരിക്കപ്പെട്ടും. നാല് കോവിഡ് മരണങ്ങളാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇന്ന്, ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ, ഏകദേശം ഒരു വർഷത്തിനു ശേഷം ഇതാദ്യമായി പല സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും പരസ്പരം പുണരാനും സ്നേഹം പങ്കുവയ്ക്കാനുമുള്ള അവസരം ലഭിക്കും. പബ്ബുകൾ, റെസ്റ്റോറന്റുകൾ, കഫേകൾ എന്നിവയിൽ ഇൻഡോർ സേവനങ്ങൾ ലഭ്യമാക്കും. അതുപോലെ സിനിമാ ഹോളുകൾ, ഹോട്ടലുകൾ, തീയറ്ററുകൾ എന്നിവയും തുറന്ന് പ്രവൃത്തിക്കും. ഈ ഇളവുകൾ എല്ലാം പ്രഖ്യാപിക്കുമ്പോഴും അതെല്ലാം അവഗണിച്ച് വീടുകൾക്കുള്ളിൽ തന്നെ തുടരാനാണ് ആരോഗ്യരംഗത്തെ പ്രമുഖർ ഉപദേശിക്കുന്നത്.

മൂന്നാം ഘട്ട ഇളവുകൾ

ഇന്നു മുതൽ മൂന്നാം ഘട്ട ഇളവുകൾ പ്രാബല്യത്തിൽ വരുമ്പോൾ ആറുപേർക്ക് അല്ലെങ്കിൽ രണ്ട് വ്യത്യസ്ത വീടുകളിൽ താമസിക്കുന്നവർക്ക് മുറികൾക്കകത്ത് ഒത്തുചേരുവാനുള്ള അനുവാദം ലഭിക്കും. മാത്രമല്ല, രാത്രി, സ്വന്തം വീടിൽ നിന്നും മാറിത്താമസിക്കാനുള്ള അനുവാദവും ഉണ്ടായിരിക്കും. അതേസമയം വാതിൽപ്പുറ ഒത്തുചേരലുകളിൽ പരമാവധി30 പേർക്ക് വരെ പങ്കെടുക്കാൻ സാധിക്കും. മാത്രമല്ല, സാമൂഹിക അകലം പാലിക്കണമെന്ന നിഷ്‌കർഷയും ഒഴിവാക്കിയിട്ടുണ്ട്. പരസ്പരം ഹസ്തദാനം ചെയ്യുവാനും ആലിംഗനം ചെയ്യുവാനുമൊക്കെ കഴിയും.

വിദേശത്തേക്കുള്ള ഒഴിവുകാല യാത്രകൾക്ക് അനുമതി നൽകിയതാണ് ഈ ഘട്ടത്തിലെ മറ്റൊരു പ്രധാന ഇളവ്. വിദേശ രാജ്യങ്ങളെ ഗ്രീൻ, ആംബർ, റെഡ് എന്നിങ്ങനെ മൂന്ന് പട്ടികകളിലാക്കി വിവിധ നിയന്ത്രണങ്ങളോടെയായിരിക്കും വിദേശയാത്ര അനുവദിക്കുക. ഇതിൽ ഗ്രീൻ ലിസ്റ്റിൽ ഉള്ള രാജ്യങ്ങൾ സന്ദർശിച്ച് തിരികെ എത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമായി വരികയില്ല. ആംബർ ലിസ്റ്റിലെ രാജ്യങ്ങൾ സന്ദർശിച്ച് തിരികെ എത്തുന്നവർ 10 ദിവസത്തെ ഹോം ക്വാറന്റൈന് വിധേയരാകണം. റെഡ് ലിസ്റ്റിൽ രാജ്യങ്ങളിൽ നിന്നുള്ളവർ 10 ദിവസത്തെ ഹോട്ടൽ ക്വാറന്റൈനും വിധേയരാകണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP