Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

മയക്കുമരുന്ന് വരെ പരീക്ഷിച്ച യൗവ്വനം; എല്ലാം ശരിയാക്കിയത് മേഗൻ; അമേരിക്കയിൽ ജീവിക്കാൻ ബ്രിട്ടീഷ് ഇംഗ്ലീഷും ഉപേക്ഷിച്ചു; ഒടുവിൽ എലിസബത്ത് രാജ്ഞിയേയും തള്ളിപ്പറഞ്ഞ് ഹാരി രംഗത്ത്

മയക്കുമരുന്ന് വരെ പരീക്ഷിച്ച യൗവ്വനം; എല്ലാം ശരിയാക്കിയത് മേഗൻ; അമേരിക്കയിൽ ജീവിക്കാൻ ബ്രിട്ടീഷ് ഇംഗ്ലീഷും ഉപേക്ഷിച്ചു; ഒടുവിൽ എലിസബത്ത് രാജ്ഞിയേയും തള്ളിപ്പറഞ്ഞ് ഹാരി രംഗത്ത്

സ്വന്തം ലേഖകൻ

പ്രേമിച്ച പെണ്ണിന്റെ വാക്കുകേട്ട് സ്വന്തം കുറ്റുംബത്തെ ഉപേക്ഷിച്ച പെൺകോന്തൻ, അല്ലെങ്കിൽ, സമ്പന്നതയുടെ മടിത്തട്ടിലും സ്നേഹം ലഭിക്കാതെ വളർന്ന ക്ഷുഭിത യൗവ്വനം. ഇതിൽ ഏതാണ് ഹാരിക്ക് ചേർന്ന വിശേഷണം എന്ന് ഇനിയും തീർച്ചപ്പെടുത്താനാവില്ല. എന്നാൽ, ഈ രണ്ടു വിശേഷണങ്ങളും ഹാരിക്ക് ചാർത്തി നൽകുന്നവരുടെ എണ്ണം ഏതാണ്ട് തുല്യമാണ്. ഒരു ഭാഗത്തുനിന്ന് കടുത്ത വിമർശനമേൽക്കേണ്ടി വരുമ്പോഴും മറുഭാഗത്തുനിന്ന് അളവില്ലാത്ത സ്നേഹവും സഹതാപവും ഹാരിക്ക് ആവോളം ലഭിക്കുന്നു. ഒരുപക്ഷെ ഇത്തരമൊരു വ്യത്യസ്തമാർന്ന വ്യക്തിത്വം ലോകത്തിൽ തന്നെ ഹാരി മാത്രമായിരിക്കും.

ലോകം മുഴുവൻ ബഹുമാനിക്കുന്ന ബ്രിട്ടീഷ് രാജകുടുംബത്തെ ഉപേക്ഷിച്ച് ഭാര്യയ്ക്കൊപ്പം അമേരിക്കയിലെത്തിയ ഹാരി പല അവസരങ്ങളിലും തന്റെ കുടുംബത്തെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് ഓപ്ര വിൻഫ്രിക്ക് നൽകിയ വിവാദ അഭിമുഖത്തിലൂടെ രാജകുടുംബത്തിനെതിരെ വംശീയാരോപണം വരെ ഉന്നയിച്ച ഹാരി ഇന്ന് പലരുടെയും കണ്ണിലെ കരടാണെങ്കിൽ മറ്റു പലർക്കും വീരനായകൻ കൂടിയാണ്. അധികാരവും ചെങ്കോലും വിട്ടൊഴിഞ്ഞ് ഒരു സാധാരണ മനുഷ്യന്റെ ജീവിതം ജീവിച്ചുതീർക്കാൻ ഒരുങ്ങിയ വീരനായകൻ.

അടുത്തിടെ ഡാക്സ് ഷെപ്പേർഡിന്റെ ആംചെയർ എക്സ്പർട്ട് മെന്റൽ ഹെല്ത്ത് പോഡ്കാസ്റ്റിൽ പങ്കെടുത്തുകൊണ്ട് ഹാരി വീണ്ടും തന്റെ ഹൃദയം തുറന്നു. കടുത്ത വിവാദങ്ങൾക്ക് തിരികൊളുത്താൻ ഇടയുള്ള വെളിപ്പെടുത്തലുകൾക്ക് പുറമേ ഇത്തവണ തന്റെ മുത്തശ്ശിയേയും മരിച്ചുപോയ മുത്തശ്ശനേയും പ്രതിസ്ഥാനത്ത് നിർത്താൻ ഹാരി തയ്യാറായി എന്നതാണ് ശ്രദ്ധേയം. വിവാദ അഭിമുഖത്തിൽ,പക്ഷെ ഇവർ ഇരുവരേയും സംശയത്തിന്റെ കരിനിഴലിൽ നിന്നും ഹാരി ഒഴിവാക്കിയിരുന്നു.

മയക്ക് മരുന്നുകൾക്കൊപ്പം ഒരു യൗവ്വനാരംഭം

ഒരു കുട്ടിയെ എങ്ങനെ വളർത്തിക്കൊണ്ടുവരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അവനിലെ വ്യക്തിത്വം വളരുക. പലരും തിരിച്ചറിവില്ലാതെ മയക്കുമരുന്നുകളുടെ ലോകത്തേക്ക് യാത്രയാകും. തിരിച്ചറിവില്ലാത്ത അവസ്ഥയിൽ താനും അത്തരത്തിലായിരുന്നു എന്ന് ഹാരി ഈ പോഡ്കാസ്റ്റിൽ പറയുന്നു. തന്റെ ഇരുപതുകളിലെ ജീവിതം തുറന്നു പറഞ്ഞ ഹാരി പക്ഷെ, ഇതെല്ലാം നൽകുന്നത് കേവലം ഒരു നിമിഷത്തെ സന്തോഷം മാത്രമാണെന്ന് പറയാനും മടിച്ചില്ല.

അവശ്യത്തിലധികം ആഡംബരങ്ങൾക്കിടയിൽ ജനിച്ചപ്പോൾ പക്ഷെ നഷ്ടപ്പെട്ടത് ഒരു ജീവിതമായിരുന്നു എന്ന് ഹാരി പറയുന്നു. തികച്ചും ഒറ്റപ്പെട്ട ജീവിതമായിരുന്നു അത്. തന്നെ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും നയിച്ചത് ആ കുത്തുന്ന ഏകാന്തതയായിരുന്നു എന്നും ഹാരി പറഞ്ഞു. ഇതിൽ നിന്നും മുക്തി നേടുന്നതിനായി പിതാവ് ചാൾസ് തന്നെ ഒരു മദ്യാസക്തി മുക്തി കേന്ദ്രത്തിൽ കൊണ്ടുപോയതായും ഹാരി വെളിപ്പെടുത്തി.

എലിസബത്ത് രാജ്ഞിയേയും വിടാതെ ഹാരി

ഓപ്ര വിൻഫ്രിയുടെ അഭിമുഖം കുടുംബത്തിൽ ഉണ്ടാക്കിയ വിള്ളൽ ഫിലിപ്പ് രാജകുമാരന്റെ മരണത്തോടെ ഇല്ലാതെയാകുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയാണ്. വിവാദ അഭിമുഖത്തിൽ, തന്റെ കുഞ്ഞിനു നേരെ വംശീയ വിദ്വേഷം പരത്തിയ രാജകുടുംബാംഗങ്ങൾ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനുമല്ല എന്ന് ഹാരി എടുത്തു പറഞ്ഞിരുന്നു. ഇത് രാജ്ഞിയെ സംശയത്തിന്റെ കരിനിഴലിൽ നിന്നും മാറ്റിയിരുന്നു. എന്നാൽ, ഇപ്പോൾ ഏറ്റവും പുതിയ പോഡ്കാസ്റ്റിൽ, എലിസബത്ത് രാജ്ഞിയേയും കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ് ഹാരി.

എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും തന്റെ പിതാവായ ചാൾസ് രാജകുമാരനെ വളർത്തിയെ രീതിയെ അധിക്ഷേപിച്ചാണ് ഹാരി രംഗത്തെത്തിയിരിക്കുന്നത്. തന്നിലേക്കും അതേ രീതി തന്റെ പിതാവ് അടിച്ചേൽപ്പിക്കുകയായിരുന്നു എന്നാണ് ഹാരി പറഞ്ഞത്. താൻ എന്തായാലും ആ രീതി പിന്തുടരില്ലെന്ന് ഹാരി ഉറപ്പായി പറഞ്ഞു. തന്റെ മക്കൾ തികച്ചും വ്യത്യസ്തമായ രീതിയിൽ ജീവിതം മുഴുവൻ ആസ്വദിച്ചു തന്നെ വളരുമെന്നും ഹാരി പറഞ്ഞു.

ചേരയെ തിന്നുന്ന നാട്ടിൽ നടുക്കണ്ടം തിന്നാൻ ഹാരി

ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുക്കണ്ടം തന്നെ തിന്നണമെന്നാണ് പഴമക്കാർ പറയുന്നത്. പ്രായോഗിക ജീവിതത്തിന്റെ ഈ ബാല പാഠം ഹാരിയും പഠിച്ചിരിക്കുന്നു. ബ്രിട്ടനിൽ നിന്നും അമേരിക്കയിൽ താമസം തുടങ്ങിയതോടെ ഹാരി തന്റെ ബ്രിട്ടീഷ് ശൈലിയിലുള്ള ഇംഗ്ലീഷ് ഉച്ഛാരണവും ഉപേക്ഷിച്ചിരിക്കുകയാണ്. ശുദ്ധമായ അമേരിക്കൻ ശൈലിയിലാണ് പോഡ്കാസ്റ്റിൽ ഹാരി സംസാരിക്കുന്നത്. ബ്രിട്ടീഷ് ക്ലാസിക്കൽ ശൈലി കൈവിട്ട ഹാരി ഇതോടെ തന്റെ ബ്രിട്ടീഷ് പാരമ്പര്യത്തെ മുഴുവൻ ഉപേക്ഷിക്കുകയാണെന്നാണ് നിരീക്ഷകർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP