Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

എന്റെ അമ്മയോട് അവർ ചെയ്തത് ഒരിക്കലും മറക്കാനായിട്ടില്ല; അച്ഛനും വല്യമ്മയും ഒക്കെ പകർന്ന വേദന മറക്കാൻ പണ്ടേ കൊട്ടാരം വിടാൻ തീരുമാനിച്ചു; മേഗനൊപ്പം നാടു വിട്ട ബ്രിട്ടൻ ഹാരി പറയുന്നത്

എന്റെ അമ്മയോട് അവർ ചെയ്തത് ഒരിക്കലും മറക്കാനായിട്ടില്ല; അച്ഛനും വല്യമ്മയും ഒക്കെ പകർന്ന വേദന മറക്കാൻ പണ്ടേ കൊട്ടാരം വിടാൻ തീരുമാനിച്ചു; മേഗനൊപ്പം നാടു വിട്ട ബ്രിട്ടൻ ഹാരി പറയുന്നത്

സ്വന്തം ലേഖകൻ

രാജകുടുംബത്തിലെ ജീവിതം പകർന്നുതന്നത് വേദനകൾ മാത്രം. തന്റെ കുട്ടികൾക്കെങ്കിലും ആ ഗതി വരരുത് എന്നാഗ്രഹത്തിലാണ് കൊട്ടാരം വിട്ടിറങ്ങിയതെന്നും ഹാരി. അമേരിക്കയിലെ ഒരു മാനസിക ആരോഗ്യവുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിലാണ് ഹാരി തുറന്നടിച്ചത്. തന്റെ പിതാവ് ചാൾസ് രാജകുമാരനെതിരെയും ഹാരി പൊട്ടിത്തെറിച്ചു. തന്റെ അമ്മയോട് കൊട്ടാരം കാണിച്ച അനീതി പൊറുക്കാനാവാതെ തനിക്ക് 20 വയസ്സുള്ളപ്പോൾ തന്നെ കൊട്ടാരം വിടാൻ താൻ ഉദ്ദേശിച്ചിരുന്നതായും ഹാരി വെളിപ്പെടുത്തി.

തന്റെ മകനു നേരെ വംശീയ വിവേചനം കാണിച്ചു എന്ന് ബ്രിട്ടീഷ് രാജകുടുംബത്തിനെതിരെ ആരോപണം ഉന്നയിച്ച് രണ്ട് മാസം കഴിയുമ്പോഴാണ് ഹാരിയുടെ അടുത്ത ആക്രമണം ഉണ്ടാകുന്നത്. ഹാരിയുടെ, ഓപ്ര വിൻഫ്രീയ്ക്കൊപ്പമുള്ള ആപ്പിൾ ടെ വി + മെന്റൽ ഹെൽത്ത് എന്ന സീരീസിന്റെ പ്രമോഷൻനടത്തുന്ന പരിപാടിയിലായിരുന്നു ഈ പൊട്ടിത്തെറി. എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും വളർത്തിയതിന്റെ ദുരനുഭവങ്ങൾ ഏറ്റാണ് തന്റെ പിതാവായ ചാൾസ് രാജകുമാരൻ വളർന്നതെന്നും പിന്നീട് താൻ അനുഭവിച്ചതൊക്കെ മക്കളോടും അദ്ദേഹം ചെയ്തുവെന്നും ഹാരി പറഞ്ഞു.

അമേരിക്കൻ ശൈലിയിലുള്ള ഇംഗ്ലീഷ് സംഭാഷണ രീതിയുമായാണ് ഹാരി 90 മിനിറ്റ് നീണ്ടുനിൽക്കുന്ന പോഡ്കാസ്റ്റിൽ വന്നത്. താൻ ആരേയും കുറ്റപ്പെടുത്തുകയോ ആർക്കെങ്കിലും നേരെ വിരൽ ചൂണ്ടുകയോ അല്ല ചെയ്യുന്നതെന്ന് വ്യക്തമാക്കിയ ഹാരി പക്ഷെ കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ തന്റെ വേദനയും ദുരനുഭവങ്ങളും പങ്കുവയ്ക്കുക മാത്രമാണെന്നും പറഞ്ഞു. താൻ എന്തായാലും ആ രീതികൾ ഉപേക്ഷിക്കുകയാണെന്നും, ഒരിക്കലും തന്റെ മക്കളെ ആ വിധത്തിലാവില്ല വളർത്തുകയെന്നും ഹാരി പറഞ്ഞു.

ആഡംബരങ്ങൾ ധാരാളമുള്ള ഒരു ലോകത്ത് കൂട്ടിലടയ്ക്കപ്പെട്ട പ്രതീതിയായിരുന്നു രാജകുടുംബത്തിലെ ജീവിതം എന്ന് ഹാരി വ്യക്തമാക്കി. ഫ്രോസൻ സ്റ്റാർ ക്രിസ്റ്റീൻ ബെല്ലിന്റെ ഭർത്താ ഡാക്സും ഈ ഷോയിൽ പങ്കെടുത്തിരുന്നു. തന്റെ പുകവലിയോടും മദ്യത്തോടുമുള്ള അമിതാസക്തി എടുത്തുപറഞ്ഞ അദ്ദേഹത്തോട് തന്റെ കുട്ടിക്കാലത്തെ പീഡനങ്ങളെ കുറിച്ചും ഹാരി ചോദിച്ചു. രാജകൊട്ടാരത്തിലെ അടച്ചിട്ട കൂടിൽ നിന്നും പുറത്തുചാടണമെന്നുള്ളത് തന്റെ യൗവ്വനാരംഭത്തിൽ തന്നെ തോന്നിയ കാര്യമാണെന്നും ഹാരി കൂട്ടത്തിൽ പറഞ്ഞു. തന്റെ അമ്മയോട് അവർ ചെയ്തത് തന്റെ ഭാര്യയോടും ചെയ്യുമെന്ന ചിന്ത ശക്തമായപ്പൊഴാണ് അവസാനം വീടുവിട്ടിറങ്ങിയതെന്നും ഹാരി സൂചിപ്പിച്ചു.

ഇപ്പോൾ, ലോസ് ഏഞ്ചലസിൽ ജീവിക്കുമ്പോൾ തല ഉയർത്തിപ്പിടിച്ചു തന്നെ ജീവിക്കാമെന്നും തികച്ചും വ്യത്യസ്തമായ ഒരു അനുഭൂതിയാണതെന്നും ഹാരി കൂട്ടിച്ചേർത്തു. ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങൾ ഇപ്പോഴാണ് അനുഭവിക്കുവാൻ ആരംഭിച്ചതെന്നും ഹാരി പറഞ്ഞു. രാജകൊട്ടാരത്തിൽ നിന്നുണ്ടായ അനുഭവങ്ങൾ തന്റെ ഭാര്യ താനുമായി പങ്കുവച്ചെന്ന് സൂചിപ്പിച്ച ഹാരി, നല്ലൊരു ജീവിതം ജീവിച്ചു തീർക്കുവാൻ രാജകുമാരി ആകേണ്ടതില്ലെന്നും പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP