Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

സ്തന വലിപ്പത്തിന്റെ പേരിൽ താരമായ കെയ്റ്റി പ്രൈസ് എട്ടാം തവണ വിവാഹ നിശ്ചയം നടത്തി; നാലെണ്ണം കല്യാണത്തിനു മുൻപേ പിരിഞ്ഞു; ബ്രിട്ടനിലെ ഒരു ടി വി താരത്തിന്റെ കഥ

സ്തന വലിപ്പത്തിന്റെ പേരിൽ താരമായ കെയ്റ്റി പ്രൈസ് എട്ടാം തവണ വിവാഹ നിശ്ചയം നടത്തി; നാലെണ്ണം കല്യാണത്തിനു മുൻപേ പിരിഞ്ഞു; ബ്രിട്ടനിലെ ഒരു ടി വി താരത്തിന്റെ കഥ

സ്വന്തം ലേഖകൻ

സ്ത്രീകളുടെ സ്തനത്തിന്റെ പ്രാഥമികമായ ധർമ്മം പുരുഷന്മാരെ വിഢികളാക്കുക എന്നതാണെന്ന് പറഞ്ഞത് പ്രശസ്ത അമേരിക്കൻ എഴുത്തുകാരനായ ഡേവ് ബാരിയാണ്. ഇത് എത്രത്തോളം ശരിയാണ് എന്നത് ചിന്തിക്കേണ്ട കാര്യമാണെങ്കിലും, സ്തനവലിപ്പത്താൽ പ്രശസ്തയായ ബ്രിട്ടീഷ് ടി വി താരം കെയ്റ്റി പ്രൈസ് എട്ടാം തവണയും വിവാഹനിശ്ചയത്തിനൊരുങ്ങുമ്പോൾ ഓർമ്മ വരുന്നത് ഈ വാചകമാണ്. 10 മാസം നീണ്ടുനിന്ന പ്രണയത്തിനു ശേഷമാണ് കെയ്റ്റി പ്രൈസ് തന്റെ കാമുകനായ കാൾ വുഡ്സിനെ വിവാഹം ചെയ്യാൻ ഒരുങ്ങുന്നത്.

വിവാഹ നിശ്ചയത്തിന് ഒരുങ്ങുന്നതിനു മുൻപായി കാൾ വുഡ്സ്, തന്റെ മാതാപിതാക്കളുടെയും 15 വയസ്സുള്ള മകന്റെയും അനുവാദം ചോദിച്ചിരുന്നതായി 42 കാരിയായ കെയ്റ്റി വെളിപ്പെടുത്തി. കാമുകൻ കാൾ വുഡ്സിന് 32 വയസ്സാണ് പ്രായം. കെയ്റ്റിയുടെ മൂന്നാമത്തെ ഭർത്താവ് കീരാൻ ഹെയ്ലറുമായി വിവാഹമോചനം നേടിയതിനുശേഷം ആറാഴ്‌ച്ചകൾക്കിപ്പുറമാണ് അവർ ഈ പ്രഖ്യാപനം നടത്തുന്നത്.

തന്റെ പുതിയ കാമുകനെ ഒരുപാട് സ്നേഹിക്കുന്നു എന്നും താൻ ജോലി ചെയ്തില്ലെങ്കിൽ പോലും അദ്ദേഹം തന്നെ നോക്കുമെന്നും അവർ പറയുന്നു. കാൾ തന്റെ പ്രശസ്തിയിലോ അല്ലെങ്കിൽ അതിന് കാരണമായ മറ്റെന്തെങ്കിലിലുമോ ആകൃഷ്ടനായല്ല തന്നെ സ്നേഹിക്കുന്നതും തന്റെ മനസ്സിനെയാണ് സ്നേഹിക്കുന്നതെന്നും കെയ്റ്റി പറയുന്നു. ഇന്നലെ വൈകുന്നേരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഇരുവരും തങ്ങളുടെ വിവാഹനിശ്ചയത്തിന്റെ കാര്യം പ്രസിദ്ധപ്പെടുത്തിയത്.

കെയ്റ്റിന്റെ ആവശ്യത്തിന് താൻ സമ്മതം മൂളി എന്നായിരുന്നു, തങ്ങളുടെ ചിത്രങ്ങൾക്കൊപ്പം കെയ്റ്റി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. തന്റെ മൂന്നാമത്തെ ഭർത്താവുമായി വിവാഹ മോചനം നേടിയ ഉടൻ തന്നെ കാളിനെ വിവാഹം ചെയ്യാൻ ആഗ്രഹിക്കുന്നതായി കെയ്റ്റി പറഞ്ഞിരുന്നു. തന്റെ പൂർവ്വ വിവാഹങ്ങളുടെ നരകച്ചുഴിയിൽ നിന്നും പുറത്തുവന്നിരിക്കുകയാണെന്നും, അതിൽ നിന്നും തനിക്ക് ലഭിച്ച നല്ല കാര്യങ്ങൾ തന്റെ കുട്ടികൾ മാത്രമാണെന്നും അന്ന് അവർ പറഞ്ഞിരുന്നു.

കഴിഞ്ഞ മൂന്ന് വിവാഹങ്ങളിൽ നിന്നായി കെയ്റ്റിന് അഞ്ചു മക്കളാണുള്ളത്. കാൾ തന്നെ മുൻകൈ എടുത്ത് അവരുമായി കൂടുതൽ അടുത്തിടപഴകി അവരുടെ സ്നേഹം പിടിച്ചുപറ്റുകയായിരുന്നു എന്നും കെയ്റ്റി പറയുന്നു. ആദ്യ ഭർത്താവിൽ ഇവർക്ക് 18 വയസ്സുള്ള ഒരു മകനുണ്ട്. രണ്ടാമത്തെ ഭർത്താവിൽ നിന്നു 15 വയസുള്ള ഒരു മകനും 13 വയസ്സുള്ള മകളും, മൂന്നാമത്തെ ഭർത്താവിൽ നിന്നും ഏഴുവയസ്സുള്ള മകനും ആറുവയസ്സുള്ള മകളുമാണ് ഇവർക്കുള്ളത്. കഴിഞ്ഞവർഷം ടർക്കിയിൽ വച്ച് ഒരു അപകടത്തിൽ കെയ്റ്റിയുടെ കാലിന് ഒടിവുപറ്റിയപ്പോൾ ശുശ്രൂഷിച്ചിരുന്നത് കാൾ ആയിരുന്നു.

ഇപ്പോഴത്തേതും കൂടി ആകെ എട്ടുതവണയാണ് കെയ്റ്റി പ്രൈസ് വിവാഹനിശ്ചയം നടത്തിയത്. അതിൽ നാലെണ്ണം വിവാഹത്തിലെത്തുന്നതിനു മുൻപ് തന്നെ പിരിഞ്ഞിരുന്നു. മൂന്നാമത്തെ ബന്ധം തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന സമയത്താണ് കെയ്റ്റി കാളുമായി അടുപ്പത്തിലാകുന്നത്. ശരീര സൗന്ദര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്ന കെയ്റ്റി ശസ്ത്രക്രിയയിലൂടെയാണ് തന്റെ സ്തനത്തിന്റെ വലിപ്പം വർദ്ധിപ്പിച്ചത്. അത് മോഡലിങ് രംഗത്ത അവർക്ക് ഏറെ സ്വീകാര്യതയുണ്ടാക്കി. മാത്രമല്ല, ഏറെ ആരാധകരേയും നേടിക്കൊടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP