Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

തോക്കു ചൂണ്ടിക്കാർ തട്ടാൻ ശ്രമിച്ചത് 11കാരനും 14കാരനും ചേർന്ന്; പ്രതിരോധം തീർത്ത് തറയിലേക്ക് മലർത്തിയടിച്ചത് പൊലീസുകാരനെന്ന് അറിഞ്ഞതോടെ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് കുട്ടികൾ: പിന്നാലെ പൊലീസ് അറസ്റ്റും: വീഡിയോ കാണാം

തോക്കു ചൂണ്ടിക്കാർ തട്ടാൻ ശ്രമിച്ചത് 11കാരനും 14കാരനും ചേർന്ന്; പ്രതിരോധം തീർത്ത് തറയിലേക്ക് മലർത്തിയടിച്ചത് പൊലീസുകാരനെന്ന് അറിഞ്ഞതോടെ തോക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട് കുട്ടികൾ: പിന്നാലെ പൊലീസ് അറസ്റ്റും: വീഡിയോ കാണാം

സ്വന്തം ലേഖകൻ

തോക്കു ചൂണ്ടിക്കാർ മോഷ്ടിക്കാൻ ശ്രമം നടത്തിയത് 11കാരനും 14കാരനും ചേർന്ന്. തോക്കിൻ മുനയിൽ നിന്ന് പ്രതിരോധം തീർത്ത് കുട്ടിയെ തറയിൽ അടിച്ചിട്ടയാൾ പൊലീസുകാരനാണെന്ന് അറിഞ്ഞതോടെ കുട്ടികൾ ഓടിരക്ഷപ്പെട്ടു. കഴിഞ്ഞയാഴ്ച കാലിഫോർണിയയിലെ സാൻ ലിയാണോഡയിലാണ് സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നു.

വീടിന്റെ മുന്നിൽ നിന്ന പൊലീസുകാരന് നേരെയാണ് കുട്ടികൾ തോക്ക് ചൂണ്ടിക്കാർ തട്ടാൻ ശ്രമം നടത്തിയത്. എന്നാൽ തോക്കിൻ മുന്നിൽ പതറാതെ നിന്ന പൊലീസ് ഉദ്യോഗസ്ഥൻ പൊടുന്നനെ തന്നെ കുട്ടിയെ അടിച്ച് താഴെയിടുകയും തോക്ക് തട്ടി തെറിപ്പിക്കുകയും ചെയ്തു. നിലത്തു വീണ കുട്ടി വേദനയിൽ കരയുകയു ചെയ്യുന്നുണ്ട്. ഇതിനു ശേഷമാണ് ഇദ്ദേഹം താൻ പൊലീസ് ഓഫിസറാണെന്ന കാര്യം കുട്ടികളോട് പറയുന്നത്. ഇതോടെ കുട്ടികൾ തോക്ക് നടു റോഡിൽ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.

പൊലീസുകാരനെ ആക്രമിക്കും മുന്നേ ഈ കുട്ടികൾ മറ്റു രണ്ട് പേരെയും ആക്രമിച്ച് കാർ തട്ടിയെടുത്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. വീഡിയോ ദൃശ്യം പുറത്ത് വന്നതിന്റെ പിറ്റേ ദിവസം തന്നെ കുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP