Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202116Sunday

ഒറ്റയ്ക്ക് സംസാരിക്കാൻ മടി; ചാൾസും വില്യംസും ഒരുമിച്ച് ഹാരിയുമായി സംസാരിച്ചു; മുറിവുണങ്ങാതെ വിങ്ങി മൂന്ന് മനസ്സുകൾ; സങ്കടം മാറ്റാൻ വെയിൽസിലെ കോട്ടേജിലേക്ക് ഒറ്റയ്ക്ക് യാത്രയായി ചാൾസ്; ഫിലിപ്പ് രാജകുമാരൻ വിടവാങ്ങുമ്പോൾ

ഒറ്റയ്ക്ക് സംസാരിക്കാൻ മടി; ചാൾസും വില്യംസും ഒരുമിച്ച് ഹാരിയുമായി സംസാരിച്ചു; മുറിവുണങ്ങാതെ വിങ്ങി മൂന്ന് മനസ്സുകൾ; സങ്കടം മാറ്റാൻ വെയിൽസിലെ കോട്ടേജിലേക്ക് ഒറ്റയ്ക്ക് യാത്രയായി ചാൾസ്; ഫിലിപ്പ് രാജകുമാരൻ വിടവാങ്ങുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ദ്യോഗിക തുറകളിലും കുടുംബനാഥനെന്ന നിലയിലും കളം നിറഞ്ഞാടിയ ഫിലിപ്പ് രാജകുമാരന്റെ മരണം അത്രപെട്ടെന്നൊന്നും ആർക്കും ഉണക്കാനാവാത്ത മുറിവുകളാണ് രാജകുടുംബാംഗങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നത്. ഫിലിപ്പിന് ഏറെ പ്രിയങ്കരനായിരുന്ന ചാൾസ് രാജകുമരന് ഏറെ വലിയ മാനസികാഘാതം സൃഷ്ടിച്ച ഒന്നാണ് പിതാവിന്റെ വേർപാട്. ഏകനായിരുന്ന്, പിതാവുമൊത്തുള്ള മധുരമൂറുന്ന സ്മരണകൾ അയവിറക്കി മനസ്സിനെ ശാന്തമാക്കുവാൻ ചാൾസ് ഇന്നലെതന്നെ വെയിൽസിലുള്ള അദ്ദേഹത്തിന്റെ കോട്ടേജിലേക്ക് യാത്രയായി.യാത്ര തിരിക്കുന്നതിനു മുൻപായി മക്കൾ വില്യമുമായും ഹാരിയുമായും സംസാരിക്കുകയും ചെയ്തു.

മക്കളെ പിച്ചവെച്ച് നടത്തിയ വിൻഡ്സർ കാസിലിലെ പച്ചപ്പുൽപ്പരപ്പിൽ വെച്ചുതന്നെയാണ് ചാൾസ് തന്റെ മക്കളുമായി സംസാരിച്ചത്. വിവാദ അഭിമുഖത്തിന് ശേഷം കുടുംബത്തിൽ ഉണ്ടായ അകൽച്ചയും അസ്വാരസ്യവും പരിഹരിക്കുന്നതിന്റെ ആദ്യപടിയായിരുന്നു ഈ സംഭാഷണം എന്നാണ് കരുതുന്നത്. എന്നാൽ, ഇവിടെയും അദ്ദേഹം തികഞ്ഞ മുൻകരുതൽ എടുത്തു. ചാൾസും വില്യമും ഒറ്റയ്ക്കൊറ്റക്ക് ഹാരിയെ കാണാൻ നിൽക്കാതെ ഇരുവരും ഒരുമിച്ചാണ് കണ്ടതും സംസാരിച്ചതും. നളെ ആരുടെയെങ്കിലും വാക്കുകൾ വളച്ചൊടിച്ച് മറ്റൊരു വിവാദം ഉണ്ടാക്കാതിരിക്കാനുള്ള മുൻകരുതലായിരുന്നു ഈ നടപടി.

ഓപ്രയുമായുള്ള അഭിമുഖത്തിനു ശേഷം ഹാരിയുടെ മേലുള്ള വിശ്വാസം നഷ്ടപെട്ടിരിക്കുന്നു എന്നാണ് കൊട്ടാരം വൃത്തങ്ങൾ പറയുന്നത്. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഔദ്യോഗിക പരിപാടികൾ ഒന്നും തന്നെ ഇല്ലായിരുന്നു. ആ സമയത്താണ് മൂന്നുപേരും ഒത്തുചേർന്നത്. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാലും, ജീവനക്കാർ അവർ പറയുന്നതൊക്കെ കേൾക്കുമെന്നതിനാലും അവർക്ക് ഏറെ നേരം അവിടെ നിന്ന് സംസാരിക്കാനായില്ല. അതിനുശേഷം, ഹാരി താമസിക്കുന്ന ഫ്രോഗ്മോർ കോട്ടേജിൽ വച്ചും സംഭഷണം നടന്നതായി ചില കേന്ദ്രങ്ങൾ പറയുന്നു. ഇതിൽ കെയ്റ്റ് രാജകുമാരിയും അല്പനേരം പങ്കെടുത്തിരുന്നു.

ഇരുഭാഗത്തും മനസ്സിൽ ഏറ്റിരിക്കുന്ന മുറിവിന്റെ ആഴം ചെറുതൊന്നുമല്ല. അതുകൊണ്ടുതന്നെ ഒരു പുനഃസമാഗമം എന്നത് ഏറെ ക്ലേശകരമായ ഒന്നാണ് എന്ന് കൊട്ടാരത്തോടടുത്ത ചിലർ പറയുന്നു. ഭാവിയിൽ, ഇരുകൂട്ടർക്കും ദോഷകരമല്ലാത്ത വിധം എങ്ങനെ മുന്നോട്ടുപോകാം എന്നതാണ് ഇരുകൂട്ടരും ചിന്തിക്കെണ്ടതെന്നും ഇവർ പറയുന്നു. ഏതായാലും ഇക്കാര്യത്തിൽ എന്തു തീരുമാനവും എടുക്കാൻ ചാൾസിനും വില്യമിനും രാജ്ഞിയുടെ പൂർണ്ണ പിന്തുണ ഉണ്ടന്നാണ് അറിയുന്നത്.

ബുധനാഴ്‌ച്ച എലിസബത്ത് രാജ്ഞിയുടെ 95-മത് ജന്മദിനമാണ്. ആഘോഷങ്ങൾ ഇല്ലെങ്കിലും മുത്തശ്ശിക്ക് ജന്മദിന ആശംസകൾ നേർന്നിട്ടായിരിക്കും ഹാരിയുടെ മടക്കം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. എന്നാൾ ചാൾസ് അതിനു നിൽക്കാതെ ഏകാന്തത തേടി വെയിൽസിലേക്ക് യാത്രയായി. ചില സ്വകാര്യ ചടങ്ങുകളുമായി ബന്ധപ്പെട്ട് ചാൾസിന്റെ ഭാര്യ കാമില ലണ്ടനിൽ തന്നെയാണ് ഉള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP