Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ന്യൂസിലന്റിനെ കാത്തിരിക്കുന്നത് വൻ ഭൂകമ്പം; മാഗ്നിറ്റിയൂഡ് എട്ടോ അതിലധികമോ തീവ്രതയുള്ള ഭൂചലനം ന്യൂസിലന്റിനെ പിടിച്ചു കുലുക്കും: അടുത്ത 50 വർഷത്തിനുള്ളിൽ ന്യൂസിലന്റിനെ കാത്തിരിക്കുന്നത് അതിഭീകരമായ അവസ്ഥയെന്ന മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോർട്ട്

ന്യൂസിലന്റിനെ കാത്തിരിക്കുന്നത് വൻ ഭൂകമ്പം; മാഗ്നിറ്റിയൂഡ് എട്ടോ അതിലധികമോ തീവ്രതയുള്ള ഭൂചലനം ന്യൂസിലന്റിനെ പിടിച്ചു കുലുക്കും: അടുത്ത 50 വർഷത്തിനുള്ളിൽ ന്യൂസിലന്റിനെ കാത്തിരിക്കുന്നത് അതിഭീകരമായ അവസ്ഥയെന്ന മുന്നറിയിപ്പുമായി പുതിയ പഠന റിപ്പോർട്ട്

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: അടുത്ത 50 വർഷത്തിനുള്ളിൽ ന്യൂസിലന്റിനെ കാത്തിരിക്കുന്നത് വൻ ഭൂകമ്പമെന്ന് പഠന റിപ്പോർട്ട്. രാജ്യത്തെ വിറപ്പിക്കുന്ന ഭൂകമ്പം ഉണ്ടാകാൻ 75 ശതമാനത്തിലധികം സാധ്യതയുണ്ടെന്നാണ് വെല്ലങിടണിലെ വിക്ടോറിയ യൂണിവേഴ്‌സിറ്റി നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്. എട്ടോ അതിലധികമോ തീവ്രതയുള്ള ഭൂകമ്പം അടുത്ത 50 വർഷത്തിനുള്ളിൽ രാജ്യത്തെ വെറുപ്പിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.

സൗത്ത് ഐലൻഡിലെ ആൽപ്പൈൻ നിരകളിൽ നടത്തിയ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ നത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമായതെന്ന് വെല്ലിങ്ടൺ യൂണിവേഴ്‌സിറ്റി സീനിയർ ലക്ചറർ ജാമി ഹോവർത്ത് പറഞ്ഞു. തടാകങ്ങളിലേയും ചതുപ്പുകളിലേയും അവശിഷ്ടങ്ങൾ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യം ഇന്നേവരെ നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായ ഭൂകമ്പം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് നൽകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP