Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുഃഖമാചരിക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചപ്പോഴും ഡിസൈൻ ഭംഗിയിലൂടെ കോടികൾ ചെലവഴിച്ച് രാജകൊട്ടാരത്തിലെ സ്ത്രീകൾ; കുട്ടികളെ വീട്ടിലിരുത്തി കേയ്റ്റ് സംസ്‌കാരത്തിനെത്തിയത് ലക്ഷങ്ങൾ വിലയുള്ള വജ്രാഭരണങ്ങൾ അണിഞ്ഞ്

ദുഃഖമാചരിക്കാൻ കറുത്ത വസ്ത്രങ്ങൾ ധരിച്ചപ്പോഴും ഡിസൈൻ ഭംഗിയിലൂടെ കോടികൾ ചെലവഴിച്ച് രാജകൊട്ടാരത്തിലെ സ്ത്രീകൾ; കുട്ടികളെ വീട്ടിലിരുത്തി കേയ്റ്റ് സംസ്‌കാരത്തിനെത്തിയത് ലക്ഷങ്ങൾ വിലയുള്ള വജ്രാഭരണങ്ങൾ അണിഞ്ഞ്

സ്വന്തം ലേഖകൻ

ഫിലിപ്പ് രാജകുമാരന്റെ ശവസംസ്‌കാര ചടങ്ങുകളിൽ ദുഃഖസൂചകമായ കറുത്ത വസ്ത്രങ്ങൾ ധരിച്ചെത്തിയ രാജകുടുംബത്തിലെ സ്ത്രീകൾ പക്ഷെ, അവിടെയും ആഡംബരങ്ങളോടും ഫാഷനോടും ഉള്ള മോഹം കൈവെടിഞ്ഞില്ല. കറുത്ത വസ്ത്രത്തിലും പുതിയ പുതിയ ഫാഷൻ ഡിസൈനുകൾ എങ്ങനെ രൂപപ്പെടുത്താം എന്നതിന്റെ ഒരു ശില്പശാലയായിരുന്നു ഇന്നലെ നടന്ന ശവ സംസ്‌കാര ചടങ്ങുകൾ എന്ന് പറയാം. അതിമനോഹരമായ കറുത്ത വസ്ത്രത്തിൽ കെയ്റ്റ് എത്തിയപ്പോൾ യൂജീനിൂയും സാറായുമൊന്നും ഒട്ടും പുറകോട്ട് പോയില്ല. വസ്ത്രവുമായി പൊരുത്തപ്പെട്ടുപോകുന്ന കറുത്ത ഹൈഹീലുമായായിരുന്നു ആൻഡ്രൂ രാജകുമാരന്റെ ഭാര്യയായ സാറ എത്തിയത്.

1982- ഡയാന രാജകുമാരി അണിഞ്ഞിരുന്ന, പിന്നീട് 2017-ൽ രാജ്ഞിയുടെയും രാജകുമാരന്റെയും എഴുപതാം പിറന്നാളിന് താൻ തന്നെ അണിഞ്ഞതുമായ ജാപ്പനീസ് പവിഴത്തിന്റെ നെക്ക്ലേസും അണിഞ്ഞായിരുന്നു കെയ്റ്റ് എത്തിയത്. മുത്തുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഡയാനാ രാജകുമാരിക്ക് പണ്ട് രാജ്ഞി നൽകിയ സമ്മാനമായിരുന്നു അത്. ചാൾസ് രാജകുമാരനുമായുള്ള വിവാഹം കഴിഞ്ഞയുടനെ ബ്രിട്ടൻ സന്ദർശിച്ച ഡച്ച് രാജകുടുംബാംഗങ്ങൾക്ക് നൽകിയ വിരുന്നിൽ പങ്കെടുക്കാനായിട്ടായിരുന്നു ഈ ആഭരണം ഡയാന ആദ്യമായി ധരിച്ചത്.

അതേസമയം ആൻഡ്രൂ രാജകുമാരന്റെയും സാറയുടെയും മകളായ യൂജിനി രാജകുമാരി തന്റെ ഇരുണ്ടനിറമുള്ള മുടിയിഴകൾ തോളിനുമുകളിൽ ഒതുക്കിവച്ച് ഏകദേശം 5690 പൗണ്ട് വിലവരുന്ന കറുത്ത കോട്ടുമിട്ടാണ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്. പിയാട്രീസ് രാജകുമാരിയും ഏറെ വിലക്കൂടിയ നീണ്ട കോളറുള്ള ജാക്കറ്റ് അണിഞ്ഞായിരുന്നു എത്തിയത്.

എന്നാൽ, ഏറെ ശ്രദ്ധേയയാത് കേയ്റ്റ് രാജകുമാരി തന്നെയായിരുന്നു. ഫിലിപ്പ് രാജകുമാരന് അന്ത്യാഞ്ജലൈ അർപ്പിക്കുന്നതിനൊപ്പം, മരണമടഞ്ഞ തന്റെ ഭർതൃമാതാവ് ഡയാനാ രജകുമാരിയുടെ ഓർമ്മ പുതുക്കാനും കെയ്റ്റിനു കഴിഞ്ഞു. മാത്രമല്ല, എലിസബത്ത് രാജ്ഞിയൂം നിരവധി തവണ ഈ നെക്ലെസ് അണിഞ്ഞിട്ടുണ്ട്. മുൻ പ്രധാനമന്ത്രി മാർഗരറ്റ് താച്ചറുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ 1995-ലായിരുന്നു രാജ്ഞി ഇത് അവസാനമയി അണിഞ്ഞത്.

രാജ്ഞിക്ക് ജപ്പാൻ സർക്കാരിൽ നിന്നും സമ്മാനമായി ലഭിച്ച ഈ മുത്തുഹാരം നിർമ്മിച്ചിരിക്കുന്നത്, ഏറ്റവും ഉയർന്ന ഗുണമേന്മയുള്ള സംസ്‌കരിച്ച മുത്തുകൾ കൊണ്ടാണ് ലക്ഷക്കണക്കിന് രൂപ വിലവരുന്ന ഈ ആഭരണം രാജകുടുംബത്തിന്റെ പൊതുസ്വത്താണ്. മുത്തുകൾ കോർത്ത നാലു നിരകൾക്ക് നടുവിലൂടെ രത്നത്തിന്റെ ഒരു ഇഴയുമിതിലുണ്ട്. അതിനൊപ്പം രാജ്ഞിയുടെ സ്വകാര്യ ശേഖരത്തിലുള്ള ബഹ്റെയിൻ പേൾ ഡയമണ്ട് ഇയർ റിങ്സും കെയ്റ്റ് ധരിച്ചിരുന്നു.

രാജകുടുംബത്തിന് ഏറെ പ്രിയപ്പെട്ട മരുമകളാണ് കെയ്റ്റ്. ഫിലിപ്പ് രാജകുമാരനുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്ന കെയ്റ്റ് രാജ്ഞിയുടെയും ഓമനയായാണ് അറിയപ്പെടുന്നത്. താൻ തന്റെ മുത്തച്ഛനെ മനസ്സിലാക്കുവാൻ വർഷങ്ങൾ എടുത്തപ്പൊൾ, കെയ്റ്റ് വളരെ വേഗം മുത്തച്ചന്റെ മനസ്സിൽ സ്ഥാനം പിടിച്ചെന്ന് ഒരിക്കൽ വില്യം പറഞ്ഞിട്ടുമുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP