Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

ടെക്സ്റ്റ് മെസേജുകൾ അയച്ച് കീഴ്ജീവനക്കാരിയെ ശല്യം ചെയ്ത് മേലുദ്യോഗസ്ഥൻ; തറ തുടയ്ക്കുന്ന മോപ്പിന് അടിച്ചു പഞ്ഞിക്കിട്ട് യുവതി: ചൈനയിലെ സർക്കാർ ഓഫിസിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ടെക്സ്റ്റ് മെസേജുകൾ അയച്ച് കീഴ്ജീവനക്കാരിയെ ശല്യം ചെയ്ത് മേലുദ്യോഗസ്ഥൻ; തറ തുടയ്ക്കുന്ന മോപ്പിന് അടിച്ചു പഞ്ഞിക്കിട്ട് യുവതി: ചൈനയിലെ സർക്കാർ ഓഫിസിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വന്തം ലേഖകൻ

ടെക്‌സ്റ്റ് മെസേജുകൾ അയച്ച് ശല്യം ചെയ്ത മേലുദ്യോഗസ്ഥനെ കീഴ്ജീവനക്കാരിയായ യുവതി അടിച്ചു പഞ്ഞിക്കിട്ടു. സർക്കാർ ജീവനക്കാരിയായ യുവതിയാണ് തന്റെ ബോസിനെ തറ തൊടയ്ക്കുന്ന മോപ്പിന് അടിച്ചു പഞ്ഞിക്കിട്ടത്.

സോ എന്ന യുവതിയുടെ വീരകൃത്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. 14 മിനറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ മാനേജരുടെ മുറിയിലേക്ക് നടന്നു വരുന്നതും ചീത്ത വിളിച്ചു കൊണ്ട് അദ്ദേഹത്തെ തല്ലുന്നതും കാണാം. വിബോയിൽ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണക്കിന് ആളുകളാണ് ഷെയർ ചെ്തത്. വാങ് എന്ന ഓഫീസറാണ് കീഴുദ്യോഗസ്ഥയുടെ അടി വാങ്ങിക്കൂട്ടിയത്.

തന്റെ കസേരയിൽ ജോലിയിൽ മുഴുകിയിരുന്ന ബോസിനെ ആദ്യം ൂന്ന് തവണയാണ് തലയ്ക്ക് മോപ്പിന് അടിച്ചത്. ഒപ്പം നല്ല ചീത്തവിളിയും ഉണ്ട്. എന്നിട്ടും ദേഷ്യം തീരാതെ വീണ്ടും മോപ്പിന് അടിക്കുകയും ഒടുവിൽ ആ മുറിയിൽ ഉണ്ടായിരുന്ന ബുക്കുകൾ എല്ലാം അദ്ദേഹത്തിന്റെ മേലേയ്ക്ക് എറിയുകയും ചെയ്തു.

ബെയ്‌ലിൻ ജില്ലയിലെ പോവർട്ടി ലീവിിയേഷൻ ഡിപ്പാർട്ട്‌മെന്റിലെ ഡെപ്യൂട്ടി ഡയറക്ടറാണ് വാങ്. അടികൊള്ളുന്നതിനിടയിൽ ഇയാൾ യുവതിയോട് മാപ്പു പറയുകയും മെസേജുകൾ തമാശയ്ക്ക് അയച്ചതാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. എന്നാൽ തന്നൊട മോശമായി പെരുമാറിയ മേലുദ്യോഗസ്ഥനോട് യുവതി യാതൊരു ദയയും കാണിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP