Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അലാസ്‌കൻ മഞ്ഞുമല സാധാരണയിലും നൂറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നു; ഒരു ദിവസം സഞ്ചരിക്കുന്നത് അറുപതടി ദൂരം വരെ

അലാസ്‌കൻ മഞ്ഞുമല സാധാരണയിലും നൂറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നു; ഒരു ദിവസം സഞ്ചരിക്കുന്നത് അറുപതടി ദൂരം വരെ

സ്വന്തം ലേഖകൻ

39 മൈൽ നീളത്തിൽ സ്ഥിതി ചെയ്യുന്ന അലാസ്‌കൻ മഞ്ഞുമല സാധാരണയിലും നൂറിരട്ടി വേഗത്തിൽ സഞ്ചരിക്കുന്നതായി ഗവേഷകർ. മൗണ്ട് ദെനാലിക്ക് വടക്കായി സ്ഥിതി ചെയ്യുന്ന മൾഡ്രോ ഗ്ലേസിയറാണ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും വേഗത്തിൽ സഞ്ചരിച്ചു തുടങ്ങിയത്. മഞ്ഞുമലയുടെ മുകൾ ഭാഗവും താഴെ ഭാഗവും തമ്മിലുള്ള ഭാരവ്യത്യാസമാണ് ഇത് തെന്നി നീങ്ങാൻ കാരണമെന്ന് ഗവേഷകർ പറയുന്നത്.

ലോകത്തിൽ വളരെ അപൂർവ്വമായി സംഭവിക്കുന്നതാണ് മഞ്ഞുമലകളുടെ തെന്നിമാറ്റം. ഒരു ശതമാനം മഞ്ഞുമലകൾ ലോകത്ത് ഇങ്ങനെ തെന്നിമാറാറുണ്ട്. ദശാബ്ദങ്ങൾ ഇങ്ങന സഞ്ചരിക്കാറുള്ളതായാണ് വിദഗ്ദർ പറയുന്നത്. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം എന്തെന്ന് കണ്ടെത്താൻ ശാസ്ത്രജ്ഞന്മാർക്ക് ഇതുവരെ സാധിച്ചിട്ടില്ല. താഴ്ഭാഗത്തിന്റെ പിണ്ഡം കുറവായതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. ദെനാലി പർവ്വത നിരയുടെ വടക്ക് കിഴക്കൻ ചെരുവിൽ നിന്നും ഉത്ഭവിച്ച് മക്കൻലി നദിയിലേക്ക് ഒഴുകുന്നതാണ് 39 മൈൽ നീളത്തിൽ സ്ഥിതി ചെയ്യുന്ന മൾഡ്രോ മഞ്ഞുമല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP