Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ചർച്ചയ്‌ക്കെത്തിയ പുരുഷ കേസരികൾക്ക് കസേര; ഒരേ ഒരു വനിതാ അതിഥിക്ക് മാത്രം സോഫ: പൊട്ടിത്തെറിച്ച് ഉറുസ്വേല വണ്ടർ ലെയിൻ

സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ചർച്ചയ്‌ക്കെത്തിയ പുരുഷ കേസരികൾക്ക് കസേര; ഒരേ ഒരു വനിതാ അതിഥിക്ക് മാത്രം സോഫ: പൊട്ടിത്തെറിച്ച് ഉറുസ്വേല വണ്ടർ ലെയിൻ

സ്വന്തം ലേഖകൻ

സ്ത്രീകളുടെ അവകാശത്തെ കുറിച്ച് ചർച്ചയ്‌ക്കെത്തിയ പുരുഷ കേസരികൾക്ക് കസേര നൽകിയപ്പോൾ ചർച്ചയ്‌ക്കെത്തിയ ഒരേ ഒരു വനിതാ നേതാവിന് മാത്രം ഇരിപ്പിടമായി നൽകിയത് സോഫ. യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉറുസ്വേല വണ്ടർ ലെയിനെയാണ് അപമാനിച്ചത്. മൂന്ന് പേർ ചേർന്ന് നടത്തിയ ചർച്ചയിൽ പുരുഷന്മാർക്ക് പ്രത്യേകം പ്രത്യേകം ഇരിപ്പിടം നൽകിയപ്പോൾ ഉറുസ്വെല വണ്ടർ ലെയിന് മാത്രം സോഫയിൽ സീറ്റ് നൽകി അപമാനിക്കുക ആയിരുന്നു.

ചൊവ്വാഴ്ച അങ്കാറയിലാണ് സംഭവം നടന്നത്. ടർക്കിഷ് പ്രസിഡന്റ് റെസീപ് ടയിപ് എർഡോഗൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കിള് എന്നിവർക്കാണ് പ്രത്യേകം ഇരിപ്പിടം നൽകിയത്. മൂവരും ഒരുമിച്ച് എത്തുന്ന സദസ്സിൽ പുരുഷന്മാർക്കായി അടുത്തടുത്തുള്ള കസേര നൽകിയപ്പോൾ ഉറുസ്വേലയ്ക്ക് മാത്രം അൽപം അകലെയുള്ള സോഭ നൽകുക ആയിരുന്നു. ആദ്യമൊന്ന് അന്തിച്ചു പോയ ഉറുസ്വേല തനിക്ക് നൽകിയ സീറ്റിലേക്ക് ഇരിക്കുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP