Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202118Sunday

മഴകിട്ടാതെ പ്രദേശം മുഴുവനും വരണ്ടുണങ്ങി; ഭക്ഷണം തേടി ഭീമാകാരനായ ഇഴജന്തു സൂപ്പർ മാർക്കറ്റിൽ: വീഡിയോ കാണാം

മഴകിട്ടാതെ പ്രദേശം മുഴുവനും വരണ്ടുണങ്ങി; ഭക്ഷണം തേടി ഭീമാകാരനായ ഇഴജന്തു സൂപ്പർ മാർക്കറ്റിൽ: വീഡിയോ കാണാം

സ്വന്തം ലേഖകൻ

മാസങ്ങളായി മഴകിട്ടാതെ പ്രദേശം മുഴുവനും വരണ്ടുണങ്ങിയതോടെ ഭക്ഷണം തേടി ഭീമാകാരനായ ഇഴജന്തു സൂപ്പർമാർക്കറ്റിൽ എത്തി. ആറടി നീളമുള്ള ജീവിയെ കണ്ട് സൂപ്പർമാർക്കറ്റിലുണ്ടായിരുന്ന ആളുകൾ ഭയന്നു വിറച്ചു. തായ്‌ലൻഡിലെ നാകോം പതോമിലെ സൂപ്പർമാർക്കറ്റിലാണ് ഭീമാകാരനായ ഇഴജന്തു എത്തിയത്.

സൂപ്പർമാർക്കറ്റിൽ ഭക്ഷണ സാധനങ്ങൾ അടുക്കിവെച്ച ഷെൽഫിലേക്ക് വലിഞ്ഞു കയറിയ ജീവി ഷെൽഫിലുണ്ടായിരുന്ന സാധനങ്ങളെല്ലാം വലിച്ച് താഴേയ്ക്കിട്ടു. ഇതോടെ കടയിലെ ജീവനക്കർ പൊലീസിനെ അറിയിച്ചു. അപ്രതീക്ഷിതമായി കടയിലെത്തിയ അതിഥിയെ പിടിക്കാൻ ഇഴജന്തുക്കളെ പിടിക്കുന്ന ആളുകളുമായി പൊലീസും എത്തി. മുകളിൽ കയറി നിലയുറപ്പിച്ച ജീവിയെ പിടിച്ചു കെട്ടുകയും ചെയ്തു.

മാസങ്ങളായി ഈ പ്രദേശത്ത് മഴയില്ലാതായതോടെയാണ് ഭക്ഷണം തേടി ഈ ജീവി സൂപ്പർമാർക്കറ്റിൽ എത്തിയത്. കനാലുകളിലും കുളത്തിലും ജീവിക്കുന്ന ഏഷ്യൻ വാട്ടർ മോണിറ്റർ ലിസാർഡ് ആണ് ഈ ജീവി. മീനും പാമ്പും തവളകളേയുമാണ് ഇവ പൊതുവേ ഭക്ഷണമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP