Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

മലനിരകളിൽ വൻ സ്വർണ നിക്ഷേപം; കുഴിച്ചെടുത്ത് ഗ്രാമവാസികൾ: വീഡിയോ വൈറൽ

മലനിരകളിൽ വൻ സ്വർണ നിക്ഷേപം; കുഴിച്ചെടുത്ത് ഗ്രാമവാസികൾ: വീഡിയോ വൈറൽ

സ്വന്തം ലേഖകൻ

സ്വർണത്തോട് മനുഷ്യർക്കുള്ള പ്രിയം എത്രയാണെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നതിനും അപ്പുറമാണ്. എന്നാൽ ഒരു മലനിരയിൽ മുഴുവൻ സ്വർണം കണ്ടെത്തിയാലോ? ജനങ്ങളുടെ അമ്പരപ്പും സന്തോഷവും എത്രമാത്രമെന്ന് പറഞ്ഞറിയിക്കാൻ ആർക്കും കഴിയില്ല. എന്നാൽ സ്വപ്‌നമെന്ന് തോന്നുന്ന ഇക്കാര്യം യാഥാർത്ഥ്യമായിരിക്കുകയാണ് കോംഗോയിൽ. ഇവിടുത്തെ ഒരു മലനിരയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ് ഗ്രാമവാസികൾ.

കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലാണ് സംഭവം. മലനിരകളിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്തയെ തുടർന്ന് സ്വർണം ശേഖരിക്കാനായി ഇവിടേക്ക് ജനപ്രവാഹമാണ്. ഇവിടുത്തെ ലുഹീഹി മലനിരകളിലാണ് വൻ തോതിൽ സ്വർണ നിക്ഷേപം കണ്ടെത്തിയെന്ന വാർത്ത പരന്നത്. ഇതേ തുടർന്ന് ഗ്രാമവാസികൾ ഇവിടേക്ക് ഒഴുകിയെത്തുകയായിരുന്നു.

ഗ്രാമവാസികൾ മലനിരകളിൽ വലിയ കുഴികൾ കുഴിച്ച് മണ്ണ് ശേഖരിക്കുന്നതിന്റെയും അതുകഴുകിയെടുത്ത് തിളങ്ങുന്ന ലോഹവസ്തു സംഭരിക്കന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. സ്വതന്ത്ര പത്രപ്രവർത്തകനായ അഹ്മദ് അൽഗോഹ്ബാരിയാണ് ഗ്രാമവാസികൾ മണ്ണ് ശേഖരിക്കുന്ന ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

മലനിരകളിൽ മുഴുവൻ സ്വർണ നിക്ഷേപമുണ്ടെന്നാണ് ജനങ്ങളുടെ കണ്ടെത്തൽ. ആയുധങ്ങൾ ഉപയോഗിച്ച് കുഴിക്കുന്നവരെയും വെറും കൈകൊണ്ട് മണ്ണ് ശേഖരിക്കുന്നവരെയും ഇവിടെ കാണാം. ജനങ്ങളുടെ തിരക്ക് അനിയന്ത്രിതമായതിനെ തുടർന്ന് കിവുവിലെ ഖനിമന്ത്രി വെനന്റ് ബുറുമെ മുഹിഗിർവ മനനിരകളിൽ ഖനനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. എന്നിട്ടും നിരവധി ആളുകളാണ് ഇവിടേക്ക് സ്വർണം ശേഖരിക്കാനായെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP