Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ന്യൂസിലന്റിൽ വീണ്ടും ഭൂമി കുലുക്കം; കഴിഞ്ഞ ദിവസം ഉണ്ടായ നാലു ഭൂകമ്പങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റിൽ ഇന്നും ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പേടിച്ച രണ്ട് ജനം

ന്യൂസിലന്റിൽ വീണ്ടും ഭൂമി കുലുക്കം; കഴിഞ്ഞ ദിവസം ഉണ്ടായ നാലു ഭൂകമ്പങ്ങൾക്ക് ശേഷം ഈസ്റ്റ് കോസ്റ്റിൽ ഇന്നും ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ പേടിച്ച രണ്ട് ജനം

സ്വന്തം ലേഖകൻ

നങ്ങളെ ഭയചകിതരാക്കി ന്യൂസിലന്റിൽ വീണ്ടും ഭൂകമ്പം. റിക്ച്ചർ സ്‌കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ജനങ്ങൾ പരിഭ്രാന്തരായി. കഴിഞ്ഞ ദിവസം ശക്തമായ നിരവധി ചലനങ്ങൾ ഉണ്ടാകുകയും അതിനു പിന്നാലെ സുനാമിമുന്നറിയിപ്പും നൽകിയിരുന്നു. ഇതേ തുടർന്ന് ജനങ്ങളെ കൂട്ടത്തോടെ തീരപ്രദേശത്ത് നിന്നും ഒഴിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഭീതിയിൽ നിന്നും ജനം പുറത്ത് കടക്കും മുന്നേയാണ് ഈസ്റ്റ് കോസ്റ്റിൽ വീണ്ടും ഭൂകമ്പം ഉണ്ടായിരിക്കുന്നത്.

ചൊവ്വാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ കുലുങ്ങി വിറച്ചു. നാലുദിവസം മുമ്പാണ് ശക്തമായ മറ്റൊരു ഭൂകമ്പം ഉണ്ടായത്. അന്ന് സുനാമി മുന്നറിയിപ്പും നൽകിയതിനെ തുടർന്ന് തീരപ്രദേശത്തിന് 100 കിലോമീറ്റർ അകലെയുള്ളവരെ വരെ ഒഴിപ്പിച്ചിരുന്നു.

ന്യൂസിലന്റ് സമയം രാവിലെ 8.35ഓട് കൂടിയാണ് ഇന്ന് ഭൂകമ്പം ഉണ്ടായത്. ഇതിന് പിന്നാലെ 4.9 രേഖപ്പെടുത്തിയ മറ്റൊരു ചലനം കൂടി ഉണ്ടായി. ന്യൂസിലന്റിന്റെ വടക്ക് കെർമാഡിക് ദ്വീപിലാണ് ഇന്നും ഭൂകമ്പം ഉണ്ടായത്. അതേസമയം ഇതുവരെ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഭൂകമ്പ അനുഭവപ്പെട്ടതായി നിരവധി സ്ഥലങ്ങളിൽ നിന്നാണ് ജനം ന്യൂസിലന്റിന്റെ ഒഫീഷ്യൽ ജിയോളജിക്കൽ സഥാപനമായ ജിയോനെറ്റിൽ വിളിച്ചറിയിിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഉണ്ടായ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ കുലുങ്ങി വിറക്കുകയും ജനങ്ങൾ ഭയചകിതരാകുകയും ചെയ്തു. പുലർച്ചെ 2.27ഓടെ 7.3 മാഗ്നിറ്റിയൂഡിലും തൊട്ടു പിന്നാലെ 7.4 മാഗ്നിറ്റിയൂഡിലുമാണ് ഭൂകമ്പം രേഖപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP