Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ

ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ

സ്വന്തം ലേഖകൻ

ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചു പിടിപ്പിച്ച ശേഷം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് കാമുകിയെ കൊന്നു തള്ളിയ ജർമനിയിലെ ഡോക്ടറോട് 25,000 യൂറോ പിഴ ഒടുക്കാൻ കോടതി ഉത്തരവിട്ടു. 2019ൽ ഒമ്പത് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അഴിക്കുള്ളിലായ ഡോക്ടർ ആൻഡ്രിയാസ് നിയഡ് ബിച്ച്‌ലർനോടാണ് കോടതി പിഴയൊടുക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

45കാരനായ ഡോക്ടർ തന്റെ ലൈംഗിക അവയവത്തിൽ അമിത അളവിൽ കൊക്കെയിൻ തേച്ച് പിടിപ്പിക്കുകയും കാമുകിയായ യുതിയുമായി ശാരീരി ബന്ധത്തിൽ ഏർപ്പെടുകയും ആയിരുന്നു. ലൈംഗിക ബന്ധത്തിനൊടുവിൽ അമിത അളവിൽ കൊക്കെയിൻ ഉള്ളിൽ ചെന്ന യുവതിയുടെ മരണം സംഭവിക്കുക ആയിരുന്നു. യുവോൻ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇതിന് പിന്നാലെ ഇയാളെ കോടതി ഒമ്പത് വർഷത്തെ ജയിൽ ശിക്ഷയ്ക്കും വിധിച്ചു. എന്നാൽ ഇപ്പോൾ കോടതി ഈ യുവതിയുടെ ഭർത്താവിനും മകനും ഡോക്്ടർ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടിരിക്കുകയാണ്. 25,000 യൂറോ നഷ്ടപരിഹാരത്തിന് പുറമേ സംസ്‌ക്കാര ചടങ്ങുകൾക്ക് ചെലവായ 7,337 യൂറോ നൽകാനും കോടതി ഉത്തരവിട്ടു.

ജർമനിയിലെ അറിയപ്പെടുന്ന സർജനാണ് ജയിലിലായ ഡോക്ടർ ആൻഡ്രിയാസ്. 38കാരിയായ യുവോൻ കൊക്കെയിൻ അമിത അളവിൽ ഉള്ളിൽ ചെന്നതിനെ തുടർന്നാണ് മരിക്കുന്നത്. യുവോന്റെ മരണത്തിൽ കേസ് നേരത്തെ തന്നെ തീർപ്പായിരുന്നെങ്കിലും യുവതിയുടെ കുടുംബം ഡോക്ടർക്കെതിരെ സിവിൽ കേസ് ഫയൽ ചെയ്യുക ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP