Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

ഒരു വർഷത്തിലധികമായി വത്തിക്കാനിൽ കുടുങ്ങി പേയ പോപ് ഫ്രാൻസിസ് ആദ്യമായി ലോകത്തിന് മുൻപിലേക്കിറങ്ങിയത് യുദ്ധത്തിൽ തകർന്നു പോയ ഇറാഖിന്റെ ഹൃദയമിടിപ്പു കാക്കാൻ; ക്രിസ്തുമതം ഇല്ലാതായി കൊണ്ടിരിക്കുന്ന ഇറാഖിന്റെ ഹൃദയം കവർന്ന് സാധാരണക്കാരുടെ മാർപാപ്പ: നാലു ദിവസം നീളുന്ന പേപൽ വിസിറ്റ് ചരിത്രമാകുമ്പോൾ

ഒരു വർഷത്തിലധികമായി വത്തിക്കാനിൽ കുടുങ്ങി പേയ പോപ് ഫ്രാൻസിസ് ആദ്യമായി ലോകത്തിന് മുൻപിലേക്കിറങ്ങിയത് യുദ്ധത്തിൽ തകർന്നു പോയ ഇറാഖിന്റെ ഹൃദയമിടിപ്പു കാക്കാൻ; ക്രിസ്തുമതം ഇല്ലാതായി കൊണ്ടിരിക്കുന്ന ഇറാഖിന്റെ ഹൃദയം കവർന്ന് സാധാരണക്കാരുടെ മാർപാപ്പ: നാലു ദിവസം നീളുന്ന പേപൽ വിസിറ്റ് ചരിത്രമാകുമ്പോൾ

സ്വന്തം ലേഖകൻ

മാധാനത്തിന്റെ സന്ദേശവുമായി ഫ്രാൻസിസ് മാർപാപ്പ നാലുദിവസത്തെ സന്ദർശനത്തിനായി ഇറാഖിൽ എത്തി. കോവിഡ് മഹാമാരിയെ തുടർന്ന് ഒരു വർഷത്തിലധികമായി വത്തിക്കാനിൽ കുടുങ്ങി പേയ പോപ് ഫ്രാൻസിസ് ലോകത്തിന് മുൻപിലേക്കിറങ്ങിയപ്പോൾ യുദ്ധത്തിൽ തകർന്നു പോയ ഇറാഖിനെ തിരഞ്ഞെടുക്കുക ആയിരുന്നു. ഇതാദ്യമായാണ് മാർപാപ്പ ഇറാഖ് സന്ദർശിക്കുന്നത്. ഒരു വർഷം വത്തിക്കാനിൽ കൂട്ടിലടയ്ക്കപ്പെട്ട ശേഷം പുറം ലോകത്തെത്തിയതിലും യാത്ര ചെയ്യാൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ഒപ്പമുള്ള മാധ്യമ പ്രവർത്തകരോടായി പോപ് പറഞ്ഞു.

ഇസ്ലാമിക തീവ്രവാദികൾ തച്ചുടച്ച ക്രിസ്ത്യൻ പള്ളികളും സ്ഥലങ്ങളും മാർപാപ്പ സന്ദർശിക്കും. ശനിയാഴ്ച ഇറാഖിന്റെ പരമോന്നത നേതാവായ ഗ്രാൻഡ് അയത്തുള്ള അലി സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ സമാധാനം പുലരണണെന്നായിരുന്നു മാർപാപ്പ ജനങ്ങൾക്ക് നൽകിയ സന്ദേശം. ആക്രമണവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൽ അദ്ദേഹം ആവർത്തിച്ചു. ഇറാഖിന്റെ ഭൂമിയിൽ ക്രിസ്ത്യാനികൾക്കുള്ള പഴക്കത്തെ കുറിച്ചും അവർ രാജ്യത്തിന് നൽകിയ സംഭാവനകളെ കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു.

മാർപാപ്പയുടെ വാഹനവ്യൂഹം കടന്നുപോയ വീഥികളിൽ എല്ലാം വൻ ജനക്കൂട്ടം കനത്ത സുരക്ഷയിലും അദ്ദേഹത്തെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മതന്യൂനപക്ഷങ്ങളെ പ്രതിബന്ധമായി കണ്ട് ഇല്ലാതാക്കാൻ ശ്രമിക്കാതെ അവരെ മൂല്യമുള്ളവരായി കണ്ട് സംരക്ഷിക്കണമെന്ന് മാർപാപ്പ ഇറാഖി ജനതയോട് അഭ്യർത്ഥിച്ചു. ആരെയും രണ്ടാം തരം പൗരന്മാരായി കാണരുതെന്നും ഏതു വിശ്വാസം പിന്തുടരുന്നവരുടെയും തുല്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസിഡന്റ് ബർഹം സാലിഹിനോട് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം സംബന്ധിച്ചു.

പിന്നീട് രക്ഷാമാതാവിന്റെ കത്തീഡ്രലിൽ വിശ്വാസ സമൂഹം മാർപാപ്പയെ സ്വീകരിച്ചു. 2010 ഒക്ടോബർ 31 കുർബാനയ്ക്കിടെ നടന്ന തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട 58 പേരെ മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇവരുടെ ചിത്രങ്ങളിൽ മാർപാപ്പ പുഷ്പഹാരം അർപ്പിച്ചു. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്ന ഇറാഖിലെ ജനതയ്ക്കു പ്രത്യാശ പകരാൻ തന്റെ സന്ദർശനം സഹായിക്കുമെന്ന് മാർപാപ്പ പ്രത്യാശിച്ചു. ഇന്ന് മാർപാപ്പ നജഫിലെത്തി ഗ്രാൻഡ് ആയത്തുല്ല അലി അൽ സിസ്താനിയെ സന്ദർശിച്ചശേഷം നസീറിയയിലേക്കു പോകും. അവിടെ ഉറിൽ സർവമത സമ്മേളനത്തിൽ പങ്കെടുത്തശേഷം തിരിച്ച് ബഗ്ദാദിലെത്തി സെന്റ് ജോസഫ് കൽദായ കത്തീഡ്രലിൽ കുർബാന അർപ്പിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.55നാണ് മാർപാപ്പയുടെ വിമാനം ഇറാഖിൽ പറന്നിറങ്ങിയത്. ഇടയ്ക്കിടെ ഭീകരാക്രമണം നടക്കാറുള്ളതിനാൽ ഇറാഖിൽ മാർപാപ്പയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാൻ ഉദ്യോഗസ്ഥർക്കു പുറമേ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 75 മാധ്യമപ്രവർത്തകർ മാർപാപ്പയോടൊപ്പമുണ്ട്. 2003 ൽ 14 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടായിരുന്ന ഇറാഖിൽ ഇപ്പോൾ രണ്ടര ലക്ഷത്തിലേറെ പേരേയുള്ളൂ. ഐഎസ് ഭീകരതയിൽ പീഡിപ്പിക്കപ്പെട്ടപ്പോൾ ബാക്കിയുള്ളവർ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP