Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ന്യൂസിലാന്റിനെ പ്രകമ്പനം കൊള്ളിച്ച് അടുത്തടുത്തായുണ്ടായത് നാല് ഭൂചലനങ്ങൾ; ഭൂകമ്പത്തിന് പിന്നാലെ കടൽ തിരമാലകൾ വീശിയടിച്ചതോടെ സുനാമി മുന്നറിയിപ്പും: പേടിച്ചരണ്ട് വീടൊഴിഞ്ഞ് ജനങ്ങൾ

ന്യൂസിലാന്റിനെ പ്രകമ്പനം കൊള്ളിച്ച് അടുത്തടുത്തായുണ്ടായത് നാല് ഭൂചലനങ്ങൾ; ഭൂകമ്പത്തിന് പിന്നാലെ കടൽ തിരമാലകൾ വീശിയടിച്ചതോടെ സുനാമി മുന്നറിയിപ്പും: പേടിച്ചരണ്ട് വീടൊഴിഞ്ഞ് ജനങ്ങൾ

സ്വന്തം ലേഖകൻ

വെല്ലിങ്ടൺ: ന്യൂസിലന്റിനെ പ്രകമ്പനം കൊള്ളിച്ച് അടുത്തടുത്ത സമയങ്ങളിലായി ഉണ്ടായത് നാല് ഭൂകമ്പങ്ങൾ. പിന്നാലെ സുനാമി മുന്നറിയിപ്പും എത്തിയതോടെ ജനങ്ങൾ ഭയചകിതരായി. ന്യൂസിലന്റിലെ നോർത്ത് ഐലന്റിലാണ് ഭൂകമ്പങ്ങൾ ഉണ്ടായത്. പിന്നാലെ സമുദ്രത്തിലെ ജല നിരപ്പ് ഉയരുകയും കടൽ ജലം ദൂരെ സ്ഥലങ്ങളിലേക്ക് ഒഴുകുകയും ചെയ്തതോടെ ജനങ്ങൾ വീടുകൾ ഒഴിഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. ഭരണകൂടം സുനാമി മുന്നറിയിപ്പ് നൽകിയതോടെ ജനം വീടൊഴിഞ്ഞ് പോകുകയും ചെയ്തു.

വെള്ളിയാഴ്ച രാവിലെ 2.27ഓടെയാണ് ആദ്യത്തെ ഭൂകമ്പം ഉണ്ടായത്. 7.3 മാഗ്നിറ്റിയൂഡിൽ നോർഡത്ത് ഐലന്റിനെ പ്രകമ്പനം കൊള്ളിച്ച ശേഷം നാലു മണിക്കൂർ കഴിഞ്ഞ് വീണ്ടും അടുത്ത ഭൂചലനം അനുഭവപ്പെട്ടു. ഇത്തവണ 7.4 മാഗ്നിറ്റിയൂഡിൽ കെർമാഡിക് ഐലന്റിലാണ് ഭൂചലനം ഉണ്ടായത്. വീണ്ടും രാവിലെ 8.28ന് അടുത്ത ഭൂചലനവും ഉണ്ടായി. ഇത്തവണ 8.1 മാഗ്നിറ്റിയൂഡിൽ ആണ് ജനങ്ങളെ വിറപ്പിച്ചത്. പിന്നാലെ ഉച്ചയ്ക്ക് 12.12 ണണിയോടെ 6.5 മാഗ്നിറ്റിയൂഡിൽ മറ്റൊരു ഭൂചലനം കൂടി അനുഭവപ്പെട്ടു.

പിന്നീട് ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെ സുനാമി മുന്നറിയിപ്പ് പിൻവലിച്ചു. ഇതോടെ ജനങ്ങൾ വീടുകളിലേക്ക് തിരികെ മടങ്ങി. ഹവായ് അടക്കം നിരവധി ദ്വീപകളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ന്യൂസിലന്റ് തലസ്ഥാനമായ വെല്ലിങ്ടണിലും സുനാമിി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പിന്നീട് ഇതും പിൻവലിച്ചു. ഭൂകമ്പത്തിൽ വീടുകളും കെട്ടിടങ്ങളും കുലുങ്ങിയതിന് പിന്നാലെ സുനാമി മുന്നറിയിപ്പും വന്നതോടെ നിരവധി ജനങ്ങളാണ് വീടൊഴിഞ്ഞു പോയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP