Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിരവധി പരിശോധനകൾ കഴിഞ്ഞു ഹീത്രൂവിൽ എത്തിയാൽ സോഷ്യൽ ഡിസ്റ്റൻസ് ഇല്ലാതെ മണിക്കൂറുകൾ ക്യുവിൽ; മരണത്തിനു കീഴടങ്ങിയത് ഇന്ത്യൻ വംശജയായ അമ്മയും മകളും; ചൈനയിൽ സ്വാബ് എടുക്കുന്നത് ഗുദത്തിൽ നിന്നും; മൂന്ന് കോവിഡ് വാർത്തകൾ കൂടി

നിരവധി പരിശോധനകൾ കഴിഞ്ഞു ഹീത്രൂവിൽ എത്തിയാൽ സോഷ്യൽ ഡിസ്റ്റൻസ് ഇല്ലാതെ മണിക്കൂറുകൾ ക്യുവിൽ; മരണത്തിനു കീഴടങ്ങിയത് ഇന്ത്യൻ വംശജയായ അമ്മയും മകളും; ചൈനയിൽ സ്വാബ് എടുക്കുന്നത് ഗുദത്തിൽ നിന്നും; മൂന്ന് കോവിഡ് വാർത്തകൾ കൂടി

സ്വന്തം ലേഖകൻ

ലയിടങ്ങളിലും രോഗവ്യാപനതോത് കുറയുന്നുണ്ടെങ്കിലും ഭൂമിയിലെ താണ്ഡവം അവസാനിപ്പിച്ച് സ്ഥലം വിട്ടുപോകാൻ മടിച്ചു നിൽക്കുകയാണ് കൊറോണ. കൊറോണക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വ്യത്യസ്തമായ വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അക്കൂട്ടത്തിൽപ്പെട്ട മൂന്നു വാർത്തകളാണിവിടെ

പ്രവർത്തനങ്ങൾ താളംതെറ്റി ഹീത്രൂ വിമാനത്താവളം

ഇന്നലെ രാത്രി ഹീത്രൂ വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാർ കടന്നുപോയത് ദുരിതപൂർണ്ണമായ മണിക്കൂറുകളിലൂടെയായിരുന്നു. കോവിഡിനെ ചെറുക്കാൻ കാര്യക്ഷമമായ നടപടികൾ കൈക്കൊള്ളുന്നു എന്ന് അവകാശപ്പെടുന്ന ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾക്കനുസരിച്ച് നിരവധി പരിശോധനകൾക്ക് ശേഷമാണ് അവർ വിമാനത്താവളത്തിൽ എത്തുന്നത്. എന്നിട്ട് ഇന്നലെ സാമൂഹിക അകലം പോലും പാലിക്കാതെ ഇവർക്ക് പുറത്തിറങ്ങാൻ കാത്തുനിൽക്കേണ്ടിവന്നത് ആറു മണിക്കൂറോളം ആയിരുന്നു.

ഭക്ഷണവും കുടിവെള്ളവും പോലും ലഭ്യമായിരുന്നില്ല എന്നാണ് യാത്രക്കാർ പറയുന്നത്. 10 ഡസ്‌കുകളിലെ കാര്യങ്ങൾ നോക്കുവാൻ വെറും രണ്ട് ജീവനക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും യാത്രക്കാർ പറയുന്നു. എന്നാൽ, ഇക്കാര്യം അഭ്യന്തര വകുപ്പ് നിഷേധിച്ചിട്ടുണ്ട്. അടുത്തടുത്ത സമയങ്ങളിൽ ഒന്നിനു പുറകെ ഒന്നായി പത്ത് വിമാനങ്ങൾ എത്തിച്ചേർന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്.

ഇതോടെ ടെർമിനൽ 2 വിലെ ഇമിഗ്രേഷനു മുന്നിൽ തിരക്കുകൂടി. ആ സമയത്ത് യാത്രക്കാരുടെ രേഖകൾ പരിശോധിക്കാൻ അവിടെയുണ്ടായിരുന്നത് വെറും രണ്ട് ജീവനക്കാർ മാത്രവും. ഇതോടെ രേഖാപരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങാൻ മണിക്കൂറുകളോളമാണ് യാത്രക്കാർക്ക് ക്യു നിൽക്കേണ്ടതായി വന്നത്. സാമൂഹിക അകലം പോലും പാലിക്കാതെ ക്യുവിൽ നിർത്തി സർക്കാർ കോവിഡ് വ്യാപിപ്പിക്കുകയാണെന്ന് ചില യാത്രക്കാർ കുറ്റപ്പെടുത്തി.

യാത്രക്കാരുടെ സുരക്ഷയോ മറ്റു കാര്യങ്ങളോ അധികൃതർ ശ്രദ്ധിച്ചില്ല എന്നും പരാതി ഉയരുന്നുണ്ട്. റെഡ് ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നും എത്തിയവരുടെ അടുത്തുതന്നെ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു എന്ന് ചില യാത്രക്കാർ പരാതിപ്പെട്ടു, സർക്കാരിന് ഉണ്ടെന്ന് പറയപ്പെടുന്ന കരുതലും ശ്രദ്ധയും സംശയത്തിന്റെ നിഴലിൽ വരികയാണെന്നും അവർ പറഞ്ഞു.

ഹോം ഓഫീസിന്റെ അനാസ്ഥയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് വിമാനത്താവളാധികൃതർ പറഞ്ഞു. തിരികെയെത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിനും കോവിഡ് പരിശോധനകൾക്കുമായി ആവശ്യത്തിനുള്ള ജീവനക്കാരെ അഭ്യന്തര വകുപ്പ് ജോലിയിൽ വെച്ചിരുന്നില്ല എന്നാണ് വിമാനത്താവളം അധികൃതർ പറയുന്നത്. അതിർത്തി സേന ഏതുസമയത്തും ആവശ്യത്തിന് ജീവനക്കാരെ വിമാനത്താവളത്തിൽ നിയമിച്ചേ മതിയാകൂ എന്ന് വിമാനത്താവളം വക്താവ് പറഞ്ഞു. എന്നാൽ രണ്ടു പേർ മാത്രമാണ് ഉണ്ടായിരുന്നതെന്ന വാർത്ത ഹോം ഓഫീസ് നിഷേധിച്ചു.

ക്രിസ്ത്മസ്സ് പാർട്ടിയിലെ കോവിഡ് വ്യാപനം ജീവനെടുത്തത് ഇന്ത്യൻ വംശജരായ അമ്മയുടെയും മകളുടെയും

ക്രിസ്ത്മസ്സ് ദിനത്തിൽ ഒരുക്കിയ ഒരു ഒത്തുചേരലിൽ പങ്കെടുത്ത കുടുംബത്തിലെ 11 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 64 കാരിയായ അമ്മയും 43 കാരിയായ മകളും ഒരുമാസത്തെ ഇടവേളയിൽ മരണത്തെ പുൽകി. വൂൾവർഹാംപ്ടണിലെ കശ്മീർ ബിയാൻസ് (64), പരംജീത് എന്നിവരാണ് മരണമടഞ്ഞത്. വിഷാദരോഗം ഉൾപ്പടെ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്ന പരംജീത് ന്യു ക്രോസ്സ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവേ ജനുവരി ആദ്യവാരത്തിലാണ് മരണമടഞ്ഞത്.കൃത്യം നാലുമാസം കഴിഞ്ഞപ്പോൾ, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായം വിഛേദിച്ചതോടെ അമ്മ കാഷ്മിർ ബിയാൻസും ഈ ലോകത്തോട് വിടപറഞ്ഞു.

ക്രിസ്ത്മസ്സ് ദിനത്തിൽ സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ച് മൂന്ന് കുടുംബങ്ങൾ മാത്രമാണ് ഒത്തുചേർന്നതെന്നും കുറച്ച് മണിക്കൂറുകൾ മാത്രമേ ഒരുമിച്ച് ചെലവഴിച്ചുള്ളു എന്നും ഈ കുടുംബത്തിലെ ഇൻഡി ബിയാൻസ് പറയുന്നു. അന്ന് അവിടെ വന്നവരിൽ ആരിലും കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇതല്ലാതെ മറ്റാരുമായും സമ്പർക്കവും ഉണ്ടായിട്ടില്ല. തങ്ങളുടെ വീട്ടിലേക്ക് ആരാണ് വൈറസിനെ കൊണ്ടുവന്നതെന്നറിയില്ലെന്ന് പറഞ്ഞ ഇവർ, ജസ്റ്റ് ഗിവിങ് പേജിലൂടെ റോയൽ വോൾവെർഹാംപ്ടൻ എൻ എച്ച് എസ് ട്രസ്റ്റ് ചാരിറ്റിക്ക് 11000 പൗണ്ട് സമാഹരിച്ചു നൽകി.

ഇൻഡിയുടെ ഇളയ സഹോദരി അംബിയായിരുന്നു ആദ്യം ലക്ഷണങ്ങൾ പ്രകടിപ്പിച്ചത്. പിന്നീട് അവരുടെ ഭർത്താവും മൂന്നു കുട്ടികളും പോസറ്റീവായി. ഇതിനു പുറകെയാണ് കുടുംബത്തിൽ ഓരോ അംഗങ്ങൾക്കായി പോസിറ്റീവ് സ്ഥിരീകരിച്ചത്. അല്പം ബോധനവൈകല്യമുണ്ടായിരുന്ന പരംജിതിന് മാസ്‌ക് വയ്ക്കേണ്ടുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അതിനാൽ അസൗകര്യം തോന്നുമ്പോഴൊക്കെ അവർ മാസ്‌ക് ഊരിമാറ്റുമായിരുന്നു എന്നും ഇൻഡി പറയുന്നു.

കൊറോണയെ കണ്ടെത്താൻ ഗുദപരിശോധനയുമായി ചൈന

ചൈനയിൽ താമസിക്കുന്ന ജപ്പാനീസ് പൗരന്മാരി കോവിഡ് ബാധ കണ്ടെത്താനായി ഗുദത്തിൽ സ്വാബ് പരിശോധനകൾ നടത്തുന്നത് പൂർണ്ണമായും നിർത്തണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടു. ഇത് അവരിൽ കാര്യമായ മാനസിക വിഷമം ഉണ്ടാക്കുന്നു എന്നാണ് ഇതിന് കാരണമായി പറഞ്ഞത്. എന്നാൽ, പരിശോധനാ രീതി മാറ്റുമോ എന്ന കാര്യത്തിൽ ചൈന വ്യക്തമായ ഒരു മറുപടി നൽകിയിട്ടില്ലെന്നാണ് ജപ്പാൻ അധികൃതർ വ്യക്തമാക്കിയത്.

ചില ജപ്പാൻ പൗരന്മാർ, ഗുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നതായി ജാപ്പനിൽ എംബസിയിൽ പരാതി നൽകുകയായിരുന്നു എന്ന് ചീഫ് കാബിനറ്റ് സെക്രട്ടറി കാറ്റ്സുനോബു കാറ്റോ അറിയിച്ചു. എത്രപേർക്ക് ഇപ്രകാരമുള്ള പരിശോധന നടത്തി എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇനം വൈറസുകൾ വഹിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ ചില ചൈനീസ് നഗരങ്ങളിൽ ഗുദത്തിൽ നിന്നുള്ള സ്രവ സാമ്പിളുകളാണ് പരിശോധനയ്ക്കായി എടുക്കുന്നത്.

ഈ സാമ്പിൾ ശേഖരിക്കുന്നതിനായി മലാശയത്തിന് അകത്തേക്ക് അഞ്ച് സെന്റീമീറ്റർ വരെ സ്വാബുകൾ ഇറക്കേണ്ടതുണ്ട്. മാത്രമല്ല നിരവധി തവണ അത് കറക്കേണ്ടതായും വരുന്നു. അതിനുശേഷം സാമ്പിളിനോടൊപ്പം സ്വാബും സാമ്പിൾ കൺടെയിനറിൽ വയ്ക്കുന്നു. പരിശോധന പൂർത്തിയാകുവാൻ ഏകദേശം 10 സെക്കന്റ് സമയമെടുക്കും. ചില അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥർക്കും ഗുദപരിശോധനക്ക് വിധേയരാകേണ്ടി വന്നതായി കഴിഞ്ഞയാഴ്‌ച്ച റിപ്പോർട്ടുകൾ വന്നിരുന്നു. വളരെ നിന്ദ്യമായ ഒരു പ്രവർത്തിയാണെന്ന് ഇതിനെ വിശേഷിപ്പിച്ച അമേരിക്ക ഇനി ഇത്തരത്തിലുള്ള പരിശോധനകൾക്ക് വിധേയരാകേണ്ടതില്ലെന്ന് എംബസി ജീവനക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP