Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശിക്ഷയ്ക്ക് കാത്തു നിൽക്കവെ ഇറാനിയൻ യുവതി ഹൃദയാഘാതം മൂലം മരിച്ചു; ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷി വിധിക്കപ്പെട്ട ഭാര്യ മരിച്ചത് മറ്റ് 16 പേരെ തൂക്കി കൊല്ലുന്നത് നേരിട്ടു കണ്ടപ്പോഴുണ്ടായ ഷോക്കിൽ: മരിച്ചിട്ടും ശരിയാ നിയമപ്രകാരം യുവതിയെ തൂക്കിലേറ്റി ഭരണകൂടം

വധശിക്ഷയ്ക്ക് കാത്തു നിൽക്കവെ ഇറാനിയൻ യുവതി ഹൃദയാഘാതം മൂലം മരിച്ചു; ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷി വിധിക്കപ്പെട്ട ഭാര്യ മരിച്ചത് മറ്റ് 16 പേരെ തൂക്കി കൊല്ലുന്നത് നേരിട്ടു കണ്ടപ്പോഴുണ്ടായ ഷോക്കിൽ: മരിച്ചിട്ടും ശരിയാ നിയമപ്രകാരം യുവതിയെ തൂക്കിലേറ്റി ഭരണകൂടം

സ്വന്തം ലേഖകൻ

ധശിക്ഷയ്ക്ക് കാത്തു നിൽക്കവെ ഇറാനിയൻ യുവതി ഹൃദയാഘാതം മൂലം മരിച്ചു. ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട സഹറ ഇസ്മയിലിയാണ് തൂക്കിലേറ്റുന്നതിന് നിമിഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം മരിച്ചത്. സഹ്‌റയ്‌ക്കൊപ്പം തൂക്കിലേറ്റാൻ വിധിച്ച മറ്റ് 16 പേരെ തൂക്കിലേറ്റുന്നത് കണ്ട് ഭയന്നു പോയ ഇവർക്ക് ഹൃദയാഘാതം ഉണ്ടാവുകയും വധശിക്ഷയ്ക്ക് തൊട്ടു മുന്നേ മരണം സംഭവിക്കുകയും ആയിരുന്നു.

ക്വിസാസ് എന്ന ശരിയാ നിയമ പ്രകാരമായിരുന്നു സഹ്‌റയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഈ നിയമ പ്രകാരം കൊലചെയ്യപ്പട്ട ഭർത്താവിന്റെ അമ്മ എത്തിയാണ് വധശിക്ഷ നടപ്പിലാക്കിയത്. സഹ്‌റ ഹൃദയാഘാതംമൂലം മരിച്ചെങ്കിലും നിയമം നടപ്പിലാക്കുന്നതിന് വേണ്ടി തൂക്കിലേറ്റി. ക്വിസാസ് നിയമപ്രകാരം സെഹ്‌റയെ തൂക്കിലേറ്റിയപ്പോൾ ഭർത്താവിന്റെ മാതാവ് കസേര വലിക്കുകയും ചെയ്തു.

ഭർത്താവിന്റെ നിരന്തമുള്ള ദേഹോപദ്രവം സഹിക്കാനാവാതെയാണ് സെഹ്‌റ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സെഹ്‌റയേയും മകളേയും ഇയാൾ നിരന്തരം ഉപദ്രവിച്ചിരുന്നതായി ഇറാനിയൻ ഇന്റലിജൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രണ്ട് മക്കളുടെ അമ്മ കൂടിയായ സെഹ്‌റയെ മറ്റുള്ളവരെ തൂക്കി കൊല്ലുമ്പോൾ ആ കാഴ്ചകാണാൻ മറ്റ് 16 പേർക്ക് പിന്നിലായി വരിയായി നിർത്തുകയായിരുന്നു.

ഇത് കണ്ട് ഭയചകിതയായ ഇസ്മയിലിക്ക് ഹൃദയാഘാതം സംഭവിക്കുക ആയിരുന്നു. എങ്കിലും മൃതദേഹം കഴുമരത്തിലേറ്റുകയും അമ്മായിഅമ്മ ജീവനറ്റ ശരീരത്തിന് താഴെ വച്ചിരുന്ന കസേര എടുത്ത് മാറ്റുകയും ആയിരുന്നു. ശരിയാ നിയമം ആയ ക്വിസാസ് അനുസരിച്ച് ഇരയാകപ്പെട്ട ആളിനോ ആളുടെ കുടുംബാംഗത്തിനോ നിയമത്തിൽ ശിക്ഷാ നിയമം നടപ്പാക്കുന്നതിൽ പങ്കാളിയാകാം. എന്നാൽ ഇതാദ്യമായാണ് ഇറാനിൽ ഒരു ദിവസം ഇത്രയധികം പേരെ തൂക്കിലേറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP