Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വീടിനു ചുറ്റും നടന്നു കോവിഡ് പ്രതിരോധത്തിന് കോടികൾ ശേഖരിച്ച് ഹീറോ ആയ ക്യാപ്റ്റൻ ടോം മൂറിനും കോവിഡ് ബാധ; ആശുപത്രിയിലായ രാജ്യസ്നേഹിക്കായി ഒരുപോലെ പ്രാർത്ഥിച്ചു ബ്രിട്ടൻ

വീടിനു ചുറ്റും നടന്നു കോവിഡ് പ്രതിരോധത്തിന് കോടികൾ ശേഖരിച്ച് ഹീറോ ആയ ക്യാപ്റ്റൻ ടോം മൂറിനും കോവിഡ് ബാധ; ആശുപത്രിയിലായ രാജ്യസ്നേഹിക്കായി ഒരുപോലെ പ്രാർത്ഥിച്ചു ബ്രിട്ടൻ

സ്വന്തം ലേഖകൻ

ക്യാപ്റ്റൻ സർ ടോം മൂറിനെ ഓർമ്മയുണ്ടോ? ബ്രിട്ടന്റെ കോവിഡ് പ്രതിരോധത്തിൽ ഒരിക്കലും മറക്കാനാകാത്ത പേരാണത്. തന്റെ നൂറാം പിറന്നാളിന് വീടിനു ചുറ്റും നൂറുവട്ടം നടന്ന് ക്രൗഡ് ഫണ്ടിംഗിലൂടെ ദശലക്ഷക്കണക്കിന് പൗണ്ട് എൻ എച്ച് എസ്സിനായി ശേഖരിച്ച ഈ മുൻ സൈനികോദ്യോഗസ്ഥൻ അതിവേഗമായിരുന്നു രാജ്യത്തിന്റെ കണ്ണിലുണ്ണിയായത്. രാജ്ഞി ഇദ്ദേഹത്തിന് സർ പദവി നൽകി ആദരവ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.കൊറോണയുടെ ആദ്യവരവിൽ, അതിനെതിരെ മുൻനിരയിൽ നിന്നും പോരാടുന്ന ആരോഗ്യ പ്രവർത്തകരെ ആദരിക്കാനായി കരഘോഷം മുഴക്കിയപ്പോൾ പല സന്ദർഭങ്ങളിലും കാപ്റ്റൻ മൂറിന്റെ പേരും നാട്ടുകാർ പരാമർശിച്ചിരുന്നു.

മനസ്സിന്റെ നന്മകൊണ്ട്, ഒരു രാജ്യത്തെ മുഴുവൻ ജനങ്ങളേയും കീഴടക്കിയ ഈ മനുഷ്യസ്നേഹിയോട് പക്ഷെ കൊറോണയെന്ന് രാക്ഷസന് വൈരാഗ്യം ഏറിവരികയായിരുന്നു എന്നു തോന്നുന്നു. ഇപ്പോഴിതാ ക്യാപ്റ്റൻ മുറേ കോവിഡ് ബാധിച്ച് ആശുപത്രിയിലാണെന്ന് അദ്ദേഹത്തിന്റെ കുടുംബം സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ കുറച്ച് ആഴ്‌ച്ചകളായി അദ്ദേഹത്തിന് ന്യുമോണിയ ബാധയുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന് മകൾ ഹന്ന ഇറക്കിയ ഒരു പത്രക്കുറിപ്പിൽ പറയുന്നു. അതിനിടയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൃത്രിമശ്വാസോച്ഛാസത്തിന്റെ ആവശ്യം വന്നതിനാൽ ബെഡ്ഫോർഡ്ഷയറിലെ ബെഡ്ഫോർഡ് ആശുപത്രിയിലാണ് അദ്ദേഹത്തെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്റൻസീവ് കെയറിലാണ് ക്യാപ്റ്റൻ ഇപ്പോൾ. ന്യുമോണിയ ബാധിച്ചിരിക്കുന്നതിനാൽ ഇദ്ദേഹത്തിന് കൊറോണ വാക്സിൻ എടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് കുടുംബവൃത്തങ്ങൾ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടന്റെ യശ്ശസ്സുയർത്തിയ നിരവധി പോരാട്ടങ്ങളിൽ സുപ്രധാന പങ്കുവഹിച്ച ഈ മുൻ സൈനികോദ്യോഗസ്ഥൻ ഒരു രാജ്യത്തിനു മുഴുവൻ പ്രചോദനവും ആവേശവുമായെന്ന്, അദ്ദേഹത്തിനായി പ്രർത്ഥനകൾ രേഖപ്പെടുത്തിക്കൊണ്ട് ബോറിസ് ജോൺസൺ ട്വീറ്ററിൽ കുറിച്ചു.

തന്റെ നൂറാം ജന്മദിനത്തിൽ സ്വന്തം വീടിനു ചുറ്റും നൂറുവട്ടം നടന്ന് ക്യാപ്റ്റൻ സർ ടോം മുറേ നടന്നുകയറിയത് ബ്രിട്ടീഷുകാരുടെ ഹൃദയത്തിലേക്കായിരുന്നു. അതിന്റെ തെളിവാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ക്രൗഡ് ഫണ്ടിങ് വഴി അദ്ദേഹം ശേഖരിച്ച 32 മില്ല്യൺ പൗണ്ട്. അദ്ദേഹം ഒരു സെലിബ്രിറ്റി ആയിരുന്നില്ല. ലക്ഷക്കണക്കിന് ആരാധകരുമുണ്ടായിരുന്നില്ല. ഒരുപക്ഷെ, കുടുംബാംഗങ്ങൾക്കും അയൽക്കാർക്കും ഉറ്റ സുഹൃത്തുക്കൾക്കുമപ്പുറം ആർക്കെങ്കിലും അദ്ദേഹത്തെ അറിയുമായിരുന്നോ എന്നുപോലും സംശയമാണ്.

അത്തരമൊരു വ്യക്തിയാണ് തന്റെ മനസ്സിലെ നന്മകൊണ്ട് ഒരു രാജ്യത്തെ മുഴുവൻ സ്വന്തം പിന്നിൽ അണിനിരത്തിയത്. അതും നൂറാം വയസ്സിൽ. സർ പദവി മാത്രമല്ല, അദ്ദേഹത്തിന് ഓണററി കേണൽ പദവിയും രാജ്ഞി നൽകി. ജി ക്യൂ മാസികയുടെ ഏറ്റവും പ്രായം കൂടിയ കവർ ഫോട്ടോസ്റ്റാറും ഇദ്ദേഹമാണ്.

മാത്രമല്ല മൈക്കൽ ബോളിനൊപ്പം നടന്ന യു വിൽ നെവെർ വാക്ക് എലോൺ എന്ന ചാരിറ്റി റിക്കോർഡിങ് ഒരു ഹിറ്റ് ആയി മാറുകയും ചെയ്തു. ബ്രിട്ടീഷ് എയർവേസ് സൗജന്യ യാത്ര വാഗ്ദാനം നൽകിയതിനാൽ ഡിസംബറിൽ അദ്ദേഹവും കുടുംബവും ബാർബഡോസ് സന്ദർശിക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP