Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഞ്ഞിൽ പുതച്ച് നയാഗ്രാ വെള്ളച്ചാട്ടം; തെറിച്ചു വീഴുന്ന വെള്ളം പോലും ഐസായി മാറുന്നു: അതി മനോഹരമായ കാഴചയുടെ ഫോട്ടോ കാണാം

മഞ്ഞിൽ പുതച്ച് നയാഗ്രാ വെള്ളച്ചാട്ടം; തെറിച്ചു വീഴുന്ന വെള്ളം പോലും ഐസായി മാറുന്നു: അതി മനോഹരമായ കാഴചയുടെ ഫോട്ടോ കാണാം

സ്വന്തം ലേഖകൻ

മഞ്ഞും തണുപ്പും തുടങ്ങിയാൽ വിനോദ സഞ്ചാരികളുടെ പ്രധാനപ്പെട്ട ആകർഷണങ്ങളിലൊന്നാണ് നയാഗ്രാ വെള്ളച്ചാട്ടം. ജനുവരിയിലേയും ഫെബ്രുവരിയിലേയും തണുപ്പു മൂലം നയാഗ്രാ വെള്ളച്ചാട്ടം ഇപ്പോൾ തികച്ചും അത്ഭുതകരമായ ഒരു കാഴ്ചാവസന്തം ആണ് സൃഷ്ടിക്കുന്നത്. മഞ്ഞിൽ പുതച്ചിരിക്കുന്ന നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ അതിമനോഹരമായ ദൃശ്യങ്ങളാണ് ഇപ്പോൾ കാഴ്‌ച്ചക്കാരുടെ മനസ് കവർന്നിരിക്കുന്നത്. വെള്ളച്ചാട്ടത്തിൽ നിന്നും തെറിച്ചു വീഴുന്ന വെള്ളം പോലും ഐസായി മാറുന്ന അതിമനോഹരമായ കാഴ്ചയാണ്.

വെള്ളച്ചാട്ടത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം തന്നെ ഐസും മഞ്ഞും കൊണ്ടു മൂടിയിരിക്കുന്നു. വെള്ളം അന്തരീക്ഷ ഊഷ്മാവിനേക്കാളും താഴ്ന്ന നിലയിലാണ്. വെള്ളച്ചാട്ടത്തിൽ നിന്നും ഉയരുന്ന മഞ്ഞ് തുള്ളികൾ ഐസ് കണങ്ങളായി സമീപ പ്രദേശങ്ങളിലും മരത്തിന്റെ ചില്ലകളിലുമെല്ലാം പറ്റിപ്പിടിച്ചിരിക്കുന്നു. ബുധനാഴ്ചയും അഞ്ച് ഇഞ്ച് ഘനത്തിലാണ് മഞ്ഞ് വീണത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP