Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ആശുപത്രി വാസം മാറുന്നു; ആറിലൊന്നു പേരും രോഗികളാകുന്നത് ചികിത്സക്കിടയിൽ; ഇംഗ്ലണ്ടിൽ എത്തുന്നവർ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും

കോവിഡ് വ്യാപിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി ആശുപത്രി വാസം മാറുന്നു; ആറിലൊന്നു പേരും രോഗികളാകുന്നത് ചികിത്സക്കിടയിൽ; ഇംഗ്ലണ്ടിൽ എത്തുന്നവർ ഹോട്ടലുകളിൽ ക്വാറന്റൈൻ ചെയ്യേണ്ടിവരും

സ്വന്തം ലേഖകൻ

ഇംഗ്ലണ്ടിലെ ആശുപത്രികൾ കോവിഡ് പരത്തുന്ന കേന്ദ്രങ്ങളായിൽ മാറിയിരിക്കുന്നു എന്ന ഭയാനകമായ വസ്തുത പുറത്തുവന്നു. രണ്ടാം വരവ് ആരംഭിച്ചതിൽ പിന്നെ 25,000 ത്തിൽ ഏറെ പേർക്കാണ് ആശുപത്രികളിൽ നിന്നും രോഗബാധയുണ്ടായിട്ടുള്ളത്. ഇന്ന് എൻ എച്ച് എസ് ഇംഗ്ലണ്ടിന്റെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന കോവിഡ് രോഗികളിൽ ആറിൽ ഒന്നു പേർക്ക് രോഗം ബാധിച്ചത് ആശുപത്രികളിൽ മറ്റ് രോഗങ്ങൾക്കുള്ള ചികിത്സകൾക്കായി പ്രവേശിപ്പിക്കപ്പെട്ടപ്പോഴാണ്.

ഈ മാസം ഇതുവരെ ആശുപത്രികളിൽ ചികിത്സയിലുള്ള 44,315 കോവിഡ് രോഗികളിൽ 5,684 പേർക്ക് മറ്റ് രോഗങ്ങളുടെ ചികിത്സയിൽ ആശുപത്രിയിൽ കിടന്ന സമയത്താണ് കോവിഡ് ബാധിച്ചത്. ഇന്റേണൽ ഹെൽത്ത് സർവ്വീസിന്റെ കണക്കുകളാണിത്. മിഡ്ലാൻഡിലെ ഒരു ഇന്റൻസീവ് കെയർ കൺസൾട്ടന്റ് പറഞ്ഞത് കഴിഞ്ഞ ദിവസം ഒരു ദിവസം തന്റെ രോഗികളുടെ മുഴുവൻ സ്നാപ്ഷോട്ട് താൻ എടുത്തെന്നും 40 ശതമാനത്തോളം പേർക്ക് ആശുപത്രികളിൽ നിന്നാണ്‌കോവിഡ് പകർന്നത് എന്ന് കണ്ടെത്തുകയും ചെയ്തു എന്നാണ്.

ഇതേ അഭിപ്രായം തന്നെയാണ് കോവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കുന്ന ഒരു നഴ്സും പറഞ്ഞത്. വാരിയെല്ല് ഒടിഞ്ഞതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു സ്ത്രീ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയത് കോവിഡുമായിട്ടായിരുന്നു എന്നും ഇവർ പറഞ്ഞു. അതുപോലെ റോയൽ സ്റ്റോക്ക് ഹോസ്പിറ്റൽ തന്റെ അമ്മയുടെ കാൻസർ ശസ്ത്രക്രിയ ഒരല്പം വൈകിച്ചിരുന്നെങ്കിൽ തന്റെ അമ്മ കോവിഡ് പിടിപെട്ട് മരണമടയുകയില്ലായിരുന്നു എന്നാണ് പമേല ക്ലിഫോർഡ് പറയുന്നത്. ഇവർ ആശുപത്രിക്കെതിരെ പരാതി സമർപ്പിച്ചിട്ടുമുണ്ട്.

ഒക്ടോബർ നവംബർ മാസങ്ങളിലാണ് ആശുപത്രികളിൽ നിന്നും പടരുന്ന രോഗത്തിന്റെ അളവ് കൂടിയത്. നിലവിൽ ആശുപത്രികളിൽ നിന്നും പടരുന്നതിന്റെ നിരക്കിൽ 7.7 ശതമാനത്തിന്റെ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് ഒരു എൻ എച്ച് എസ് വക്താവ് അറിയിച്ചു. പൊതുസമൂഹത്തിൽ രോഗവ്യാപന തോത് കൂടുമ്പോൾ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം സ്വാഭാവികമായും വർദ്ധിക്കും. തിരക്കുപിടിച്ച ആശുപത്രികളിൽ രോഗവ്യാപനത്തിനുള്ള സാധ്യത വളരെ വലുതാണ്.

ബ്രിട്ടനിൽ എത്തുന്നവർക്ക് ഹോട്ടൽ ക്വാറന്റൈൻ

അതിർത്തികൾ അടച്ചുപൂട്ടാൻ ബ്രിട്ടൻ തീരുമാനിച്ചതോടെ, ലോകത്തിന്റെ ഏതുഭാഗത്തു നിന്നായാലും, ബ്രിട്ടനിൽ എത്തുന്നവർ നിർബന്ധിത ക്വാറന്റൈന് വിധേയരാകേണ്ടിവരും എന്ന കാര്യം ഉറപ്പായിരിക്കുകയാണ്. നിലവിൽ ആസ്ട്രേലിയയിൽ നടപ്പാക്കിയിട്ടുള്ളതുപോലെ ഹോട്ടൽ ക്വാറന്റൈൻ ആയിരിക്കും ബ്രിട്ടനിലും നടപ്പിലാക്കുക. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയ ജനിതകമാറ്റം വന്ന പുതിയ വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനിലും കണ്ടെത്തിയതോടെയാണ് കർശനമായ യാത്രാവിലക്കുമായി ബ്രിട്ടൻ രംഗത്തെത്തിയത്.

വ്യാപനശേഷി അധികമുള്ള പുതിയ ഇനം വൈറസുകൾ കൂടുതലായി ബ്രിട്ടനിലെത്താതിരിക്കാൻ യാത്രാ വിലക്ക് സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവിൽ വിദേശ സന്ദർശനം കഴിഞ്ഞെത്തുന്നവർക്ക് 10 ദിവസത്തെ സെൽഫ് ഐസൊലേഷനാണ് നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവർ അത് പാലിക്കുന്നുണ്ടോ എന്ന് ആരും പരിശോധിക്കാറില്ല. ഈ രീതി മാറ്റി, കർശന നിരീക്ഷണത്തിലുള്ള നിർബന്ധിത ക്വാറന്റൈൻ ആവശ്യമണെന്നാണ് ശാസ്ത്രലോകം പറയുന്നത്.

ഇത്തരത്തിലുള്ള വിദേശയാത്രകളിലൂടെ രോഗവ്യാപനത്തിനുള്ള സധ്യത കൂടുതലാണ്. വിദേശങ്ങളിൽ നിന്നും ബ്രിട്ടനിൽ എത്തിയാൽ അവർക്ക് നിലവിൽ പൊതുഗതാഗത സംവിധാനം ഉപയോഗിക്കുനാൻ സാധിക്കും. ഇതും രോഗവ്യാപനത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ്. ജി പി എസ്, ഫേഷ്യൽ റെക്കഗ്‌നിഷൻ തുടങ്ങിയ അധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിച്ച്, വിദേശത്തുനിന്നും പറന്നിറങ്ങുന്ന യാത്രക്കാരനെ പത്തുദിവസം, മറ്റു സമ്പർക്കങ്ങൾക്ക് ഇടകൊടുക്കാതെ കർശന ക്വാറന്റൈനിൽ ആക്കുവാനായിട്ടാണ് ഹോട്ടൽ ക്വാറന്റൈൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്.

അതേസമയം, ആസ്ട്രേലിയൻ മോഡൽ ബ്രിട്ടനിൽ നടപ്പിലാക്കുന്നതിനെതിരെ എം പി മാരിൽ നിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ട്രാവൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം. വ്യക്തിപരമായും ഓരോ യാത്രക്കാരനേയും സാമ്പത്തികമായും മാനസികമായുംതളർത്തും എന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. വേണ്ടവിധത്തിൽ, ഇതിന്റെ എല്ലാ വശങ്ങളും ആലോചിച്ചു മാത്രമേ ഇത്തരമൊരു തീരുമാനം എടുക്കാവൂ എന്നും അവർ സർക്കാരിനോട് ആവശ്യപ്പെടുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP