Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി അമേരിക്കയിലെ ഇന്ത്യൻ വംശജർ; ബൈഡൻ പ്രസിഡന്റ് പദവിയിലെത്തുമ്പോൾ ഭരണ ചക്രം തിരിക്കാൻ വൈറ്റ് ഹൗസിലേക്ക് 17 ഇന്ത്യൻ വംശജരും; 13 പേരും വനിതകൾ

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി അമേരിക്കയിലെ ഇന്ത്യൻ വംശജർ; ബൈഡൻ പ്രസിഡന്റ് പദവിയിലെത്തുമ്പോൾ ഭരണ ചക്രം തിരിക്കാൻ വൈറ്റ് ഹൗസിലേക്ക് 17 ഇന്ത്യൻ വംശജരും; 13 പേരും വനിതകൾ

സ്വന്തം ലേഖകൻ

വാഷിങ്ടൻ: ഇന്ത്യയിൽ വേരുകളുള്ള ജോ ബൈഡൻ അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യാനുള്ള ഒരുക്കത്തിലാണ്. ജനുവരി 20നാണ് ബൈഡന്റെയും ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെയും സത്യപ്രതിജ്ഞ. എന്നാൽ ബൈഡന്റെ ഭരണചക്രത്തിൽ ഇവിടം കൊണ്ടും തീരുന്നില്ല ഇന്ത്യക്കാരുടെ പ്രാതിനിധ്യം. ബൈഡന്റെ കീഴിൽ 17 ഇന്ത്യൻ വംശജരാണ് വിവിധ പദവികളിൽ വൈറ്റ് ഹൗസിലേക്ക് എത്തുന്നത്.

നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ 17 ഇന്ത്യൻ വംശജർ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലെത്തുകയാണ്. നീര ഠണ്ഡൻ ഉൾപ്പെടെ 17 പേരാണ് ഉള്ളത്. ഇതിൽ 13 പേർ വനിതകളാണ്. ഇതിൽ രണ്ടു പേർ കശ്മീരിൽ കുടുംബവേരുകളുള്ളവർ. ഭരണമേൽക്കുന്നതിനു മുൻപു തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യക്കാരെ നാമനിർദ്ദേശം ചെയ്യുന്നതും യുഎസ് ചരിത്രത്തിലാദ്യം. ദേശീയ സുരക്ഷാ കൗൺസിലിലേക്ക് മലയാളിയായ ശാന്താ കളത്തിലും തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഇന്റർനാഷനൽ ഫോറം ഫോർ ഡെമോക്രാറ്റിക് സ്റ്റഡീസിന്റെ സീനിയർ ഡയറക്ടറാണ് ശാന്തി.മുൻപ് യുഎസ് ഏജൻസി ഫോർ ഇന്റർനാഷനൽ ഡവലപ്‌മെന്റിന്റെ സീനിയർ ഡെമോക്രസി ഫെലോ, കാർനഗി എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷനൽ പീസിന്റെ അസോഷ്യേറ്റ്, ഏഷ്യൻ വാൾ സ്ട്രീറ്റ് ജേണലിന്റെ ഹോങ്കോങ് ലേഖിക തുടങ്ങിയ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കാൾ പോളി സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രഫസർ അന്തരിച്ച ജയിംസ് സക്കറിയ കളത്തിലിന്റെയും ലൂസിയയുടെയും മകളാണ് ശാന്തി.


ബൈഡൻ ടീമിലെ ഇന്ത്യൻ താരങ്ങൾ

നീര ഠണ്ഡൻ ഡയറക്ടർ, വൈറ്റ്ഹൗസ് ഓഫിസ് ഓഫ് മാനേജ്‌മെന്റ് ആൻഡ് ബജറ്റ്

ഡോ. വിവേക് മൂർത്തി യുഎസ് സർജൻ ജനറൽ

വനിത ഗുപ്ത അസോഷ്യേറ്റ് അറ്റോർണി ജനറൽ, ജസ്റ്റിസ് വകുപ്പ്

ഉസ്ര സേയ സ്റ്റേറ്റ് ഡിപ്പാർട്‌മെന്റിലെ സിവിലിയൻ സെക്യൂരിറ്റി, ഡമോക്രസി ഹ്യൂമൻ റൈറ്റ്‌സ് അണ്ടർ സെക്രട്ടറി

മാല അഡിഗ യുഎസ് പ്രഥമവനിതയാകാൻ പോകുന്ന ജിൽ ബൈഡന്റെ പോളിസി ഡയറക്ടർ

ഗരിമ വർമ പ്രഥമവനിതയുടെ ഓഫിസിലെ ഡിജിറ്റൽ ഡയറക്ടർ

സബ്രിന സിങ് വൈറ്റ് ഹൗസ് ഡപ്യൂട്ടി പ്രസ് സെക്രട്ടറി

ഐഷ ഷാ പാർട്‌നർഷിപ് മാനേജർ, വൈറ്റ് ഹൗസ് ഓഫിസ് ഓഫ് ഡിജിറ്റൽ സ്ട്രാറ്റജി

സമീറ ഫസിലി നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഭരത് രാമമൂർത്തി നാഷനൽ ഇക്കണോമിക് കൗൺസിൽ ഡപ്യൂട്ടി ഡയറക്ടർ

ഗൗതം രാഘവൻ ഡപ്യൂട്ടി ഡയറക്ടർ, ഓഫിസ് ഓഫ് പ്രസിഡൻഷ്യൽ പഴ്‌സനേൽ

വിനയ് റെഡ്ഡി ഡയറക്ടർ സ്പീച് റൈറ്റിങ്

വേദാന്ത് പട്ടേൽ അസിസ്റ്റന്റ് പ്രസ് സെക്രട്ടറി

തരുൺ ഛബ്ര സീനിയർ ഡയറക്ടർ ഫോർ ടെക്‌നോളജി ആൻഡ് നാഷനൽ സെക്യൂരിറ്റി

സുമന ഗുഹ സീനിയർ ഡയറക്ടർ ഫോർ സൗത്ത് ഏഷ്യ

ശാന്തി കളത്തിൽ കോഓർഡിനേറ്റർ ഫോർ ഡമോക്രസി ആൻഡ് ഹ്യൂമൻ റൈറ്റ്‌സ്

സോണിയ അഗർവാൾ സീനിയർ അഡൈ്വസർ ഫോർ ക്ലൈമറ്റ് പോളിസി ആൻഡ് ഇന്നവേഷൻ

വിദുർ ശർമ കോവിഡ് കർമസമിതി പോളിസി അഡൈ്വസർ ഫോർ ടെസ്റ്റിങ്

നേഹ ഗുപ്ത അസോഷ്യേറ്റ് കോൺസൽ

റീമ ഷാ ഡപ്യൂട്ടി അസോഷ്യേറ്റ് കോൺസൽ.

ശാന്തി കളത്തിൽ ദേശീയ സുരക്ഷാ കൗൺസിലിൽ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP