Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202120Wednesday

ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി ചാടി ആത്മഹത്യ ചെയ്തു; അഞ്ചുമാസമയ കുഞ്ഞുമായി അപ്പാർട്ട്‌മെന്റിൽ നിന്നും ചാടിയത് ഹിലരി ക്ലിന്റൻ അടക്കമുള്ള പ്രമുഖരുമായി അടുപ്പമുള്ള 35കാരി: അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി ചാടി ആത്മഹത്യ ചെയ്തു; അഞ്ചുമാസമയ കുഞ്ഞുമായി അപ്പാർട്ട്‌മെന്റിൽ നിന്നും ചാടിയത് ഹിലരി ക്ലിന്റൻ അടക്കമുള്ള പ്രമുഖരുമായി അടുപ്പമുള്ള 35കാരി: അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

സ്വന്തം ലേഖകൻ

ഹോങ്കോങ്: ഹോങ്കോങിലെ പ്രമുഖ ബിസിനസ് സംരംഭക കൈക്കുഞ്ഞുമായി അപ്പാർട്ട്‌മെന്റിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. ഹോങ്കോങിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭക ലുവോ ലിലി (34) യാണ് അഞ്ചുമാസമുള്ള പെൺകുഞ്ഞിനൊപ്പം ആത്മഹത്യ ചെയ്തത്. ഹിലരി ക്ലിന്റൻ, പ്രശസ്ത ഗായിക റിറ്റ ഓറ എന്നിവരടക്കമുള്ളവരുമായി അടുപ്പമുള്ള ബിസിനസുകാരിയാണ് ലുവോ.

ലുവോയേയും കുഞ്ഞിനെയും ബുധനാഴ്ചയാണ് അപ്പാർട്ട്‌മെന്റിനു താഴെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രസവത്തെ തുടർന്നുണ്ടായ വിഷാദമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നാണ് പ്രാഥമിക വിവരം. അഥേസമയം ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ല. ലുവോയുടെ ആത്മഹത്യയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 28-ാം വയസ്സിൽ ആദ്യത്തെ ബിസിനസ് സംരംഭം ആരംഭിച്ച ലുവോയ്ക്ക് യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽനിന്നും പിന്തുണ ലഭിച്ചിരുന്നു.

സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്ന ലുവോ ലിലോ, അടുത്തിടെയാണ് സിംഗിൾ മദറെന്ന കാര്യം തുറന്നു പറഞ്ഞത്. കുഞ്ഞിന്റെ പിതാവ് ആരെന്ന് ഇതുവരെയും വ്യക്തമല്ല. മകൾ ജനിച്ചതിന്റെ 100ാം ദിനത്തിൽ മകളെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു. മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച പോസ്റ്റിൽ, ദൈവത്തിന്റെ ദാനമെന്നു കുറിച്ചിരുന്നു.

ചൈനയിലെ റിയൽ എസ്റ്റേറ്റ് സംരംഭകയായ അമ്മയുടെ ഏക മകളാണ് ലുവോ. പിതാവ് ഡോക്ടറാണ്. ചെറുപ്പം തൊട്ട് വിദേശത്തു പഠിച്ചും നിരന്തരം യാത്ര ചെയ്തും അതിസമ്പന്നമായ ജീവിതമായിരുന്നു ലുവോയുടേത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP