Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202117Sunday

റഫ്രിജറേറ്റഡ് ബാഗുകളിൽ വാക്സിൻ ഡോസുകൾ ജി പി ഓഫീസുകളിലേക്കും കെയർ ഹോമിൂകളിലേക്കും അയച്ചു തുടങ്ങി; ഡിസംബർ 14 ന് കോവിഡ് വാക്സിൻ രാജ്യം മുഴുവൻ വിതരണത്തിനെത്തും; രോഗം പടരുമ്പോൾ അവഗണിച്ച വൃദ്ധർക്ക് പ്രതിരോധ മരുന്നിൽ മുൻഗണന നൽകി ബ്രിട്ടൻ

റഫ്രിജറേറ്റഡ് ബാഗുകളിൽ വാക്സിൻ ഡോസുകൾ ജി പി ഓഫീസുകളിലേക്കും കെയർ ഹോമിൂകളിലേക്കും അയച്ചു തുടങ്ങി; ഡിസംബർ 14 ന് കോവിഡ് വാക്സിൻ രാജ്യം മുഴുവൻ വിതരണത്തിനെത്തും; രോഗം പടരുമ്പോൾ അവഗണിച്ച വൃദ്ധർക്ക് പ്രതിരോധ മരുന്നിൽ മുൻഗണന നൽകി ബ്രിട്ടൻ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെത്തിയ കൊറോണ വാക്സിൻ ഇനി ആളുകളിലേക്കെത്താൻ ഏതാനും ദിവസങ്ങൾ മാത്രം. വളരെയധികം കുറഞ്ഞ താപനിലയിൽ സൂക്ഷിക്കേണ്ടുന്ന വാക്സിൻ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കോണ്ടുപോകുന്നതിനുള്ള പ്രായോഗിക തടസ്സങ്ങളെല്ലാം നീക്കംചെയ്തിരിക്കുന്നു. റഫ്രിജറേറ്റഡ് ബാഗുകളിൽ ആയിരിക്കും ഈ വാക്സിൻ ജി പി ഓഫീസുകളിലും കെയർഹോമുകളിലും എത്തിക്കുക. ഡിസംബർ 14 ന് ആരംഭിക്കുന്ന ആഴ്‌ച്ചയിൽ വാക്സിൻ സ്വീകരിക്കുവാൻ തയ്യാറായിക്കൊള്ളാൻ ജി പി ഓഫീസുകൾക്ക് ഇന്നലെ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. ഇതേ ആഴ്‌ച്ച തന്നെ കെയർഹോമുകൾക്കും വാക്സിൻ ലഭ്യമാക്കും.

വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ വാക്സിൻ, ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതിന്റെ രീതികൾ, മെഡിസിൻസ് ആൻഡ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി ഇനിയും അംഗീകരിക്കേണ്ടതായിട്ടുണ്ട്. എന്നാൽ, തടസ്സങ്ങളെല്ലാം പരിഹരിച്ച് ഈ ആഴ്‌ച്ചയിൽ തന്നെ അംഗീകാരം വാങ്ങാനാവുമെന്നാണ് പ്രതീക്ഷ. പത്തു ദിവസത്തിനകം വാക്സിനുകൾ സ്വീകരിക്കാൻ തയ്യാറായി ഇരിക്കുവാനും അത് ലഭിക്കുന്ന മുറയ്ക്ക് വൃദ്ധരായവർക്കും കോവിഡ് ബാധിക്കുവാൻ കൂടുതൽ സാധ്യതയുള്ള വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കും ആദ്യം നൽകുവാനും ആവശ്യപ്പെട്ടുകൊണ്ട് എൻ എച്ച് എസ് അധികൃതർ ജി പി ഓഫീസുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഓരോ ജീ പി ഹബ്ബിലും 975 ഡോസുകൾ അടങ്ങിയ ഒരു ട്രേ ആയിരിക്കും ലഭിക്കുക. ഇവ, മൂന്നര ദിവസങ്ങൾക്കുള്ളിൽ ഉപയോഗിച്ച് തീർക്കണം. അല്ലെങ്കിൽ അവ പാഴായി പോകും. കെയർഹോമുകളിലെ അന്തേവാസികളായ 80 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കായിരിക്കും ആദ്യം ഈ വാക്സിൻ ലഭിക്കുക. ഓരോ വാക്സിനേഷൻ ടീമിനുമായി റഫ്രിജറേറ്റഡ് ബാഗുകൾ എൻ എച്ച് എസ് വാങ്ങിക്കഴിഞ്ഞു. ഇതിൽ വാക്സിൻ 2 ഡിഗ്രിക്കും 8 ഡിഗ്രിക്കും ഇടയിലുള്ള താപനിലയിലായിരിക്കും സൂക്ഷിക്കുക. 49 മണിക്കൂർ ഇത്തരത്തിൽ സൂക്ഷിക്കാം. ലക്ഷ്യ സ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ പിന്നെ ഇവ അവിടെയുള്ള റഫ്രിജറേറ്ററുകളിൽ സൂക്ഷിക്കും.

കുത്തിവയ്പിന് സമയമാകുമ്പോൾ ഇവ അന്തരീക്ഷ താപനിലയിലേക്ക് കൊണ്ടുവരുവാനായി രണ്ടു മണിക്കൂർ സമയമെടുക്കും. പിന്നീട് ഇത് നേർപ്പിച്ച് സിറിഞ്ചിലേക്ക് എടുക്കും. ഒരിക്കൽ ഇത്തരത്തിൽ അന്തരീക്ഷ താപനിലയിലേക്ക് എത്തിയാൽ ആറു മണിക്കൂറിനുള്ളിൽ ഇഞ്ചക്ഷൻ കൊടുത്തു തീർക്കണം. 975 ഡോസുകൾ അടങ്ങിയിട്ടുള്ള ഒരു ട്രേയിൽ നിന്നും എങ്ങനെ ഓരോ വാക്സിനുകൾ പുറത്തെടുക്കും എന്നതും ഒരു പ്രശ്നമായിട്ടുണ്ട്. ഇതിനായി ലൈസൻസുള്ള എൻ എച്ച് എസ് കരാർ തൊഴിലാളികൾ ഉണ്ടെങ്കിലും അവർ എം എച്ച് ആർ എയുടെ മേൽനോട്ടത്തിൽ ഇത് ചെയ്യേണ്ടതായി വരും.

അതേസമയം, ഓക്സ്ഫോർഡ് ആസ്ട്രാസെനെക വാക്സിൻ വന്നാൽ ഇത്തരം തലവേദനകൾ ഒന്നുംതന്നെയുണ്ടാകില്ല. അതിന് ഇത്ര അധിക തണുപ്പിൽ സൂക്ഷിക്കേണ്ടതായ ആവശ്യമില്ല. എന്നാൽ, ക്രിസ്ത്മസ്സിനു മുൻപായി ഓക്സ്ഫോർഡ് വാക്സിന് അംഗീകാരം ലഭിക്കാൻ ഇടയില്ലാത്തതിനാൽ ഫൈസർ വാക്സിനുമായി മുന്നോട്ട് പോകാൻ തന്നെയാണ് അധികൃതരുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP