Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മരണം മണക്കുന്ന ഇറ്റാലിയൻ തെരുവുകളെ കുറിച്ച് നേരത്തെ പറഞ്ഞതെല്ലാം മറന്നേക്കൂ; കൊറോണ കാലത്തെ ഏറ്റവും കൂടുതൽ മരണം ഇന്നലെ; ഒറ്റ ദിവസം ഇറ്റലിയിൽ കോവിഡിന് കീഴടങ്ങിയത് 993 പേർ

മരണം മണക്കുന്ന ഇറ്റാലിയൻ തെരുവുകളെ കുറിച്ച് നേരത്തെ പറഞ്ഞതെല്ലാം മറന്നേക്കൂ; കൊറോണ കാലത്തെ ഏറ്റവും കൂടുതൽ മരണം ഇന്നലെ; ഒറ്റ ദിവസം ഇറ്റലിയിൽ കോവിഡിന് കീഴടങ്ങിയത് 993 പേർ

സ്വന്തം ലേഖകൻ

പൊട്ടിപ്പുറപ്പെട്ട ആദ്യ നാളുകളിൽ തന്നെ കൊറോണ ഏറെ ദുരിതത്തിലാഴ്‌ത്തിയ ഒരു രാജ്യമായിരുന്നു ഇറ്റലി. അന്ന് ഇറ്റലിയിലെ തെരുവുകൾക്ക് മരണത്തിന്റെ ഗന്ധവും നിറവുമായിരുന്നു. ഇറ്റലിയുടെ അന്തരീക്ഷത്തിലാകെ മരണത്തിന്റെ അദൃശ്യസ്പർശം നിറഞ്ഞു നിന്നിരുന്നു. ഈ പഴയ ഓർമ്മകളുടെ ഭീകരതയെ ചെറുതാക്കുന്ന രീതിയിലേക്ക് ഇറ്റലി മടങ്ങുകയാണ് രോഗവ്യാപനതോത് കുറയുമ്പോഴും ഇന്നലെ 24 മണിക്കൂറിൽ ഇവിടെ രേഖപ്പെടുത്തിയത് 993 കോവിഡ് മരണങ്ങളാണ്.

ആദ്യവരവിലെ മൂർദ്ധന്യഘട്ടത്തിൽ പോലും ഇറ്റലിയിൽ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ പ്രതിദിന മരണനിരക്ക് 969 ആയിരുന്നു. മാർച്ച് 27 ലെ ഈ റെക്കോർഡാണ് ഇന്നലെ തകർന്നത്. ഇതോടെ ഇതുവരെ ഇറ്റലിയിൽ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 58,038 ആയി ഉയർന്നു. കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ പ്രതിദിന മരണ സംഖ്യ 800 ൽ താഴെയായിരുന്നു. അതേസമയം, രോഗവ്യാപന നിരക്കിൽ ഗണ്യമായ കുറവും ദൃശ്യമാകുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ രേഖകൾ പ്രകാരം വ്യാഴാഴ്‌ച്ച 23,225 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. നവംബർ 13 ന് ഇത് 40,902 ആയിരുന്നു. വൈറസ് ബാധ ആരംഭിച്ചപ്പോൾ തന്നെ സർക്കാർ ദേശവ്യാപകമായി ഒരു ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. രോഗവ്യാപനം തടയാൻ ഈ നിയന്ത്രണങ്ങൾക്ക് സാധിച്ചെങ്കിലും അത് ഇറ്റലിയുടെ സമ്പദ്ഘടനയെ വിപരീതമായി ബാധിച്ചു.

പിന്നീട് ഒക്ടോബറിൽ രോഗവ്യാപനം വീണ്ടും ശക്തി പ്രാപിച്ചതോടെ ബാറുകളും റെസ്റ്റോറന്റുകളും വൈകുന്നെരങ്ങളിൽ നേരത്തേ അടച്ചുപൂട്ടാൻ ഉത്തരവിറക്കി. മാത്രമല്ല രാത്രികാല കർഫ്യൂ ഏർപ്പെടുത്തുകയും ചെയ്തു. രോഗവ്യാപനം കനത്ത പ്രദേശങ്ങളിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ കൊണ്ടുവരികയും ചെയ്തു. ഈ നിയന്ത്രണങ്ങൾ ഫലപ്രദമാകുന്നു എന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ കരുതൽ വിട്ട് കളിക്കരുതെന്ന് ഇറ്റാലിയൻ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകാനും സർക്കാർ മറക്കുന്നില്ല.

ക്രിസ്ത്മസ്സ് ആഘോഷം എന്നാൽ കുടുംബാംഗങ്ങൾ ഒത്തുചേരുന്ന സമയമാണ് ഇറ്റലിയിൽ. ക്രിസ്ത്മസ്സ് അടുത്തതോടെ, നിയന്ത്രണങ്ങളിൽ പ്രത്യേക ഇളവുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഇളവുകൾ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, ഇളവുകൾ, ഇപ്പോൾ നിയന്ത്രണ വിധേയമായ കോവിഡിന്റെ ശക്തി വീണ്ടും വർദ്ധിപ്പിക്കുമോ എന്ന കാര്യത്തിലുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP