Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

14കാരൻ ഫേസ്‌ബുക്കിൽ പ്രൊഫൈൽ ആക്കിയത് 16 കഴിഞ്ഞെന്ന്; അതു വിശ്വസിച്ച് മുറിയിൽ വിളിച്ചു കൊണ്ടു പോയി; പീഡന കേസിൽ രക്ഷപ്പെട്ട ആഹ്ലാദം പരസ്യമായി പങ്കുവെച്ച് മൂന്ന് കുട്ടികളുടെ അമ്മ

14കാരൻ ഫേസ്‌ബുക്കിൽ പ്രൊഫൈൽ ആക്കിയത് 16 കഴിഞ്ഞെന്ന്; അതു വിശ്വസിച്ച് മുറിയിൽ വിളിച്ചു കൊണ്ടു പോയി; പീഡന കേസിൽ രക്ഷപ്പെട്ട ആഹ്ലാദം പരസ്യമായി പങ്കുവെച്ച് മൂന്ന് കുട്ടികളുടെ അമ്മ

സ്വന്തം ലേഖകൻ

14കാരനെ വീട്ടിൽ വിളിച്ചു കൊണ്ടു പോയി പീഡിപ്പിച്ച യുവതി പീഡനക്കേസിൽ നിന്നും രക്ഷപ്പെട്ടതിന് പിന്നാലെ ആഹ്ലാദം പങ്കുവെച്ച് പരസ്യമായി ഫോട്ടോ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ എത്തി. ലണ്ടനിലെ ഗ്ലോസ്റ്റർഷെയറിൽ നിന്നുള്ള ടിയ വിൻസെന്റ് എന്ന യുവതിയാണ് സോഷ്യൽ മീഡിയയിൽ ആഹ്ലാദം പങ്കുവെച്ച് രംഗത്തെത്തിയത്. 14കാരനായ ആൺകുട്ടി ഫേസ്‌ബുക്കിൽ തനിക്ക് 16 വയസ്സ് കഴിഞ്ഞെന്നാണ് അപ്‌ഡേറ്റ് ചെയ്തത്. ഇതാണ് കോടതിയിൽ യുവതിക്ക് തുണയായത്.

പീഡനത്തിന് ഇരയായ ആൺകുട്ടി യുവതിയുടെ വീടിന് അടുത്ത് മറ്റൊരു ആൺകുട്ടിയുമായി ഫുട്‌ബോൾ കളിക്കുമ്പോഴാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത്. കുട്ടികളെ ജ്യൂസ് കുടിക്കാനായി വീട്ടിലേക്ക് ക്ഷണിക്കുകയും ശേഷം 14കാരനെ വീടിന്റെ മുകൾ നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ആയിരുന്നു. സംഭവം പുറത്തായതോടെ കഴിഞ്ഞ രണ്ട് വർഷമായി കേസും നൂലമാലയുമായി നടക്കുക ആയിരുന്നു മൂന്ന് കുട്ടികളുടെ അമ്മയായ ടിയ. ഇപ്പോൾ കേസിൽ നിന്നും രക്ഷപ്പെട്ടതോടെ സന്തോഷം പങ്കുവെച്ച് കോടതിക്ക് പുറത്തു നിന്നുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് എത്തിയിരിക്കുകയാണ് ഇവർ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP