Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകൾ; ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചെന്ന് അഭിഭാഷകൻ: അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്

മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകൾ; ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചെന്ന് അഭിഭാഷകൻ: അന്വേഷണത്തിന്റെ ഭാഗമായി ഡോക്ടറുടെ വീട്ടിൽ റെയ്ഡ് നടത്തി പൊലീസ്

സ്വന്തം ലേഖകൻ

ബ്യൂണസ് ഐറിസ്: മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമോ? മറഡോണയുടെ ബന്ധുക്കളും അഭിഭാഷകനുമാണ് ഇത്തരത്തിൽ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. മറഡോണയ്ക്ക് കൃത്യമായ ചികിത്സ നിഷേധിച്ചിരുന്നെന്ന് മകൾ ആരോപിച്ചു. മറഡോണയെ ആശുപത്രിയിലെത്തിക്കാൻ മനഃപൂർവം വൈകിച്ചെന്നാണ് അഭിഭാഷകന്റെ ആരോപണം.

ആരോപണങ്ങൾ ശക്്തമായതിനെ തുടർന്ന് മറഡോണയുടെ ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമാണെന്ന ബന്ധുക്കളുടെയും അഭിഭാഷകന്റെയും ആരോപണത്തെ തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായാണു റെയ്ഡ് എന്നാണു സൂചന. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും റെയ്ഡ് നടത്തിയെന്ന് അർജന്റീന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. മരണത്തിന് 12 മണിക്കൂർ മുൻപ് എന്തെങ്കിലും തരത്തിലുള്ള മെഡിക്കൽ പരിശോധനയ്ക്ക് അദ്ദേഹം വിധേയമായോയെന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ പറഞ്ഞു.

നവംബർ 25നാണ് ഹൃദയാഘാതത്തെ തുടർന്ന് മറഡോണ ലോകത്തോട് വിട പറഞ്ഞത്. തലച്ചോറിൽ രക്തസ്രാവം കണ്ടെത്തിയതിനെത്തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേനമാക്കിയ മറഡോണ സുഖപ്പെട്ടു വരുന്നതിനിടെയാണു ലോകമെങ്ങുമുള്ള ആരാധകരെ നിരാശയിലാഴ്‌ത്തി അപ്രതീക്ഷിത മരണം സംഭവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP