Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

റഷ്യൻ പ്രസിഡന്റിന്റെ രഹസ്യ മകളുടെ ചിത്രം പുറത്ത് വിട്ട് മാധ്യമങ്ങൾ; പെൺകുട്ടിയുടെ അമ്മയുമായി വ്‌ളാഡിമിർ പുടിനുണ്ടായിരുന്നത് ദീർഘകാലത്തെ ബന്ധം; ലണ്ടനിലോ ന്യൂയോർക്കിലോ താമസിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് 17കാരി

റഷ്യൻ പ്രസിഡന്റിന്റെ രഹസ്യ മകളുടെ ചിത്രം പുറത്ത് വിട്ട് മാധ്യമങ്ങൾ; പെൺകുട്ടിയുടെ അമ്മയുമായി വ്‌ളാഡിമിർ പുടിനുണ്ടായിരുന്നത് ദീർഘകാലത്തെ ബന്ധം; ലണ്ടനിലോ ന്യൂയോർക്കിലോ താമസിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന് 17കാരി

മറുനാടൻ ഡെസ്‌ക്‌

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ രഹസ്യ മകൾ എന്ന് 17കാരിയെ വിശേഷിപ്പിച്ച് റഷ്യൻ മാധ്യമങ്ങൾ. പിന്നാലെ ലണ്ടനിലോ ന്യൂയോർക്കിലോ താമസിക്കാൻ ആ​ഗ്രഹിക്കുന്നു എന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയും. റഷ്യൻ നേതാവിന്റെ സ്വകാര്യജീവിതത്തെക്കുറിച്ചുള്ള കൂടുതൽ ആരോപണങ്ങൾ ക്രെംലിൻ സമ്മതിച്ചതിന് പിന്നാലെയാണ് 17കാരിയുടെ തീരുമാനം എന്നാണ് ആരോപണം. സ്‌കൂൾ ബിരുദധാരിയായ എലിസവേറ്റ ക്രിവോണോഗിക്ക് (17) പുടിന്റെ രഹസ്യ മകളാണെന്ന വിവരം ഒരു റഷ്യൻ അന്വേഷണ മാധ്യമമാണ് പുറത്ത് വിട്ടത്. പെൺകുട്ടിയുടെ ചിത്രങ്ങളും റഷ്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

പെൺകുട്ടിയും പുടിനുമായി അസാമാന്യമായ സാമ്യമുണ്ടെന്ന വിവരങ്ങളും ഇതിനിടയിൽ പുറത്ത് വന്നിരുന്നു. ഫെയ്സ് റെക്കഗ്നിഷൻ സോഫ്റ്റ്‌വെയർ പുടിനുമായി 70.44 ശതമാനം സമാനത കാണിക്കുന്നുവെന്ന് യൂണിവേഴ്‌സിറ്റി സെന്റർ ഫോർ വിഷ്വൽ കമ്പ്യൂട്ടിങ് മേധാവി ഹസ്സൻ ഉഗയിൽ പറഞ്ഞു.

പെൺകുട്ടിയുടെ അമ്മ സ്വെറ്റ്‌ലാന ക്രിവോണോഗിക്ക് (45) പുടിൻ എഫ്എസ്ബി കൗണ്ടർ ഇന്റലിജൻസ് സർവീസ് മേധാവിയായിരുന്ന സമയത്തും പിന്നീട് പ്രധാനമന്ത്രിയും ആദ്യ ടേമിൽ റഷ്യൻ പ്രസിഡന്റായിരിക്കെയും ബന്ധമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. 2003 ൽ ജനിച്ച എലിസവേട്ടയോ, അവളുടെ അമ്മയോ ക്രെംലിന്റെ ആരോപണത്തോട് പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എവിടെയാണ് ജീവിക്കാൻ ആഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോൾ പുടിൻ മകൾ 'ലണ്ടൻ മികച്ചതായിരിക്കും' എന്ന് സോഷ്യൽ മീഡിയയിൽ സൂചിപ്പിച്ചിരുന്നു. മറ്റൊരവസരത്തിൽ ഇതേ ചോദ്യം ചോദിച്ചപ്പോൾ അവൾ മറുപടി പറഞ്ഞു: 'ഹൊഗ്‌വാർട്ട്സ്. ചൊവ്വയിൽ. നാർനിയയിൽ. ജപ്പാനിൽ. ലണ്ടനിൽ. ന്യൂ യോർക്കിൽ.'

മകളെക്കുറിച്ചുള്ള അവകാശവാദം അദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തിൽ അഭൂതപൂർവമായ ആരോപണങ്ങൾക്കിടയിലാണ്. അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അധികാരത്തിൽ നിന്ന് പുറത്ത് പോകുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. പുടിന്റെ പങ്കാളിയായ ഗ്ലാമർ ഒളിമ്പിക് ജിംനാസ്റ്റ് അലീന കബേവ (37), പുടിൻ അനുകൂല മാധ്യമ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നിന്ന് 7.78 മില്യൺ ഡോളർ ശമ്പളം നേടുന്നുവെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP