Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരു മില്ല്യണിൽ അധികം രോഗികളുള്ള പട്ടികയിൽ 12-ാമതായി ജർമനിയുടെ കടന്നു കയറ്റം; രണ്ടാം വരവിൽ യൂറോപ്പിലെ സ്ഥിതി ദയനീയം; രോഗത്തിലും മരണത്തിലും റെക്കോർഡിട്ട് അമേരിക്ക മുൻപോട്ട്: കൊറണയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ ഇങ്ങനെ

ഒരു മില്ല്യണിൽ അധികം രോഗികളുള്ള പട്ടികയിൽ 12-ാമതായി ജർമനിയുടെ കടന്നു കയറ്റം; രണ്ടാം വരവിൽ യൂറോപ്പിലെ സ്ഥിതി ദയനീയം; രോഗത്തിലും മരണത്തിലും റെക്കോർഡിട്ട് അമേരിക്ക മുൻപോട്ട്: കൊറണയുടെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

രു മില്ല്യണിലധികം കോവിഡ് രോഗികളുള്ള രാജ്യങ്ങളുടെ പട്ടികയിൽ ജർമനി 12-ാം സ്ഥാനത്ത് ഇടം പിടിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 1,006,394 ആയി ഉയർന്നു. ഇന്നലെ പുതുതായി 22,268 പേർക്കാണ് രോഗം ബാധിച്ചത്. വെള്ളിയാഴ്ച 426 പേർ കൂടി ജർമനിയിൽ രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 15, 586 ആയി ഉയർന്നു. 696,100 പേരാണ് ഇതുവരെ രോഗ മുക്തി നേടിയത്.

കോവിഡ് വ്യാപനം തടയുന്നതിൽ ജർമനി കാഴ്ച വെച്ച പ്രതിരോധ പാടവം ലോകവ്യാപകമായി അഭിനന്ദനം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജർമനിയിൽ കോവിഡ് രോഗികളുടെ എണ്ണവും ക്രമാതീതമായി ഉയർന്നത്. യൂറോപ്പിൽ ഉണ്ടായ കോവിഡിന്റെ രണ്ടാം തരംഗം ജർമനിയേയും പിടികൂടുക ആയിരുന്നു. കോവിഡിന്റെ രണ്ടാം വരവിൽ യൂറോപ്പിലെ സ്ഥിതി ദയനീയമാണ്. ബ്രിട്ടനേയും ജർമനിയേയും ഇറ്റലിയേയും ഫ്രാൻസിനേയും ജർമനിയേയും റഷ്യയേയുംഅടക്കം മിക്ക യൂറോപ്യൻ രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം തരംഗം അതി ഗുരുതരമായി ബാധിച്ചിരിക്കുകയാണ്.

ഇറ്റലിയിൽ ഇന്നലെ 827 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 28352 പേർക്ക് പുതുതായി രോഗം സ്ഥിതീകരിച്ചു. ഇതോടെ ഇറ്റലിയിലെ കോവിഡ് ബാധിതരുടെ എണ്ണം 1,538,217 ആയി. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇറ്രലി. ഏഴാം സ്ഥാനത്തുള്ള യുകെയിൽ ഇന്നലെ പുതുതായി 16,022 പേർക്കാണ് രോഗം സ്ഥിരീകരിച്ചപ്പോൾ 521 മരണം സംഭവിച്ചു. ഇതോടെ ആകെ മരണം 57,551 ആയി ഉയർന്നു. സ്‌പെയിനിൽ ഇന്നലെ 294 മരണങ്ങളാണ് സംഭവിച്ചത്. 8348 പേരിൽ പുതുതായി രോഗബാധ സ്ഥിരീകരിച്ചു. ഫ്രാൻസിൽ 581 മരണവും റഷ്യയിൽ 496 മരണങ്ങളും ഇന്നലെ ഉണ്ടായി.

അതേസമയം രോഗത്തിലും മരണത്തിലും റെക്കോർഡ് ഇട്ട് അമേരിക്ക കുതിക്കുകയാണ്. മറ്റെല്ലാ ലോക രാജ്യങ്ങളിലും മരണം ആയിരത്തിൽ താഴെ എത്തിയപ്പോഴും അമേരിക്കയിൽ ആയിരത്തിന് മുകളിലാണ് ഇപ്പോഴും മരണ നിരക്ക്. ഇന്നലെ 1,364 പേരാണ് അമേരിക്കയിൽ മരിച്ചത്. 1,62,210 പേർക്കാണ് ഇന്നലെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ കോവിഡ് രോഗികളുടെ എണ്ണം 13,452,452 ആയി. ആകെ മരണം 271,026 ആയി ഉയർന്നു. 24,464 പേരാണ് രോഗം ബാധിച്ച് അമേരിക്കയിൽ ഗുരുതരാവസ്ഥയിലുള്ളത്. പിടിച്ചു കെട്ടാനാവാത്ത വിധം അമേരിക്കയിൽ കോവിഡ് രോഗം അനിയന്ത്രിതമായി പടരുകയാണ്.

കോവിഡ് രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രസീലിൽ ഇന്നലെ 33,780 പേർക്കാണ് പുതുതായി രോഗം ബാധിച്ചത്. 486 മരണങ്ങളും സംഭവിച്ചു. ഇതോടെ ആകെ മരണം 171,998 ആയി ഉയർന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും കോവിഡ് അനിയന്ത്രിതമമായി പടരുകയാണ്. ഇന്നലെ 41,353 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിൽ കോവിഡ് പടരുകയാണ്. ഇന്നലെ 486 പേരാണ് ഇന്ത്യയിൽ മരിച്ചത്. 1,36,238 പേരാണ് ഇന്ത്യയിൽ ഇതുവരെ മരണത്തിന് കീഴടങ്ങിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP