Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

25 വർഷങ്ങൾക്കിപ്പുറം പൊലീസിനെ വിളിച്ച് കൊലപാതക കുറ്റം ഏറ്റു പറഞ്ഞ് 53കാരൻ; സാക്ഷികളും തുമ്പും ഇല്ലാത്തതിനാൽ എഴുതി തള്ളിയ കേസിൽ പ്രതി കുറ്റസമ്മതം നടത്തിയത് മരിക്കുന്നതിന് മുമ്പ് മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ: കൊലപാതകം നടത്തിയ സ്ഥലത്ത് പൊലീസുമായി എത്തി വിശദീകരിച്ച് നൽകി കൊലയാളി

25 വർഷങ്ങൾക്കിപ്പുറം പൊലീസിനെ വിളിച്ച് കൊലപാതക കുറ്റം ഏറ്റു പറഞ്ഞ് 53കാരൻ; സാക്ഷികളും തുമ്പും ഇല്ലാത്തതിനാൽ എഴുതി തള്ളിയ കേസിൽ പ്രതി കുറ്റസമ്മതം നടത്തിയത് മരിക്കുന്നതിന് മുമ്പ് മനസ്സിലെ ഭാരം ഇറക്കി വയ്ക്കാൻ: കൊലപാതകം നടത്തിയ സ്ഥലത്ത് പൊലീസുമായി എത്തി വിശദീകരിച്ച് നൽകി കൊലയാളി

സ്വന്തം ലേഖകൻ

25 വർഷങ്ങൾക്ക് മുമ്പ് നടന്ന ജോണി ക്രിസ്റ്റഫർ കൊലക്കേസ് തെളിയിക്കാൻ പൊലീസ് പണിപ്പെട്ടത് ചില്ലറയൊന്നുമല്ല. എനന്നാൽ എത്ര അന്വേഷിച്ചിട്ടും സാക്ഷികളെയോ യാതൊരു തുമ്പോ കിട്ടിയില്ല. തലയ്ക്ക് വെടിയേറ്റാണ് ക്രിസ്റ്റഫർ മരിച്ചത്. എന്നാൽ ഇയാളെ കൊലചെയ്യാൻ ഉപയോഗിച്ച തോക്കും പൊലീസ്‌ന് മുന്നിൽ ചോദ്യ ചിഹ്നമായി. ഇതോടെ പൊലീസ് കേസ് എഴുതി തള്ളി. എന്നാൽ കൊലപാതകത്തിന് 25 വർഷങ്ങൾക്കിപ്പുറം പൊലീസിൽ വിളിച്ച് കൊലക്കുറ്റം ഏറ്റു പറഞ്ഞിരിക്കുകയാണ് പ്രതി. അമേരിക്കയിലാണ് സംഭവം.

ഈമാസം 18നായിരുന്നു ജോണി ഡ്വയിറ്റ് വിറ്റഡ് എന്ന കൊലപാതകിയുടെ കുറ്റ സമ്മതം. ജോർജിയയിലുള്ള ഡിക്കേറ്ററിൽ പൊലീസ് ഡിക്ടറ്റീവ് ആയ സീൻ മുഖാദമിനെ ഫോണിൽ വിളിച്ചായിരുന്നു ജോണിയുടെ ഏറ്റു പറച്ചിൽ. 'വർഷങ്ങൾക്കു മുമ്പ് ഞാൻ ഒരാളെ കൊന്നതിനെക്കുറിച്ച് ഏറ്റുപറയാൻ ആഗ്രഹിക്കുന്നു'-ഇതായിരുന്നു സംഭാഷണം. അങ്ങനെ അന്വേഷണം എങ്ങുമെത്താതെ എഴുതിത്ത്തള്ളിയ കേസിൽ കൊലയാളി തന്നെ തുമ്പുമായി പൊലീസിനെ തേടിയെത്തി.

1995 ഏപ്രിലിൽ ഒരു വനപ്രദേശത്താണ് ക്രിസ്റ്റഫർ ആൽവിൻ ഡെയ്ലി എന്ന 26കാരനെ ജോണി വെടിവെച്ചു കൊന്നത്. എന്നാൽ ഏതു വർഷമാണു കൊല നടത്തിയതെന്ന് 53കാരനായ ജോണിക്ക് ഓർമയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ മേഖലയിൽ 1980 മുതൽ നടന്ന എല്ലാ കൊലപാതകങ്ങളെക്കുറിച്ചുമുള്ള വിവരം പരിശോധിച്ചാണ് അന്വേഷണ സംഘം കൊലപാതക വിവരം മനസ്സിലാക്കിയത്.

ജോണിയെ നേരിൽ കാണാനെത്തിയ പൊലീസിനെ ജോണി സംഭവം നടന്ന സ്ഥലത്തെത്തിച്ച് കാര്യങ്ങൾ വിശദീകരിച്ചു. 25 വർഷങ്ങൾക്കു മുമ്പ് അതേ സ്ഥലത്ത് ടെന്നെസി നദിയിലാണ് ക്രിസ്റ്റഫറിന്റെ വാഹനം ആക്സിലേറ്ററിൽ കല്ല് കെട്ടി പകുതി മുങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നത്. വാഹനത്തിന്റെ വിവരങ്ങൾ കൂടി നൽകിയതോടെ ജോണി പറയുന്നത് സത്യമാണെന്ന് അനേഷണ സംഘത്തിനു ബോധ്യപ്പെട്ടു.

എന്തിനാണ് ജോണി ക്രിസ്റ്റഫറിനെ കൊന്നതെന്നു വെളിപ്പെടുത്താൻ സീൻ തയാറായില്ല. ഗുരുതരമായ ശ്വാസകോശ അർബുദം ബാധിച്ച ജോണി, മരിക്കുന്നതിനു മുമ്പ് തന്റെ മനസിലെ ഭാരം ഇറക്കിവയ്ക്കാൻ വേണ്ടിയാണ് കൊലക്കുറ്റം ഏറ്റുപറഞ്ഞതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.

കേസ് ഒരിക്കലും തെളിയില്ലെന്നു കരുതിയിരുന്ന ക്രിസ്റ്റഫറിന്റെ കുടുംബത്തിനും ആശ്ചര്യമായിരുന്നു ജോണിയുടെ ഏറ്റുപറച്ചിൽ. ഹോട്ടലിൽ വെയിറ്ററായിരുന്ന ക്രിസ്റ്റഫറിനെ 1995 ഏപ്രിൽ 26 മുതലാണ് കാണാതായത്. പിന്നീട് തലയ്ക്കു വെടിയേറ്റ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്ന് പകുതി മുങ്ങിയ നിലയിൽ കാറും കണ്ടെത്തി. കോടതി വിചാരണ കഴിയുന്നതോടെ കൊലപാതകത്തിന്റെ കാരണവും പുറത്തുവരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP