Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇംഗ്ലണ്ടും വെയിൽസും സ്‌കോട്ട്ലാൻഡും നോർത്തേൺ അയർലൻഡും ഒരുമിച്ച് ചേർന്ന് ഇളവുകൾ തീരുമാനിച്ചു; ഡിസംബർ 23 മുതൽ നാല് ദിവസം ക്രിസ്ത്മസ്സ് ആഘോഷിക്കാൻ ലോക്ക്ഡൗണിന് യുകെയിൽ വമ്പൻ ഇളവുകൾ

ഇംഗ്ലണ്ടും വെയിൽസും സ്‌കോട്ട്ലാൻഡും നോർത്തേൺ അയർലൻഡും ഒരുമിച്ച് ചേർന്ന് ഇളവുകൾ തീരുമാനിച്ചു; ഡിസംബർ 23 മുതൽ നാല് ദിവസം ക്രിസ്ത്മസ്സ് ആഘോഷിക്കാൻ ലോക്ക്ഡൗണിന് യുകെയിൽ വമ്പൻ ഇളവുകൾ

സ്വന്തം ലേഖകൻ

തായാലും ക്രിസ്ത്മസ്സ് ആഘോഷം തീരെയില്ലാതെയാകും എന്ന ഭയം ഇനിവേണ്ട . കോവിഡ് പ്രതിസന്ധിയിൽ, പരിധികളോടെയാണെങ്കിലും ജനങ്ങൾക്ക് ക്രിസ്ത്മസ്സ് ആഘോഷിക്കാൻ അവസരമൊരുക്കി ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ കാര്യമായ ഇളവുകളാണ് ബ്രിട്ടനിൽ പ്രാബല്യത്തിൽ വരാൻ പോകുന്നത്. ഡിസംബർ 23 മുതൽ നാല് ദിവസം നടപ്പിലാക്കുവാൻ പോകുന്ന ഈ ഇളവുകൾ ഇംഗ്ലണ്ട്, വെയിൽസ്, സ്‌കോട്ട്ലാൻഡ്, നോർത്തേൺ അയർലാൻഡ് എന്നിവിടങ്ങളിൽ പ്രാബല്യത്തിൽ വരും.

ക്രിസ്ത്മസ്സ് ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒത്തുചേരലാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലവിൽ ഉള്ളപ്പോൾ അത് പൂർണ്ണമായും അസാധ്യമാണെങ്കിലും, ചില പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് അത് സാധ്യമാക്കിയിരിക്കുകയാണ് പുതിയ ഇളവുകളിലൂടെ. ക്രിസ്ത്മസ്സ് ആഘോഷത്തിനായി, മൂന്ന് വ്യത്യസ്ത കുടുംബങ്ങൾ ചേർന്ന് ക്രിസ്ത്മസ്സ് ബബിൾ രൂപീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

ഈ ബബിളിനുള്ളിലെ അംഗങ്ങൾക്ക് സാമൂഹിക അകലം പാലിക്കാതെ തന്നെ ഒത്തുചേരുവാൻ കഴിയും. നാല് അംഗരാജ്യങ്ങളുടെയും ഉന്നതതല സമിതി ചേർന്നെടുത്ത തീരുമാനമാണിത്. ഡിസംബർ 23 മുതൽ 27 വരെയായിരിക്കും ഈ ഇളവ് പ്രാബല്യത്തിൽ ഉണ്ടാവുക. ഇംഗ്ലണ്ടിൽ, ഒറ്റക്ക് താമസിക്കുന്ന ബന്ധുക്കളുമായും, അപകട സാധ്യത കൂടുതലുള്ളവരുമായും ചേർന്ന് രൂപീകരിച്ചിട്ടുള്ള സപ്പോർട്ട് ബബിൾ ഈ പുതിയ നിയമത്തിന്റെ കീഴിൽ ഒരു കുടുംബമായിട്ടായിരിക്കും കണക്കാക്കുക. അതായത്, ഇതുകൂടാതെ മറ്റ് രണ്ട് കുടുംബങ്ങളെ കൂടി ക്രിസ്ത്മസ്സ് ബബിളിൽ ചേർക്കാനാകും.

ഇംഗ്ലണ്ടിൽ നിലവിലുള്ള യാത്രാ നിയന്ത്രണത്തിൽ ഇളവുകൾ വരുത്തി, വിവിധ ടയർ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന മേഖലകളിലേക്കും യാത്രാ അനുമതി നൽകിയിട്ടുണ്ട്. അതുപോലെ ഇംഗ്ലണ്ട്, സ്‌കോട്ട്ലാൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലേക്ക് നിയന്ത്രണങ്ങൾ ഇല്ലാതെ യാത്രചെയ്യുവാനും സാധിക്കും. അതേസമയം, ക്രിസ്ത്മസ്സ് ബബിളിനുള്ളിലെ ഒത്തുചേരലുകൾ, സ്വകാര്യ വീടുകൾ, ആരാധനാലയങ്ങൾ, വാതിൽപ്പുറ പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ മാത്രമായിരിക്കും അനുവദിക്കുക. ക്രിസ്ത്മസ്സ് കാലത്ത് ഒരല്പം ഇളവുകൾ പ്രതീക്ഷിച്ച് ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തീർത്തും നിരാശാജനകമാണ് ഈ തീരുമാനം.

പബ്ബുകൾ, റെസ്റ്റോറന്റുകൾ, ബാറുകൾ എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങൾ, അവ സ്ഥിതിചെയ്യുന്ന മേഖലകളിൽ നിലവിലുള്ള നിയന്ത്രണ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് മാറ്റമില്ലാതെ തുടരും. കാബിനറ്റ് ഓഫീസ് മിനിസ്റ്റർ മൈക്കൽ ഗോവ്, വിവിധ അംഗരാജ്യങ്ങളുടെ ഫസ്റ്റ് മിനിസ്റ്റർമാർ എന്നിവരാണ് ഇളവുകൾ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പുവച്ചത്.

അനുവദിച്ച ഇളവുകൾ ദുരുപയോഗം ചെയ്യരുതെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്നലെ രംഗത്തെത്തി. വൈറസ് ഇനിയും രാജ്യം വിട്ടുപോയിട്ടില്ലെന്നും അതുകൊണ്ടുതന്നെ ജാഗ്രത കൈവിടാൻ സമയമായിട്ടില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാവർഷത്തേയും പോലെ ക്രിസ്ത്മസ്സ് ആഘോഷിക്കുവാനുള്ള സാഹചര്യമല്ല ഈ വർഷം നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിന്ന് ആഘോഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP