Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

തൃശൂരിൽ നിന്നും യു കെയിൽ എത്തിയ ഡോക്ടർ ഇപ്പോൾ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ; മാഞ്ചസ്റ്ററിൽ തമസിക്കുന്ന ജയശ്രീയുടെ വർച്ച്വൽ എക്സിബിഷന് സായിപ്പന്മാരുടെ കൈയടി

തൃശൂരിൽ നിന്നും യു കെയിൽ എത്തിയ ഡോക്ടർ ഇപ്പോൾ ചിത്രകാരിയെന്ന നിലയിലും പ്രസിദ്ധ; മാഞ്ചസ്റ്ററിൽ തമസിക്കുന്ന ജയശ്രീയുടെ വർച്ച്വൽ എക്സിബിഷന് സായിപ്പന്മാരുടെ കൈയടി

സ്വന്തം ലേഖകൻ

മാഞ്ചസ്റ്ററിൽ സ്ഥിരതാമസമാക്കിയ തൃശ്ശൂർ സ്വദേശി ജയശ്രീ മേനോന്റെ തൊഴിൽ രംഗം ആതുരസേവനമാണെങ്കിലും, താത്പര്യം കൂടുതൽ ചിത്ര രചനയിലാണ്.സ്വയം ആർജ്ജിച്ച ചിത്ര രചനാ പാടവം ഒരു ഡോക്ടറുടെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ കുറച്ചുകാലം മാറ്റി നിർത്തേണ്ടതായി വന്നു. ഇപ്പോൾ, തന്റെ പ്രിയപ്പെട്ട ഹോബിക്കായി കൂടുതൽ സമയം കണ്ടെത്താൻ ശ്രമിക്കുകയാണ് ഡോക്ടർ ജയശ്രീ മേനോൻ.

19 വ്യത്യസ്ത ചിത്രകാരന്മാരുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഓൺലൈൻ ഗാലറിയിൽ ഇപ്പോൾ ജയശ്രീയുടെ ''ഓർമ്മകൾ'' എന്ന ചിത്രവും ഇടംപിടിച്ചിട്ടുണ്ട്. https://www.huunuu.com/art-and-death/ എന്ന ലിങ്കിൽ ഈ ഗാലറി സന്ദർശിച്ച് തങ്ങളുടെ പ്രിയപ്പെട്ട ചിത്രത്തിന് വോട്ട് രേഖപ്പെടുത്തുവാനുള്ള അവസരവും സന്ദർശകർക്കുണ്ട്.ബ്രിട്ടീഷുകാരുടെ കൈയഴിഞ്ഞ പ്രോത്സാഹനം നേടി ജയശ്രീ മേനോൻ ഒരു ചിത്രകാരി എന്ന നിലയിലും മുന്നോട്ട് കുതിക്കുകയാണ്.

മാക്കിൽസ്ഫീൽഡിൽ ഒരു ഒഫ്താൽമോളജിസ്റ്റായി ജോലിചെയ്യുന്ന ജയശ്രീ മേനോൻ ഗ്രെയിറ്റർ മാഞ്ചസ്റ്ററിലെ ആൾട്രിൻകാമിൽ കുടുംബവുമൊത്താണ് താമസിക്കുന്നത്. ജയശ്രീയുടെ ഭർത്താവും ഒരു ഒഫ്താല്മോളജിസ്റ്റാണ്. ഇവർക്ക് രണ്ട് പെൺകുട്ടികളാണ് ഉള്ളത്. തൃശ്ശൂർ സ്വദേശികളായ ഇവർ നാല് വർഷം മുൻപാണ് ഇവർ ബ്രിട്ടനിലെത്തിയത്.

ഈ വെർച്ച്വൽ ഗാലറി കൂടാതെ, https://jayartgallery.com/ എന്ന സൈറ്റിലും ജയശ്രീയുടെ പെയിന്റിംഗുകൾ ലഭ്യമാണ്. ചിത്രങ്ങൾ വിൽക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ അമ്പത് ശതമാനം ജയശ്രീ കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് നീക്കിവച്ചിരിക്കുന്നത്. പ്രാദേശിക കലാകാരന്മാരുടെ കൂട്ടായ്മയിൽ അംഗമായ ജയശ്രീ, നിരവധി പ്രാദേശിക ചിത്ര പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഇവർ തന്റെ ഒരു ചിത്രം ഒരു വെർച്ച്വൽ ചിത്ര മത്സരത്തിൽ സമർപ്പിക്കുന്നത്.

നേരത്തേ പോർട്രെയിറ്റുകൾ മാത്രം ചെയ്തിരുന്ന ജയശ്രീ പിന്നീട് കൺടംപററി വർക്കുകളിലേക്കും അബ്സ്ട്രാക്റ്റിലേക്കും നീങ്ങുകയായിരുന്നു. അക്രിലിക്കാണ് ജയശ്രിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം. പുതിയ ശൈലികൾ കണ്ടെത്താനും അവയിൽ പുതിയ പരീക്ഷണങ്ങൾ നടത്താനും എന്നും ഇഷ്ടപ്പെടുന്ന ജയശ്രിയുടെ ചിത്രങ്ങളിൽ ഈ പുതുമ ദൃശ്യമാണ്. വെർച്ച്വൽ മത്സരത്തിന്റെ ഗാലറിയിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചിത്രങ്ങളിൽ, തങ്ങൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെട്ട ഒരു ചിത്രത്തിന് വോട്ട് നൽകാനുള്ള സൗകര്യം സന്ദർശകർക്കുണ്ട്. മത്സര വിജയിയെ ഡിസംബർ 14 ന് പ്രഖ്യാപിക്കും.

ചിത്രമത്സരത്തിൽ വോട്ട് രേഖപ്പെടുത്താൻ ആഗ്രഹിക്കുന്നവർ https://www.huunuu.com/art-and-death/ ലിങ്ക് സന്ദർശിച്ച് നവംബർ 28 ന് മുൻപായി വോട്ട് ചെയ്യണം. ചിത്രങ്ങൾ വാങ്ങുവാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ വ്യക്തിഗത വെബ്സൈറ്റിൽ പോയി വാങ്ങാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP