Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202023Monday

മാളിലെത്തി കണ്ണും മുന്നിൽ കണ്ടവരെ എല്ലാം വെടിവെച്ചിട്ട് തോക്കുധാരി; നിരവധി പേർക്ക് നേരെ വെടിയുതിർത്ത അക്രമിയെ പിടിക്കാൻ കൂട്ടത്തോടെ അണിനിരന്ന് പൊലീസ്: അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്

മാളിലെത്തി കണ്ണും മുന്നിൽ കണ്ടവരെ എല്ലാം വെടിവെച്ചിട്ട് തോക്കുധാരി; നിരവധി പേർക്ക് നേരെ വെടിയുതിർത്ത അക്രമിയെ പിടിക്കാൻ കൂട്ടത്തോടെ അണിനിരന്ന് പൊലീസ്: അമേരിക്കയെ വിറപ്പിച്ച് വീണ്ടും വെടിവെപ്പ്

സ്വന്തം ലേഖകൻ

മിൽവാക്കി: അമേരിക്കയെ വിറപ്പിച്ച് വീണ്ടു വെടിവെയ്‌പ്പ്. വിസ്‌കോസിന് സമീപത്തുള്ള മാളിൽ തോക്കുമായി എത്തിയ ആളാണ് മാളിൽ കണ്ടവരെ എല്ലാം വെടിവെച്ചത്. ആക്രമണത്തിൽ നിരവധി പേർക്ക് വെടിയേറ്റതോടെ ജനങ്ങൾ ഭയചകിതരായി. മെയ്‌ഫെയർ മാളിലുണ്ടായ വെടിവെപ്പിൽ നിരവധി പേർക്ക് വെടിയേറ്റെങ്കിലും ആളപമായമില്ല. ആരുടേയും മുറിവുകൾ ജീവന് ഭീഷണിയല്ലെന്നാണ് പൊലീസ് റിപ്പോർട്ട്.

അതേസമയം വെടിവെയ്‌പ്പ് നടത്തിയ ആളെ ഇനിയും പിടിക്കാനായിട്ടില്ല. വെടിയൊച്ച കേട്ടതിന് പിന്നാല 75ഓളം പൊലീസുകാരും പത്ത് ആംബുലൻസും സംഭവ സ്ഥലത്തെത്തി. വെടിവെയ്പിനെ തുടർന്ന് മാളും തൊട്ടടുത്തുള്ള സ്‌കൂളും അടച്ചിട്ടിരിക്കുകയാണ്. പരിക്കേറ്റവരിൽ മൂന്ന് കുട്ടികളും ഉള്ളതായാണ് റിപ്പോർട്ട്. 12ഓളം വെടിയൊച്ചകൾ വരെ കേട്ടതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP