Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി കാത്തിരിക്കുന്നില്ല; അടുത്ത വർഷം എലിസബത്ത് രാജ്ഞി കിരീടം അഴിച്ച് മകൻ ചാൾസിന്റെ തലയിൽ വയ്ക്കും; ബക്കിങ്ഹാം കൊട്ടാരത്തിലെ അധികാര കൈമാറ്റം വീണ്ടും ചർച്ചകളിൽ

ഇനി കാത്തിരിക്കുന്നില്ല; അടുത്ത വർഷം എലിസബത്ത് രാജ്ഞി കിരീടം അഴിച്ച് മകൻ ചാൾസിന്റെ തലയിൽ വയ്ക്കും; ബക്കിങ്ഹാം കൊട്ടാരത്തിലെ അധികാര കൈമാറ്റം വീണ്ടും ചർച്ചകളിൽ

സ്വന്തം ലേഖകൻ

ടുത്തവർഷം 95 വയസ്സ് പൂർത്തിയാകുന്നതോടെ എലിസബത്ത് രാജ്ഞി, ബ്രിട്ടീഷ് കിരീടം തന്റെ മകൻ ചാൾസ് രാജകുമാരന് കൈമാറുമെന്ന് കൊട്ടാരം വൃത്തങ്ങളെ ഉദ്ദരിച്ചുകൊണ്ട് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റോയൽ കമന്റേറ്റർ റോബർട്ട് ജോബ്‌സൺ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. യഥാർത്ഥത്തിൽ ഇപ്പോൾ തന്നെ മിക്ക ചുമതലകളും ചാൾസ് രാജകുമാരന് കൈമാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചാൾസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള, ഡയാനാ രാജകുമാരിയുടെ ബി ബി സിയിൽ വന്ന കുപ്രസിദ്ധമായ അഭിമുഖത്തിന്റെ ഇരുപത്തഞ്ചാം വാർഷികത്തിലാണ് ഇദ്ദേഹം ഇത് വെളിപ്പെടുത്തിയത്.

ഇതിനു തൊട്ടുമുൻപുള്ള കാലത്തിൽ ഡയാന ശരിക്കും ശക്തയായിരുന്നു. എന്നാൽ അവർ, താൻ രാജ്ഞിയേക്കാൾ ശക്തയാണെന്ന് തെറ്റിദ്ധരിച്ചു. സഹിച്ചിടത്തോളം മതിയെന്ന് രാജ്ഞിയും തീരുമാനിച്ചതോടെ ഡയനായുടെ പുറത്തേക്കുള്ള വഴിയൊരുങ്ങി, അദ്ദേഹം പറയുന്നു. അതുപോലെവംശീയ വിവേചനം നിലനിൽക്കുന്നു എന്ന ഹാരിയുടെ അഭിപ്രായം ശുദ്ധ കാപട്യം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു ഏഷ്യൻ ഉദ്യോഗസ്ഥനെ കുറിച്ച് ഹാരി വംശീയ പരാമർശം നടത്തിയതും പിന്നീട് അതിന്റെ വീഡിയോ കൂട്ടുകാർക്കിടയിൽ പ്രചരിക്കാൻ ഇടയായപ്പോൾ ഹാരിക്ക് മാപ്പ് പറയ്‌ണ്ടൈ വന്നതുംജോൻസൺ വിവരിച്ചു.

അതുപോലെ ആൻഡ്രു രാജകുമാരൻ രാജകീയ കടമകളിലേക്ക് തിരിച്ചുവരുന്നതിനെ കുറിച്ചും ബോബ്‌സൺ സംസാരിക്കുന്നുണ്ട്. എപ്സ്റ്റീനുമായുള്ള ആൻഡ്രുവിന്റെ ബന്ധമാണ് അദ്ദേഹത്തിന് വിനയായത് എന്നാണ്ജോബ്‌സൺ പറയുന്നത്. അതുപോലെ എലിസബത്ത് രാജ്ഞി എടുക്കുന്ന, എടുത്തിട്ടുള്ള എല്ലാ സുപ്രധാന തീരുമാനങ്ങളുടെയും പുറകിലെ ചാലക ശക്തി അവരുടെ ഭർത്താവായ ഫിലിപ്പ് രാജകുമാരനാണെന്നും ഈ റോയൽ കമന്റേറ്റർ പറയുന്നു. മാധ്യമ കവറേജുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ അത് തീർച്ചയായും ഫിലിപ്പ് രാജകുമാരന്റെ തീരുമാനമായിരിക്കും.

ചർച്ചിൽ എതിരായിരുന്നിട്ടു കൂടി കിരീടധാരണം ടെലിവിഷനിൽ കാണിക്കുവാനുള്ള തീരുമാനത്തിനു പുറകിൽ ഫിലിപ്പ് രാജകുമാരനായിരുന്നു. അതുപോലെ രാജ്ഞിയുടെ ആദ്യത്തെ ക്രിസ്ത്മസ്സ് ടെലിവിഷൻ സന്ദേശത്തിനു പുറകിലും അദ്ദേഹം തന്നെയായിരുന്നു.കിരീടധാരണം സംബന്ധിച്ച് രൂപീകരിച്ച കമ്മിറ്റിയുടെ ചെയർമാൻ ഫിലിപ്പ് രാജകുമാരനായിരുന്നു.വിൻസ്റ്റൺ ചർച്ചിൽ ഉൾപ്പടെയുള്ളവരുടെ കടുത്ത എതിർപ്പികൾ നേരിട്ടിട്ടാണ് ഈ ചടങ്ങ് അന്ന് ടെലിവിഷനിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞത്.

1926 ഏപ്രിൽ 21 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ ജനനം. 1952-ൽ തന്റെ പിതാവിന്റെ മരണത്തെ തുടർന്നാണ് എലിസബത്ത് അലക്‌സാൻഡ്ര മേരി വിൻഡ്‌സർ ബ്രിട്ടീഷ് രാജ്ഞിയായി ചുമതലയേൽക്കുന്നത്. ബ്രിട്ടന് പുറമേ കാനഡ, ആസ്‌ട്രേലിയ, ന്യുസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ കൂടി രാജ്ഞി പദവിയുണ്ട് ബ്രിട്ടീഷ് രാജ്ഞിക്ക്. ഇതെല്ലാം കേവലം ആലങ്കാരിക പദവികൾ മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP