Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കൺമുന്നിൽ തകർന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുർക്കിയേയും ​ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..

കൺമുന്നിൽ തകർന്ന് തരിപ്പണമായത് ഏഴുനില കെട്ടിടം; തുർക്കിയേയും ​ഗ്രീസിനെയും പിടിച്ചുലച്ച ഭൂകമ്പത്തിൽ മരണം 21ആയി; തീരങ്ങളെ തുടച്ചുനീക്കി സുനാമിയും; വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്‌

അങ്കാറ: പടിഞ്ഞാറൻ തുർക്കിയെ പിടിച്ചുകുലുക്കിയ വൻഭൂകമ്പത്തിൽ മരണം 21 ആയി. 21 പേർ മരിച്ചെന്നും 725ലേറെ പേർക്കു പരുക്കേറ്റെന്നുമാണു ഏറ്റവും ഒടുവിൽ പുറത്തു വരുന്ന റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏജീയൻ കടലിലാണ്. ഭൂചലനത്തിൽ തുർക്കിയും ഗ്രീസും തകർന്നു. കെട്ടിടങ്ങൾ തകർന്നതും സുനാമിക്ക് രൂപപ്പെട്ടതും തുർക്കി തീരത്തെ ഭയാനകമായ രം​ഗങ്ങളിലേക്കാണ് നയിച്ചത്. തുർക്കിയിൽ ഒരു കെട്ടിടം തകർന്ന ഭയാനകമായ ദൃശ്യങ്ങളും ഇതിനിടെ പുറത്തു വന്നു. ഏഴ് നിലകളുള്ള കെട്ടിടം നിമിഷങ്ങൾക്കുള്ളിൽ ഇടിഞ്ഞുവീഴുകയും ചില ആളുകൾ സ്വയം രക്ഷപെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഈജിയൻ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം. ഭൂകമ്പത്തെ തുടർന്ന് സുനാമി രൂപപ്പെട്ടതായും തുർക്കിയുടെ തീരദേശ നഗരങ്ങളിൽ വലിയതോതിൽ വെള്ളം കയറിയതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇതിന്റെ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രീസിലും സമാനമായ തോതിൽ ഭൂകമ്പം ഉണ്ടായതായാണ് റിപ്പോർട്ട്. ഈജിയൻ കടലിലെ ദ്വീപായ സാമൊസ് അടക്കം ചിലയിടങ്ങളിൽ സുനാമി മുന്നറിയിപ്പുണ്ട്.തുർക്കിയുടെ പടിഞ്ഞാറൻ തീരമേഖലയിൽ ഭൂകമ്പം വൻനാശമുണ്ടാക്കി. ഇസ്മീർ നഗരത്തിൽ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങൾ നിലംപൊത്തി. ഏജീയൻ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസിൽ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. ഭൂകമ്പത്തിൽ 21 പേർ മരിക്കുകയും 725 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി തുർക്കിയുടെ ദുരന്ത ഏജൻസി അറിയിച്ചു. ഗ്രീസിൽ സമോസ് ദ്വീപിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞ് രണ്ട് കൗമാരക്കാർ മരിച്ചു.

ഇസ്മീർ നഗരതീരത്തുനിന്ന് 17 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം. ഭൂകമ്പം ഉണ്ടായത് 10 കിലോമീറ്റർ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുർക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റർ അകലെയാണെന്നും യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.ഇസ്താംബുൾ ഉൾപ്പെടെയുള്ള ഈജിയൻ, മർമറ പ്രദേശങ്ങളിലും ഭൂകമ്പം അനുഭവപ്പെട്ടതായി തുർക്കി അധികൃതർ പറയുന്നുണ്ട്. അതേസമയം, ഇസ്താംബുൾ ഗവർണർ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ലെന്നാണ് പറയുന്നത്.

ഏകദേശം 165 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തെ തുടർന്ന കടൽ വലിയതോതിൽ പ്രക്ഷുബ്ധമായതായും തീരമേഖലയിൽ കടലാക്രമണം ഉണ്ടായതായും സൂചനയുണ്ട്. കടൽ ജലം കയറി ഇസ്മിർ നഗരത്തിലെ റോഡുകൾ അടക്കം വലിയതോതിൽ വെള്ളത്തിനടിയിലായതായും ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഗ്രീക്ക് തലസ്ഥാനമായ ഏഥൻസിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗ്രീസിലുണ്ടായ ഭൂകമ്പം സമോസിൽ സുനാമി സമാനമായ കടലേറ്റത്തിനിടയാക്കിയിട്ടുണ്ട്. കെട്ടിടങ്ങൾക്ക് കേടുപാടുകളും സംഭവിച്ചു. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP