Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീവ്രവാദത്തിന് ന്യായീകരണമില്ല; മുസ്ലിം രാഷ്ട്രങ്ങൾ കടന്ന് ആക്രമിക്കുമ്പോൾ ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയുമായി ഇന്ത്യ: ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്നത് അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമെന്നും ഇന്ത്യ

തീവ്രവാദത്തിന് ന്യായീകരണമില്ല; മുസ്ലിം രാഷ്ട്രങ്ങൾ കടന്ന് ആക്രമിക്കുമ്പോൾ ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയുമായി ഇന്ത്യ: ഇമ്മാനുവൽ മാക്രോണിനെതിരെ നടക്കുന്നത് അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമെന്നും ഇന്ത്യ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് എടുത്ത ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെ കടന്നാക്രമിക്കുകയാണ് വിവിധ രാജ്യങ്ങളുടെ നോതക്കൾ. വിവിധ മുസ്ലിം രാജ്യങ്ങളിലെ നേതാക്കൾ മാക്രോണിനെതിരെ രംഗത്ത് എത്തുമ്പോൾ അദ്ദേഹത്തിനെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണങ്ങളെ അപലപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യ. അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ മാനദണ്ഡങ്ങളുടെ ലംഘനമാണ് പ്രസിഡന്റിനെതിരെ നടക്കുന്നതെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഏത് സാഹചര്യത്തിലായാലും, എന്ത് കാരണം കൊണ്ടായാലും തീവ്രവാദത്തിന് ന്യായീകരണമില്ലെന്ന് ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു. ഫ്രഞ്ച് അദ്ധ്യാപകനെ പൊതുനിരത്തിൽ തലയറുത്തുകൊലപ്പെടുത്തി സംഭവത്തേയും ഇന്ത്യ അപലപിച്ചു. ഫ്രഞ്ച് അദ്ധ്യാപകൻ സാമുവൽ പാറ്റിയെ ഇസ്ലാമിക തീവ്രവാദി കൊലപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രതികരണം.

'ഞങ്ങൾ ഇത് തുടരും. സ്വാതന്ത്ര്യത്തെ സംരക്ഷിക്കും. മതേതരത്വം നടപ്പിലാക്കും. ഇസ്ലാമിക വിഘടനവാദത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.' ഇതിന്റെ ഭാഗമായി 1905-ലെ ഫ്രഞ്ച് നിയമം ശക്തിപ്പെടുത്താൻ നിയമപരിഷ്‌കാരങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞ മക്രോൺ ഇസ്ലാം പ്രതിസന്ധിയിലാണെന്നും അഭിപ്രായപ്പെട്ടിരുന്നു.

എന്നാൽ, മക്രോൺ നടത്തിയത് ഇസ്ലാം വിരുദ്ധ പ്രസ്താവനയാണെന്ന് ആരോപിച്ച് അറബ് രാഷ്ട്രങ്ങൾ മക്രോണിനെതിരെ വിമർശനുമുയർത്തി. പാക്കിസ്ഥാൻ, ജോർദ്ദാൻ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ ഫ്രഞ്ച് പ്രസിഡന്റിനെതിരെ രൂക്ഷമായ വിമർശനമുയർത്തി. മാക്രോണിന്റെ മനോനില പരിശോധിക്കണമെന്നാണ് തുർക്കി പ്രസിഡന്റ് റെജപ് തയ്യിബ് എർദൊഗാൻ ശനിയാഴ്ച അഭിപ്രായപ്പെട്ടത്.

മക്രോൺ ഇസ്ലാം മതത്തെ അവഹേളിക്കുന്നു എന്നാണ് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആരോപിച്ചത്. സിറിയ, ലിബിയ, ഗസ്സ മുനമ്പ് എന്നിവിടങ്ങളിൽ ഫ്രാൻസിനെതിരെ പ്രതിഷേധം നടക്കുന്നുണ്ട്. ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യൽ മീഡിയയിലുൾപ്പെടെ ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഫ്രഞ്ച് പ്രസിഡന്റിന് പിന്തുണയുമായി ഇന്ത്യ രംഗത്ത് എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP