Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

ഒബാമയുടെ മകൾ സാഷ ടിക്ടോക്കിൽ പാടാൻ എത്തിയപ്പോൾ വായിൽ എത്തിയത് നീഗ്രോ എന്ന വാക്ക്; കറുത്തവരെ അപമാനിക്കുന്ന വാക് നിരോധിക്കപ്പെട്ട കാലത്ത് കറുത്ത വർഗ്ഗക്കാരിയായ കൗമാരക്കാരി വൻ വിവാദത്തിൽ

ഒബാമയുടെ മകൾ സാഷ ടിക്ടോക്കിൽ പാടാൻ എത്തിയപ്പോൾ വായിൽ എത്തിയത് നീഗ്രോ എന്ന വാക്ക്; കറുത്തവരെ അപമാനിക്കുന്ന വാക് നിരോധിക്കപ്പെട്ട കാലത്ത് കറുത്ത വർഗ്ഗക്കാരിയായ കൗമാരക്കാരി വൻ വിവാദത്തിൽ

സ്വന്തം ലേഖകൻ

മുൻ അമേരിക്കൻ പ്രസിഡണ്ട് ബാരക്ക് ഒബാമയുടെ മകൾ സാഷാ ഒബാമ സമൂഹമാധ്യമങ്ങളിൽ താരമാവുകയാണ്. സിറ്റി ഗേൾ ഗാനത്തോടൊപ്പം നൃത്തംവയ്ക്കുന്ന വീഡിയോ ടിക്ടോക്കിൽ പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് സാഷ താരമാകുന്നത്. എന്നാൽ പിന്നീട് ട്വിറ്ററിലും ഇത് വൈറൽ ആയി മാറി. യൂണിവേഴ്സിറ്റി ഓഫ് മിച്ചിഗൻ വിദ്യാർത്ഥികൂടിയായ 19 കാരി സാഷയും ഒരു സുഹൃത്തും പാട്ടിനനുസരിച്ച് ചുണ്ടുകൾ അനക്കുന്നതും വീഡിയോയിൽ കാണാം.

ടിക്ടോക്കിൽ അപ്ലോഡ് ചെയ്ത വീഡിയോ, ആളുകൾ ഒബാമയുടെ മകളെ തിരിച്ചറിഞ്ഞതോടെ ഡിലിറ്റ് ചെയ്തു. എന്നാൽ, അപ്പോഴേക്കും അത് ട്വിറ്ററിൽ വൈറലായി കഴിഞ്ഞിരുന്നു. ബ്രൗൺ നിറത്തിലുള്ള സിപ്-അപ് സ്വെറ്റ് ഷർട്ടും ജീൻസു ധരിച്ചാണ് സാഷ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. നീണ്ട നഖങ്ങളും, നെക്ക്ലേസും എല്ലാം ഓരോ അവസരങ്ങളിൽ എടുത്തുകാണിക്കുന്നുമുണ്ട്. ഇതിൽ ഗാനം പാടുന്നതിനിടയിലാണ് നിരോധിക്കപ്പെട്ടിരിക്കുന്ന നീഗ്രോ എന്ന വാക്ക് സാഷ ഉച്ഛരിക്കുന്നത്.

ഇത് സാഷാ ഒബാമ തന്നെയാണോ എന്ന് ചോദിച്ചുകൊണ്ടാണ് ഈ വീഡിയോ ആദ്യമായി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഇതുവരെ 1.3 ദശലക്ഷത്തിലധികം പേർ കണ്ട ഈ വീഡിയോ വഴി സാഷയുടെ പേരും ട്വിറ്ററിൽ ട്രെൻഡിങ് ആയി. സിറ്റി ഗേളിലെ റാപർ ജെ ടിയും അഭിനന്ദനങ്ങളോടെ ഈ വീഡിയോ റീപോസ്റ്റ് ചെയ്തു. ഒരു കോളേജ് വിദ്യാർത്ഥി എന്ന നിലയിൽ ജീവിതം അടിച്ചുപോളിക്കുന്നതിൽ സന്തോഷം രേഖപ്പെടുത്തിയ സാഷയുടെ ആരാധകർ, ടിക്ടോക്കിലെ പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, നിരോധിക്കപ്പെട്ട വാക്ക് ഉച്ഛരിച്ച സാഷക്കെതിരെ നിരവധി വിമർശനങ്ങളും ഉയർന്നു വന്നു. എന്നാൽ, സാഷ ഒരു കോളേജ് വിദ്യാർത്ഥിയാണെന്നും ഒബാമ ഇപ്പോൾ പ്രസിഡണ്ടല്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് സാഷയെ വിമർശിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധിപേരും രംഗത്തുവന്നിട്ടുണ്ട്. 19 വയസ്സിൽ താൻ ചെയ്തിരുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് മാസ്മരിക ലോകത്തേക്ക് സാഷ പോയില്ലെന്നും, വെറുതെ പാട്ടുപാടുകയും നൃത്തം ചവിട്ടുകയും മാത്രമാണ് ഈ നല്ല കുട്ടി ചെയ്തിട്ടുള്ളതെന്നും ഒരാൾ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞമാസം, കോവിഡ് പ്രതിസന്ധിയിൽ തന്റെ രണ്ട് പെൺമക്കളും ഓൺലൈൻ ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന ഫോട്ടോ മിഖാലെ ഒബാമ ട്വീറ്റ് ചെയ്തിരുന്നു. അന്ന് ഇവർ കാമ്പസിലേക്ക് മടങ്ങാൻ ധൃതികൂട്ടുകയാണെന്നായിരുന്നു അമ്മ പറഞ്ഞത്. ഒബാമ പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞതിൽ പിന്നെ പൊതുവേദികളിൽ നിന്നെല്ലാം ഒഴിഞ്ഞു നിൽക്കുകയായിരുന്ന സാഷ, നെറ്റ്ഫ്ളിക്സിനു വേണ്ടി തന്റെ അമ്മ ഒരുക്കുന്ന ഡോക്യൂമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അമ്മ അത്തരത്തിൽ ഒരു ഡോക്യൂമെന്ററി എടുത്തതിൽ അഭിമാനിക്കുന്നു എന്നും അന്ന് സാഷ പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP