Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യാത്രക്കാരി മുങ്ങി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന അമ്മയെ തേടി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ

വിമാനത്താവളത്തിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച് യാത്രക്കാരി മുങ്ങി; പ്രസവിച്ച ഉടൻ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്ന അമ്മയെ തേടി ഹമദ് രാജ്യാന്തര വിമാനത്താവളം അധികൃതർ

സ്വന്തം ലേഖകൻ

ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ശുചിമുറിയിൽ യാത്രക്കാരി നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം അധികൃതർ ശരിവെച്ചു. പ്രസവിച്ചയുടനെ കുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളഞ്ഞ അമ്മയ്ക്കായി വിമാനത്താവളം അധികൃതർ അരിച്ചു പെറുക്കിയെങ്കിലും അമ്മയെ കണ്ടെത്താനായില്ല. കുഞ്ഞ് ആശുപത്രിയിൽ ജീവനക്കാരുടെയും സാമൂഹിക പ്രവർത്തകരുടെയും പരിചരണത്തിൽ സുഖമായിരക്കുന്നു.

പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ ഉപേക്ഷിച്ചു യാത്രക്കാരി സ്ഥലം വിട്ടുവെന്നാണ് നിഗമനം. ശുചിമുറിയിൽ കുഞ്ഞിനെ കണ്ടെത്തിയതിന് പിന്നാലെ അമ്മയ്ക്കായി വ്യാപക തിര്ചചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. കുഞ്ഞിനെ ഉപേക്ഷിച്ച ശുചിമുറിക്കു സമീപം എത്തിയിരുന്ന എല്ലാ സ്ത്രീകളെയും വിമാനത്താവള അധികൃതർ വിശദമായി പരിശോധിച്ചെങ്കിലും അമ്മയെ കണ്ടെത്താൻ കഴിഞ്ഞില്ല. അവരുടെ ആരോഗ്യനിലയിൽ ആശങ്കയുള്ളതിനാൽ എന്തെങ്കിലും സൂചന ലഭിച്ചാൽ അറിയിക്കണമെന്നും നിർദേശവും നൽകിയിരുന്നു.

ഒക്ടോബർ രണ്ടിനാണ് സംഭവമെങ്കിലും സിഡ്‌നിയിലേക്കുള്ള വിമാനത്തിൽ നിന്നിറക്കി തങ്ങളെ പരിശോധനയ്ക്കു വിധേയരാക്കിയതിനെക്കുറിച്ച് ഏതാനും യാത്രക്കാർ ഓസ്‌ട്രേലിയൻ ഫെഡറൽ പൊലീസിനു പരാതി നൽകിയതോടെയാണു ഇക്കാര്യം പുറത്തറിഞ്ഞത്. അനുമതി തേടാതെ ശാരീരിക പരിശോധന നടത്തിയെന്നാണ് പരാതിയെന്ന് ഓസ്‌ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് ഖത്തർ സർക്കാരിന്റെ പ്രതികരണവും ഓസ്‌ട്രേലിയ തേടിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP