Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

60 കഴിഞ്ഞവർക്ക് ചികിത്സ നിഷേധിച്ചതിന്റെ തെളിവുകൾ പുറത്ത്; ഇന്നലേയും 20,000 പുതിയ രോഗികളും 150 മരണവും; രോഗം ആഞ്ഞടിച്ചാൽ ബ്രിട്ടൻ കൈവിടുന്നത് വൃദ്ധരെ

60 കഴിഞ്ഞവർക്ക് ചികിത്സ നിഷേധിച്ചതിന്റെ തെളിവുകൾ പുറത്ത്; ഇന്നലേയും 20,000 പുതിയ രോഗികളും 150 മരണവും; രോഗം ആഞ്ഞടിച്ചാൽ ബ്രിട്ടൻ കൈവിടുന്നത് വൃദ്ധരെ

സ്വന്തം ലേഖകൻ

ബ്രിട്ടനിലെ കൊറോണയുടെ രണ്ടാം വരവിന്റെ ശക്തി ഒട്ടും കുറയുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ഇന്നലെയും പുതിയ 19,790 കേസുകളാണ് രേഖപ്പെടുത്തിയത്. 151 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച്ചയിതിലേനേക്കാൾ ഇന്നലെ 16.5% വർദ്ധനവാണ് രോഗികളുടെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. അതേ സമയം മരണനിരക്ക് വർദ്ധിച്ചത് 125 ശതമാനമാണ്. വയിൽസിൽ 1,104 പുതിയ രോഗികളും സ്‌കോട്ട്ലാൻഡിൽ 1,303 പുതിയ രോഗികളും നോർത്തേൺ അയർലൻഡിൽ 896 പുതിയ രോഗികളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും രോഗവ്യാപനത്തിൽ വരുന്ന ഈ വർദ്ധനവ് തീർച്ചയായും ആശങ്കയുളവാക്കുന്ന ഒന്നാണ്. വെയിൽസിൽ 17 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. അതേസമയം നോർത്തേൺ അയർലൻഡിൽ, ആളുകൾകൂട്ടം ചേരുന്നതിനുള്ള നിയന്ത്രണം ഉൾപ്പടെ നാലാഴ്‌ച്ചത്തേക്ക് കടുത്ത നിയന്ത്രണങ്ങൾ നിലവിൽ വന്നു. സ്‌കോട്ട്ലാൻഡിൽ, ഇംഗ്ലണ്ടിന്റെ 3 ടയർ മാതൃകയിൽ 5 തലങ്ങളീലുള്ള നിയന്ത്രണങ്ങളാകും കൊണ്ടുവരിക.

അതേസമയം, രോഗവ്യാപനം ശക്തിപ്രാപിക്കുന്നത് തുടർന്നാൽ, കാര്യങ്ങൾ ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിലെ സാഹചര്യത്തിലേക്ക് പോകുമെന്ന ആശങ്കയുളവാകുന്നുണ്ട്. അന്ന്, ആശുപത്രികളിൽ ചികിത്സാ സൗകര്യമില്ലാതെ, വൃദ്ധരെ മരണത്തിന് വിട്ടുകൊടുത്തിരുന്നതായി ആരോപണങ്ങൾ ഉയർന്നിരുന്നു. സമാനമായ സാഹര്യം ഇപ്പോൾ ഉയർന്നുവരുന്നതായി ചില റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. 80 വയസ്സിന് മുകളിലുള്ളവർക്കും, കുറേക്കൂടി ചെറുപ്പമായ 60 വയസ്സിന് മുകളിലുള്ളവർക്കും എൻ എച്ച് എസിൽ ഫലപ്രദമായ ജീവൻ രക്ഷാ ചികിത്സ നൽകുന്നില്ല എന്നാണ് ഈ റിപ്പോർട്ടുകൾ പറയുന്നത്.

ദൗർലഭ്യം നിമിത്തം ഇന്റെൻസീവ് കെയറിൽ ഓക്സിജൻ നൽകുന്നതിൽ ഈ പ്രായക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു എന്നാണ് ഉയരുന്ന ആരോപണം. ഇ,ഗ്ലണ്ട് ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റിയുടെ നിർദ്ദേശത്തിൽ രൂപം കൊടുത്തിരിക്കുന്ന ട്രൈയെജ് ടൂൾ (രോഗികൾക്ക് ചികിത്സയ്ക്ക് മുൻഗണനാ ക്രമം നിശ്ചയിക്കുന്ന രീതി) പ്രായമായവരെ വെന്റിലേഷൻലഭിക്കുന്നതിൽ നിന്നും തടയുന്നു എന്നാണ് ആരോപണമുയർന്നിരിക്കുന്നു.

രോഗികളുടെ പ്രായം, ബലഹീനത, രോഗത്തിന്റെ ഗൗരവം എന്നിവയുടെ അടിസ്ഥാനത്തിൽ രോഗികൾക്ക് നിശ്ചിത സ്‌കോർ നൽകുന്ന രീതിയിലാണ് ഇത് രൂപപ്പെടുത്തിയിരിക്കുന്നത് എന്നാണ് ചില മാധ്യമങ്ങൾ നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞതായി അവർ അവകാശപ്പെടുന്നത്. ഇതിന്റെ യഥാർത്ഥ രൂപത്തിൽ, 80 വയസ്സ് കഴിഞ്ഞവർക്ക് സ്വമേധയാ ഇന്റൻസീവ് കെയർ ചികിത്സ നിഷേധിക്കപ്പെടും. 60 കഴിഞ്ഞവർക്ക്, അവരുടെ മറ്റ് ആരോഗ്യ പ്രശ്നങ്ങളുടെ അടിസ്ഥാനത്തിൽ ചികിത്സ വേണമോ എന്ന് തീരുമാനിക്കും. ഇത്തരത്തിൽ ഒരു ടൂൾ, എൻ എച്ച് എസിന്റെ വെബ്സൈറ്റിൽ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ ഇത്തരത്തിൽ ഒന്നുണ്ടെന്ന് ചിൽ ഡോക്ടർമാർ വെളിപ്പെടുത്തിയതായി ചില മാധ്യമങ്ങളാണ് ഇത് പ്രസിദ്ധീകരിച്ചത്.

നേരത്തേ, ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തിൽ ഇറ്റലിയിലും മറ്റി ചില യൂറോപ്യൻ രാഷ്ട്രങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ടായിരിന്നു. ആ ഇരുണ്ട നാളുകളിലേക്ക് വീണ്ടും നമ്മളേ കൊറോണ കൂട്ടിക്കൊണ്ടു പോവുകയാണെന്ന ഭീതി പടർന്നു കഴിഞ്ഞിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP