Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

മറ്റൊരു ലോകനേതാവിന് കൂടി കോവിഡ്; ഏറ്റവും അവസാനമായി കോവിഡ് സ്ഥിരീകരിച്ചത് പോളിഷ് പ്രസിഡന്റ് ആൻഡ്രേഗ് ഡൂഡയ്ക്ക്

മറ്റൊരു ലോകനേതാവിന് കൂടി കോവിഡ്; ഏറ്റവും അവസാനമായി കോവിഡ് സ്ഥിരീകരിച്ചത് പോളിഷ് പ്രസിഡന്റ് ആൻഡ്രേഗ് ഡൂഡയ്ക്ക്

സ്വന്തം ലേഖകൻ

വാഴ്‌സോ: പോളണ്ട് പ്രസിഡന്റ് ആൻഡ്രേഗ് ഡൂഡയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തുകൊറോണാ വൈറസ് ലോക്ഡൗണിനെ തുടർന്ന് പ്രതിഷേധങ്ങൾ ശക്തമാകവേയാണ് പോളിഷ് പ്രസിഡന്റിന് കോവിഡ്് സ്ഥിരീകരിച്ചത്. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് പിടിപെട്ട വിവരം അദ്ദേഹം പുറത്ത് വിട്ടത്. രോഗലക്ഷണങ്ങൾ ഇല്ല. താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ ക്വാറന്റൈനിൽ പോകണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ എല്ലാ പൊതുപരപാടികളും റദ്ദാക്കി. കോവിഡ് ബാധിച്ചുള്ള മരണ നിരക്ക് ഉയർന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യം മുഴുവൻ റെഡ് സോണിലേക്ക് മാറുകയും കോവിഡ് ലോക്ഡൗൺ ശക്തമാക്കുകയും ചെയ്തതിനെ തുടർന്ന് രാജ്യത്ത് വൻ പ്രതിഷേധമാാണ് ജനങ്ങൾ ഉയർത്തുന്നത്. പോളണ്ടിൽ ശനിയാഴ്ച 13,628 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 179 പേർ മരിക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP