Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

241 മരണങ്ങളും 21,331 പുതിയ രോഗികളുമായി ബ്രിട്ടൻ കോവിഡിൽ അസാധാരണമായ കുതിപ്പിൽ; സ്ഥിതി വഷളാക്കിയത് സ്‌കൂളുകളും കോളേജുകളും; കൊറോണയെ നിയന്ത്രിക്കാനാകാതെ ഭയന്ന് ബ്രിട്ടൻ

241 മരണങ്ങളും 21,331 പുതിയ രോഗികളുമായി ബ്രിട്ടൻ കോവിഡിൽ അസാധാരണമായ കുതിപ്പിൽ; സ്ഥിതി വഷളാക്കിയത് സ്‌കൂളുകളും കോളേജുകളും; കൊറോണയെ നിയന്ത്രിക്കാനാകാതെ ഭയന്ന് ബ്രിട്ടൻ

സ്വന്തം ലേഖകൻ

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ തകർക്കാതെ കൊറോണയെ നേരിടാൻ ബ്രിട്ടൻ ഒരു നൂലിൽ കൂടിയാണ് നടക്കുന്നതെന്ന് ബോറിസ് ജോൺസൺ ഓർമ്മിപ്പിച്ചു. ഇന്നലെ പുതിയതായി 21,331 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു അദ്ദേഹം ഇതു പറഞ്ഞത്. ഇന്നലെ ബ്രിട്ടനിൽ241 പേരാണ് കോവിഡിനു കീഴടങ്ങി ജീവൻ വെടിഞ്ഞത്. കഴിഞ്ഞ ചൊവ്വാഴയെ അപേക്ഷിച്ച് 68.5 ശതമാനത്തിന്റെ വർദ്ധനയാണ് മരണനിരക്കിൽ ഉണ്ടായിരിക്കുന്നത്. അതേസമയം പ്രതിദിനം പുതിയതായി രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ 23.8 ശതമാനത്തിന്റെ വർദ്ധനയും.

പൊതുവിൽ രോഗവ്യാപന തോത് വർദ്ധിച്ചു വരുന്നെങ്കിലും ഇംഗ്ലണ്ടിന്റെ പലഭാഗങ്ങളിലും രോഗവ്യാപന തോത് കുറയുന്നതായും സൂചനകളുണ്ട്. കൂടുതൽ ഹോട്ട്സ്പോട്ടുകൾ ഈ ആഴ്‌ച്ച ഇല്ലാതെയായേക്കാം എന്ന് സർക്കാർ വൃത്തങ്ങൾ പ്രത്യാശ പ്രകടിപ്പിക്കുന്നു. 10 നും 19 നും ഇടയിലും 20 നും 29 നും ഇടയിലും പ്രായമുള്ളവരുടെ ഇടയിൽ രോഗവ്യാപനം കുറഞ്ഞു വരുന്നുണ്ട്. എന്നാൽ, കൂടുതൽ പ്രായമുള്ളവരിൽ വ്യാപനം കൂടുകയാണെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഉണ്ടായത്ര വ്യാപകമായ തോതിൽ രോഗബാധ ഉണ്ടാകുന്നില്ല. മാത്രമല്ല, ഇംഗ്ലണ്ടിന്റെ തെക്കൻ മേഖലയിൽ രോഗവ്യാപനം താരതമ്യേന കുറവുമാണ്. അതുകൊണ്ടു തന്നെ ഒരു ദേശീയ ലോക്ക്ഡൗണിന്റെ ആവശ്യം ഉണ്ടാകില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, രോഗവ്യാപനം നിയന്ത്രണാതീതമാകുന്ന ഭാഗങ്ങളിൽ മാഞ്ചസ്റ്ററിലേതുപോലെ ടയർ 3 നിയന്ത്രണങ്ങൾ ഉണ്ടാകും.

അതേസമയം, കൊറോണയുടെ രണ്ടാം വരവിൽ ഏറ്റവുമധികം രോഗികൾ ഉണ്ടായത് കുട്ടികൾ, യുവാക്കൾ എന്നിവരിലാണെന്ന റിപ്പോർട്ട് പുറത്തുവന്നു. സ്‌കൂളുകളുംയൂണിവേഴ്സിറ്റികളും തുറന്നു പ്രവർത്തനം ആരംഭിച്ചതോടെയാണ് കുട്ടികളിലും കൗമാരക്കാരിലും രോഗവ്യാപനം ശക്തമായതെന്ന് എൻ എച്ച് എസ് ഇംഗ്ലണ്ട് മെഡിക്കൽ ഡയറക്ടർ പ്രൊഫസർ സ്റ്റീഫൻ പോവിസ് പറഞ്ഞു. എന്നാൽ, ഇപ്പോൾ ഈ വിഭാഗത്തിൽ പെട്ടവരിൽ രോഗവ്യാപനം കുറഞ്ഞു വരികയാണെന്നും, പ്രായമുള്ളവരിൽ രോഗവ്യാപനം വർദ്ധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതായത്, വരുന്ന ആഴ്‌ച്ചകളിൽ, ഗുരുതരമായ രോഗവുമായി ആശുപത്രികളിൽ എത്തിച്ചേരുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ് ഉണ്ടാകാനിടയുണ്ട്. 10-നും 19 നും ഇടയിൽ പ്രായമുള്ളവരി 1 ലക്ഷം പേരിൽ 650 രോഗികൾ എന്നത് ഒരാഴ്‌ച്ച കൊണ്ട് 1 ലക്ഷം പേരിൽ 500 രോഗികൾ എന്ന നിലയിലേക്ക് കുറഞ്ഞപ്പോൾ, 60 നും 69 നും ഇടയിൽ പ്രായമുള്ളവരുടെ കാര്യത്തിൽ ഇത് 150 ൽ നിന്നും 200 ആയി വർദ്ധിച്ചു.

ഒന്നാം വരവിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് രണ്ടാം വരവിലെ രോഗവ്യാപന രീതി. രോഗ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിച്ചെങ്കിലും അതുമായി താരതമ്യം ചെയ്യുമ്പോൾ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. അതുപോലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ രോഗവ്യാപനം കൂടുതൽ നിയന്ത്രണാതീതമാകുമ്പോഴും കൂടുതൽ ഇടങ്ങളിൽ രോഗവ്യാപനത്തിൽ കുറവും ദൃശ്യമാകുന്നുണ്ട്.

എന്നാൽ ബ്രിട്ടനെ ഏറ്റവുമധികം ആശങ്കയിലാഴ്‌ത്തുന്നത് രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വർദ്ധിക്കുന്നു എന്നതാണ്. 45 വയസ്സിനു മുകളിലുള്ളവരാണ് ഇങ്ങനെ ആശുപത്രിയിൽ ചികിത്സതേടി എത്തുന്നവരിൽ ഭൂരിഭാഗവും. മെയ്‌ 11 ശേഷം ഇതാദ്യമായി ഒക്ടോബർ 15 നാണ് 1000 ത്തിൽഅധികം രോഗികളെ ഒരു ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇത് എൻ എച്ച് എസിന് മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുമെന്നും, മാർച്ചിലെ ഇരുണ്ട നാളുകളിലേക്ക് തിരികേ പോകാൻ ഇടയുണ്ടെന്നും ഈ രംഗത്തെ പല പ്രമുഖരും ആശങ്കപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP