Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

രാജ്യത്തിന്റെ നിയമം അനുസരിക്കാൻ മേയർ കൂടുതൽ കാശു ചോദിച്ചു; തർക്കങ്ങൾക്കൊടുവിൽ മാഞ്ചെസ്റ്ററിനെ ലോക്ക്ഡൗൺ ചെയ്ത് ബോറിസ് ജോൺസൺ; ബ്രിട്ടണിൽ കോവിഡ് ഭീതിയിൽ കൂടുതൽ നഗരങ്ങൾ ടയർ 3 യിലേക്ക്

രാജ്യത്തിന്റെ നിയമം അനുസരിക്കാൻ മേയർ കൂടുതൽ കാശു ചോദിച്ചു; തർക്കങ്ങൾക്കൊടുവിൽ മാഞ്ചെസ്റ്ററിനെ ലോക്ക്ഡൗൺ ചെയ്ത് ബോറിസ് ജോൺസൺ; ബ്രിട്ടണിൽ കോവിഡ് ഭീതിയിൽ കൂടുതൽ നഗരങ്ങൾ ടയർ 3 യിലേക്ക്

സ്വന്തം ലേഖകൻ

കൊറോണയുടെ താണ്ഡവത്തിനിടയിലും തുടർന്ന് രാഷ്ട്രീയ തർക്കങ്ങൾക്കൊടുവിൽ മാഞ്ചസ്റ്റർ 3 ടയർ ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ബ്രിട്ടീഷ് സർക്കാരും മാഞ്ചസ്റ്റർ മേയർ ആൻഡി ബേൺഹാമും തമ്മിലുള്ള തർക്കം അത് രൂക്ഷമായതിനെ തുടർന്ന് ഇന്നലെ ഏകപക്ഷീയമായി ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിരുന്നു. രോഗവ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇതല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നായിരുന്നു ബോറിസ് പറഞ്ഞത്. ഇതോടെ വ്യഴാഴ്‌ച്ച അർദ്ധരാത്രി മുതൽ മാഞ്ചസ്റ്ററിൽ ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരും.

ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരുമ്പോൾ, ഭക്ഷണം വിതരണം ചെയ്യാത്ത പബ്ബുകൾ എല്ലാം അടച്ചിടേണ്ടി വരും. പബ്ബുകളിൽ പോലും ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് മാത്രമായി സേവനം പരിമിതപ്പെടുത്തണം. ബെറ്റിങ് ഷോപ്പുകൾ, കാസിനോകൾ, ബിംഗോ ഹോളുകൾ, ഗെയിമിങ് സെന്ററുകൾ, സോഫ്റ്റ് പ്ലേ ഏരിയകൾ എന്നിവയും അടച്ചിടേണ്ടതായി വരും. ഇതുമൂലം പ്രതിസന്ധിയിൽ ആകുന്ന ബിസിനസ്സ് സ്ഥാപനങ്ങൾക്കായി 65 മില്ല്യൺ പൗണ്ടിന്റെ ധനസഹായമാണ് താൻ ചോദിച്ചതെന്ന് മേയർ ബേൺഹാം പറഞ്ഞു. ആദ്യം 90 മില്ല്യൺ പൗണ്ടാണ് ചോദിച്ചിരുന്നതെങ്കിലും പിന്നീട് അത് 65 മില്ല്യൺ ആക്കി കുറച്ചു. എന്നാൽ സർക്കാർ, അവർ നേരത്തേ നൽകിയ 60 മില്ല്യൺ ഡോളർ എന്നതിൽ നിന്നും ഒരു പൗണ്ട് പോലും കൂട്ടാൻ തയ്യാറായില്ല.

മറ്റൊരു 5 മില്ല്യൺ പൗണ്ടുകൂടി നൽകാതെ ഒഴിഞ്ഞു മാറിയ ബോറിസ് ജോൺസണെ മേയർ ഒരു പത്രസമ്മേളനത്തിൽ അതിനിശിതമായി വിമർശിച്ചു. അതേസമയം, പൊതുജനങ്ങളുടെ സുരക്ഷക്കായി എടുക്കുന്ന തീരുമാനങ്ങൾ തടസ്സപ്പെടുത്തുന്നതിൽ ബേൺഹാമിനെ സർക്കാർ വൃത്തങ്ങളും കഠിനമായി വിമർശിച്ചു. ആദ്യം ഇരുകക്ഷികളും 55 മില്ല്യൺ പൗണ്ട് എന്ന തുകയിൽ സമ്മതത്തിൽ എത്തിയെന്നും എന്നാൽ, സ്ഥിരീകരണത്തിനായി അവസാന കോൾ വിളിച്ചപ്പോൾ മേയർ അത് 65 മില്ല്യൺ പൗണ്ട് എന്നാക്കുകയുമായിരുന്നു എന്നാണ് വൈറ്റ്ഹാൾ വൃത്തങ്ങൾ അറിയിച്ചത്. മാത്രമല്ല, ഇപ്പോൾ തന്നെ ടയർ 3 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ലങ്കാഷയറിനേക്കാളുമ്മ് മേഴ്സിസൈഡിനേക്കാളും കൂടുതൽ ധനസഹായം തനിക്ക് നൽകണമെന്ന് മേയർ ആവശ്യപ്പെട്ടതായും അവർ പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തിലായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്ന 55 മില്യൺ പൗണ്ടിൽ നിന്നും തുക വർദ്ധിപ്പിച്ച് 60 മില്ല്യണ പൗണ്ട് ആക്കിയത്. ടയർ 3 നിയന്ത്രണങ്ങൾ നിലവിൽ വരുന്നതോടെ ഏകദേശം 1,800 ഓളം പബ്ബുകളും 140 വൈൻ ബാറുകൾ, 277 ബെറ്റിങ് ഷോപ്പുകൾ, 12 കാസിനോകൾ എന്നിവ അടച്ചിടേണ്ടതായി വരും. ഏകദേശം 2.8 ദശലക്ഷത്തോളം വരുന്ന നഗരവാസികൾക്ക് മറ്റുള്ള കുടുംബങ്ങളിലെ അംഗങ്ങളുമായി വീടുകൾക്കുള്ളിലോ അടച്ചിട്ട മറ്റിടങ്ങളിലോ കൂടിച്ചേരാനും കഴിയില്ല.

മരണാനന്തര ചടങ്ങുകളിൽ പത്തുപേരിൽ കൂടുതലും വിവാഹാഘോഷങ്ങളിൽ 25 പേരിൽ കൂടുതലും പങ്കെടുക്കരുത് എന്നും നിയന്ത്രണങ്ങളിൽ പറയുന്നു. ആളുകൾ കഴിയുന്നത്ര വീടുകളിൽ തന്നെ കഴിയണമെന്നും, പരമാവധി 5 കിലോമീറ്ററിനുള്ളിൽ സഞ്ചാരം ഒതുക്കണമെന്നും പറയുന്നു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടുണ്ട്.ഇതിനിടയിൽ മാഞ്ചസ്റ്ററിലെ ടെസ്റ്റ് ആൻഡ് ട്രേയ്സ് സംവിധാനങ്ങൾ വിപുലീകരിക്കുന്നതിനും മറ്റ് അടിയന്തര നടപടികൾക്കുമായി 22 മില്ല്യൺ പൗണ്ടിന്റെ അടിയന്തര ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP