Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

കൊറോണയുടെ രണ്ടാം വരവ് കരുതിയതിനേക്കാൾ ഭയാനകം; ബ്രിട്ടണിൽ ഇന്നലേയും 16,000 കടന്നു പുതിയ രോഗികൾ; വാക്സിൻ നൽകി തുടങ്ങിയാലൊന്നും രോഗം മാറില്ലെന്ന് വിദഗ്ദ റിപ്പോർട്ട്; കൊറോണയെ ക്ഷീണിപ്പിക്കാൻ അല്ലാതെ തുടച്ചു നീക്കാൻ കഴിയില്ല; ദുരിതനാളുകൾ നീണ്ടു നീണ്ടു പോകും

കൊറോണയുടെ രണ്ടാം വരവ് കരുതിയതിനേക്കാൾ ഭയാനകം; ബ്രിട്ടണിൽ ഇന്നലേയും 16,000 കടന്നു പുതിയ രോഗികൾ; വാക്സിൻ നൽകി തുടങ്ങിയാലൊന്നും രോഗം മാറില്ലെന്ന് വിദഗ്ദ റിപ്പോർട്ട്; കൊറോണയെ ക്ഷീണിപ്പിക്കാൻ അല്ലാതെ തുടച്ചു നീക്കാൻ കഴിയില്ല; ദുരിതനാളുകൾ നീണ്ടു നീണ്ടു പോകും

മറുനാടൻ മലയാളി ബ്യൂറോ

കൊറോണയെന്ന ദുർഭൂതത്തെ ഇനി ഈ ഭൂമിയിൽ നിന്നും തുടച്ചു നീക്കുക എന്നത് അസാദ്ധ്യമാണെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ മുഖ്യ ശാസ്ത്രോപദേഷ്ടാവ് സർ പാട്രിക് വാലൻസ് പറയുന്നത്. കോവിഡ് എന്ന മഹാവ്യാധിയിൽ നിന്നും പൂർണ്ണമായും രക്ഷ നേടിത്തരാൻ ഒരു വാക്സിനും കഴിയില്ലെന്നും അദ്ദേഹം പറയുന്നു. ബ്രിട്ടനിലെ പ്രഭു സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ളൂ പോലെ എല്ലാ വർഷവും കൃത്യമായ ഇടവേളകളിൽ ഈ രോഗം വന്നുകൊണ്ടേയിരിക്കും എന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരും ഉദ്യോഗസ്ഥരും വാക്സിന്റെ കാര്യത്തിൽ, അത് പുറത്തിറങ്ങുന്ന സമയം പോലുള്ള തെറ്റായ വാഗ്ദാനങ്ങൾ നൽകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും, കുറേക്കൂടി യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങളെ സമീപിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന വസന്തകാലത്തിന് മുൻപായി രണ്ടാം വരവിലെ താണ്ഡവം തീരുകയില്ലെന്നും അദ്ദേഹം പറയുന്നു. എന്നിരുന്നാലും, ഫ്ളൂ തന്നെയാണ് ബ്രിട്ടന് ഏറ്റവുമധികം ഭീഷണി ഉയർത്തുക എന്നും അദ്ദേഹം പറഞ്ഞു. കൊറോണ പ്രതിസന്ധിക്ക് മുൻപായി ഫ്ളൂ വൻതോതിൽ പൊട്ടിപ്പുറപ്പെട്ടാൽ അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ തന്റെ ഓഫീസ് നടത്തിക്കഴിഞ്ഞു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊറോണ വൈറസിനെ പൂർണ്ണമായും ഇല്ലാതെയാക്കുന്ന ഒരു വാക്സിൻ കണ്ടെത്തുക എന്നത് അസാദ്ധ്യമാണ്. താത്ക്കാലികമായി അതിനെ തടയുവാനും, ഒരു പക്ഷെ, പ്രഹരശേഷി കുറയ്ക്കുവാനും കഴിഞ്ഞേക്കും. അതിനപ്പുറമുള്ള ഏതൊരു ആഗ്രഹവും സഫലമാകാത്ത ആഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് പോകും. അദ്ദേഹം പറയുന്നു. എന്നാൽ, വാക്സിൻ മൂലം വ്യാപന വേഗത കുറയുകയും പ്രഹരശേഷി കുറയുകയും ചെയ്താൽ, കാര്യങ്ങൾ പരിപാലിക്കാൻ കുറച്ചുകൂടി എളുപ്പമാകും. ജലദോഷം, ഫ്ളൂ, എച്ച് ഐ വി, ചിക്കൻപോക്സ്, മലേറിയ തുടങ്ങിയവയ്ക്ക് കാരണക്കാരായ വൈറസുകളെ പോലെ തന്നെ ഇവയേയുമെന്നന്നേക്കുമായി ഇല്ലാതെയാക്കാൻ കഴിയില്ല.

ഈ രോഗങ്ങളെല്ലാം പിടിപെടാതിരിക്കാനായി മുൻകരുതലുകൾ എടുക്കാം. എന്നാൽ ഇവയെ തടയാൻ അതുകൊണ്ടായി എന്നു വരില്ല. പക്ഷെ, രോഗത്തിന്റെ കാഠിന്യം കുറയ്ക്കാൻ ഈ മുൻകരുതലുകൾക്ക് കഴിയും. ഇനിയുള്ള കാലം കൊറോണയുമായും ഈ വിധത്തിൽ കലഹിച്ചും സ്നേഹിച്ചും മുന്നോട്ട് പോകേണ്ടതായി വരും. വളരെ വേഗത്തിൽ പ്രകീർണ്ണാന്തരം അഥവാ മ്യുട്ടേഷൻ സംഭവിക്കുന്നു എന്നതുകൊണ്ടാണ് ഫ്ളൂവിന് കാരണമാകുന്ന വൈറസിനെ എളുപ്പം തടയാൻ കഴിയാത്തത്. അതേസമയം, കൊറോണ വൈറസിന് അത്ര വേഗത്തിൽ മ്യുട്ടേഷൻ സംഭവിക്കുന്നില്ല എന്നത് പിന്നെയും പ്രത്യാശ തരുന്ന ഒരു ഘടകം തന്നെയാണ്.

അതായത്, ഫ്ളൂവിൽ നിന്നും നല്കുന്ന സംരക്ഷണത്തിന്റെ കാലയളവിനേക്കാൾ കൂടുതൽ കാലത്തേക്ക് വക്സിൻ വഴി കോവിഡിൽ നിന്നും സംരക്ഷണം നൽകാൻ കഴിഞ്ഞേക്കും. എന്നാൽ, ഇത്തരത്തിൽ ഒരു വാക്സിൻ 2020-ൽ പുറത്തിറങ്ങും എന്നകാര്യം തികച്ചും അസംഭവ്യമാണെന്നാണ് വാലൻസ് പറഞ്ഞത്. വാക്സിനുകളുടെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാകുന്നത്, ഒന്നുമില്ലായ്മയിൽ നിന്നും ഒരു വാക്സിൻ വികസിപ്പിച്ചെടുക്കാൻ പത്ത് വർഷങ്ങളെങ്കിലും എടുത്തിട്ടുണ്ട് എന്നാണ്. അഞ്ചു വർഷത്തിനുള്ളിൽ പൂർണ്ണമായും വികസിപ്പിച്ചെടുത്ത ഒരു വാക്സിനും ഇന്ന് ലോകത്തില്ല.

പ്രതീക്ഷകൾ തകർക്കുന്ന ഈ വാക്കുകൾക്കിടയിലാണ് ബ്രിട്ടനിൽ ഇന്നലെ 18,804 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു എന്ന റിപ്പോർട്ട് പുറത്തുവരുന്നത്. 80 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ഒരഴ്‌ച്ച കൊണ്ട് രോഗവ്യാപന നിരക്ക് 34.6 ശതമാനമാണ് വർദ്ധിച്ചിരിക്കുന്നത് എന്നാണ് ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഒന്നാം വരവിന്റെ മൂർദ്ധന്യഘട്ടത്തോളം എത്തിയിട്ടില്ലെങ്കിൽ കൂടി, രോഗവ്യാപന തോത് അതിവേഗം ഉയരുകയാണ് എന്നത് ബ്രിട്ടന്റെ ആശങ്ക ഉയർത്തുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP