Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

യുവതി സ്വന്തം മകനെ ലൈം​ഗിക പീഡനത്തിനിരയാക്കിയത് രണ്ടു വർഷത്തോളം; 34കാരി അകത്തായത് 12കാരൻ കാര്യങ്ങൾ പുറത്ത് പറഞ്ഞതോടെ

യുവതി സ്വന്തം മകനെ ലൈം​ഗിക പീഡനത്തിനിരയാക്കിയത് രണ്ടു വർഷത്തോളം; 34കാരി അകത്തായത് 12കാരൻ കാര്യങ്ങൾ പുറത്ത് പറഞ്ഞതോടെ

മറുനാടൻ ഡെസ്‌ക്‌

ടെക്സാസ്: സ്വന്തം മകനെ രണ്ടു വർഷത്തോളം ലൈം​ഗികമായി പീഡിപ്പിച്ച യുവതി അറസ്റ്റിൽ. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ബ്രിട്ട്നി റുലീയു എന്ന സത്രീയാണ് രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. 34–കാരിയായ യുവതി 2018 മുതൽ സ്വന്തം മകനെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

ആറാം ഗ്രേഡിൽ പഠിക്കുന്ന മകനെയാണ് ഇവർ ഉപദ്രവിച്ചിരുന്നത്. പീഡിപ്പിച്ച ശേഷം ആരോടും പറയരുതെന്ന് താക്കീതും ചെയ്തു. രണ്ടു വർഷങ്ങൾക്ക് ശേഷം വിശ്വസിക്കാൻ പറ്റുന്ന ഒരാളോട് കുട്ടി കാര്യങ്ങൾ തുറന്നു പറഞ്ഞു. അയാൾ കുട്ടിയെ പൊലീസിന്റെ മുന്നിൽ കൊണ്ടുവരികയായിരുന്നു.

അഭിഭാഷകന്റെ മുന്നിലും കുട്ടി കാര്യങ്ങൾ വിശദീകരിച്ചു. ഇതിന് ശേഷം റുലീയുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടക്കത്തിൽ ഇവർ കുറ്റം നിഷേധിച്ചു. ഒടുവിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് സമ്മതിച്ചു. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജയിലിൽ അടച്ചു.

കുടുംബങ്ങളിൽ ലൈംഗിക ചൂഷണത്തിന് കേസുകൾ യുഎസിൽ വ്യാപകമാണ്. ചില റിപ്പോർട്ടുകൾ പറയുന്നത് 3 മുതൽ 4 വരെ പെൺകുട്ടികളിൽ ഒരാൾ, 5 മുതൽ 7 വരെ ആൺകുട്ടികളിൽ ഒരാൾ 18 വയസ്സ് തികയുന്നതിനുമുമ്പ് ലൈംഗിക പീഡനത്തിന് ഇരയാകുന്നു എന്നാണ്. ഇതിൽ ഭൂരിഭാഗവും സംഭവിക്കുന്നത് കുടുംബങ്ങളിൽ തന്നെയാണ്. കഴിഞ്ഞ വർഷം തങ്ങളുടെ 2 വയസ്സുള്ള മകളെ ബലാത്സംഗം ചെയ്തതിന് ബലാത്സംഗം, വ്യഭിചാരം, കുട്ടികളെ ദുരുപയോഗം ചെയ്യൽ എന്നീ കുറ്റങ്ങൾ ചുമത്തിയ ഒഖലാമയിലെ ദമ്പതികളെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP