Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിഖ് ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് പോകവേ മൂന്നു പേർ ആയുധങ്ങളുമായി വട്ടം ചുറ്റി; മൂവരെയും കുത്തി മലർത്തി മുപ്പതുകാരനായ ഇന്ത്യാക്കാരൻ: ലണ്ടനിലെ കൂട്ടക്കൊലയിലെ പ്രതിയായ ഇന്ത്യാക്കാരനെ വെറുതെ വിട്ടു വിചാരണക്കോടതി

സിഖ് ക്ഷേത്രത്തിൽ നിന്നും വീട്ടിലേക്ക് പോകവേ മൂന്നു പേർ ആയുധങ്ങളുമായി വട്ടം ചുറ്റി; മൂവരെയും കുത്തി മലർത്തി മുപ്പതുകാരനായ ഇന്ത്യാക്കാരൻ: ലണ്ടനിലെ കൂട്ടക്കൊലയിലെ പ്രതിയായ ഇന്ത്യാക്കാരനെ വെറുതെ വിട്ടു വിചാരണക്കോടതി

സ്വന്തം ലേഖകൻ

മൂന്ന് പേരെ ആക്രമിച്ച് കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യാക്കാരനായ യുവാവിനെ വിചാരണക്കോടതി വെറുതെ വിട്ടു. ലണ്ടനിലെ ഗുർജീത് സിംഗിനെയാണ് കോടതി തെറ്റുകാരനല്ലെന്നു കണ്ടെത്തി വിട്ടയച്ചത്. ലണ്ടനിലെ ഐൽഫോർഡിലുള്ള ഒരു സിഖ് ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഗുർജീത് സിംഗിനു നേരെ ആക്രമണം ഉണ്ടായത്. കത്തിയും ചുറ്റികയും ഉപയോഗിച്ച് ആയുധധാരികളായ ഒരു സംഘം അദ്ദേഹത്തെ വലയിലാക്കുകയായിരുന്നു.

13 സെക്കൻഡ് നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിൽ തന്റെ ജീവൻ രക്ഷിക്കുവാൻ ബൽജിത് സിങ് (34), നരീന്ദർ സിങ് (26), ഹരീന്ദർ കുമാർ (22) എന്നിവരെ കൊലപ്പെടുത്തേണ്ടി വരികയായിരുന്നു മുപ്പതുകാരനായി ഗുർജീത് സിംഗിന്. സിങ് തന്നെ കോടതിയിൽ കത്തിയും ഹാജരാക്കി. സിങ്ങിനെതിരെ കൊലപാതകം, നരഹത്യ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് മെട്രോപൊളിറ്റൻ പൊലീസ് സ്ഥിരീകരിച്ചു.

രക്ഷപ്പെട്ട നാലാമത്തെ ആക്രമണകാരിയെ ഗൂഢാലോചനക്കുറ്റത്തിന് ശിക്ഷിക്കുകയും ആക്രമികളുടെ ഡ്രൈവർ ആണെന്ന് കരുതുന്ന അഞ്ചാമനെ ജയിലിലടയ്ക്കുകയും ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ സിങ് സ്വയം പ്രതിരോധിക്കുന്നത് ദൃശ്യമായിരുന്നു. ആക്രമണത്തിന് തൊട്ടുപിന്നാലെ റെഡ്ബ്രിഡ്ജ് മജിസ്‌ട്രേറ്റിൽ നടന്ന ഒരു കോടതി ഹിയറിംഗിൽ, ആക്രമണകാരികളുടെ സംഘം അവിദഗ്ദ്ധ തൊഴിലാളികളായിരുന്നുവെന്നും സിങ്ങുമായി ഒരു കുടിശ്ശിക കടം സംബന്ധിച്ച് തർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നും മനസിലാക്കി.

ഒരു ബിസിനസ്സ് ഇടപാടിനെച്ചൊല്ലിയാണ് ഗുർജീത് സിംഗിനെ കൊലപ്പെടുത്താനുള്ള ശ്രമം ഇവർ നടത്തിയെന്ന് കുടുംബ വൃത്തങ്ങൾ വെളിപ്പെടുത്തി. ജനുവരി 19ന് ഐൽഫോർഡിലെ സെവൻ കിങ്സിൽ നടന്ന ആക്രമണത്തിനിടെ, സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ സിങ്ങിന് നിരവധി മുറിവുകളും ഉണ്ടായിരുന്നു. തലയ്ക്ക് മുകളിൽ ചുറ്റിക കൊണ്ടുള്ള ആക്രമണവും തലയുടെ പിൻഭാഗത്തും നെറ്റിയിലും മുറിവും തലയുടെ ഇടതുവശത്ത് അഞ്ച് സെന്റിമീറ്റർ മുറിവ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഒരു കൈയ്ക്കും പരിക്കേറ്റു.

ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് മരിച്ച മൂവരും, രക്ഷപ്പെട്ട രണ്ട് പേരും ഗുർജീത് സിംഗിനെ ഐൽഫോർഡിലെ ഗുരുദ്വാരയിൽ വച്ച് കണ്ടിരുന്നു. ആക്രമണത്തിനു തലേന്നു രാത്രി ക്രിസ്റ്റൽ ബാങ്ക്വെറ്റിങ് എന്ന സ്ഥലത്ത് ഒരു ജന്മദിനാഘോഷ വേളയിൽ ഒത്തുചേർന്നപ്പോൾ സിംഗും ഈ സംഘവും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായതായി സുഹൃത്തുകൾ വ്യക്തമാക്കിയിട്ടുണ്ട്. ശേഷം സിങ് ഗുരുദ്വാരയിൽ നിന്ന് പുറപ്പെടുന്നതുവരെ അക്രമികൾ കാത്തിരിക്കുകയും മിസ്റ്റർ സിങ്ങിനെ പിന്തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തു വച്ച് ആക്രമിക്കുകയും ആയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP