Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ഡയാന രാജകുമാരി അവിഹിതബന്ധ കഥ തുറന്നു പറയാൻ തുടങ്ങിയപ്പോൾ ടി വി യ്ക്ക് മുന്നിൽ ഇരുന്നു വിതുമ്പിക്കരഞ്ഞു വില്യം രാജകുമാരൻ; അമ്മയും അച്ഛനും പിരിഞ്ഞതോടെ ഒറ്റപ്പെട്ടവനായി ഹാരി; വില്യമും ഹാരിയും തമ്മിൽ പിരിഞ്ഞതിന്റെ പിന്നാമ്പുറ കഥയുമായി പുസ്തകം

ഡയാന രാജകുമാരി അവിഹിതബന്ധ കഥ തുറന്നു പറയാൻ തുടങ്ങിയപ്പോൾ ടി വി യ്ക്ക് മുന്നിൽ ഇരുന്നു വിതുമ്പിക്കരഞ്ഞു വില്യം രാജകുമാരൻ; അമ്മയും അച്ഛനും പിരിഞ്ഞതോടെ ഒറ്റപ്പെട്ടവനായി ഹാരി; വില്യമും ഹാരിയും തമ്മിൽ പിരിഞ്ഞതിന്റെ പിന്നാമ്പുറ കഥയുമായി പുസ്തകം

സ്വന്തം ലേഖകൻ

മ്മാവൻ ഏൾ സ്പെൻസറുടെ സഹായത്താൽ ഹാരിയെ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ വില്യം ശ്രമിച്ചതിന്റെ കഥ പറഞ്ഞ, റോബർട്ട് ലേസി ഇന്നലെ പ്രസിദ്ധീകരിച്ച അദ്ധ്യായത്തിൽ, സഹോദരങ്ങൾ തമ്മിലുള്ള ശത്രുതയുടെ വേര് ചികയുകയാണ്. 1992-ൽ അമ്മയും അച്ഛനും തമ്മിലുള്ള വഴക്ക് പരസ്യമായതോടെ, അതുമായി പൊരുത്തപ്പെട്ടുപോകേണ്ട അവസ്ഥയായി സഹോദരങ്ങൾക്ക്. ആൻഡ്രൂ മോർട്ടന്റെ വിവാദ പുസ്തകം വന്നതോടെകുടുംബത്തിന്റെ കുപ്രസിദ്ധി ഉയരുന്നത് കണ്ടു നിൽക്കേണ്ടിവന്നു ഇരുവർക്കും.

കുട്ടികളെ ഏറെ സ്നേഹിച്ചിരുന്ന ഒരു അമ്മയായിരുന്നു ഡയാന. എന്നിട്ടും, ഇത്തരത്തിലുള്ള വെളിപ്പെടുത്തലുകൾ നടത്തിയാൽ, അത് കുട്ടികളെ എത്രമാത്രം ബാധിക്കുമെന്ന് അവർ ചിന്തിച്ചിരുന്നുവോ എന്ന് സംശയമുണ്ട്. താൻ വില്യമിനെ മൂന്നു മാസം ഗർഭിണിയായിരിക്കുമ്പോൾ ആത്മഹത്യയ്ക്ക് ശ്രമിച്ച കാര്യം വരെ അവർ മോർട്ടന്റെ പുസ്തകത്തിൽ തുറന്നു പറഞ്ഞിരുന്നു. ഈ പുസ്തകം പ്രസിദ്ധീകരിച്ചതിനു രണ്ട് ആഴ്‌ച്ചകൾക്ക് ശേഷമാണ് ഡയാന-ജെയിസ് ഗില്ബി ടേപ്പുകൾ പുറത്താകുന്നത്. ചാൾസ് രാജകുമാരനുമൊത്തുള്ള ജീവിതം നരകതുല്യമാണെന്ന് അതിലായിരുന്നു ഡയാന പറഞ്ഞിരുന്നത്.

ഇതിലും ഭീകരമായിരുന്നു ചാൾസും അന്ന് അദ്ദേഹത്തിന്റെ കാമുകിയായിരുന്ന കാമില പാർക്കറും തമ്മിലുള്ള ഫോൺ സംഭാഷണം ചോർന്നത്. അതിനുശേഷം, 1994-ലാണ് ഒരു ടി വി അഭിമുഖത്തിൽ ചാൾസ് കാമിലയുമായുള്ള ബന്ധം തുറന്നു പറയുന്നത്. അതിനു തൊട്ടുപുറകെ ഡയാനയും ജെയിംസ് ഹെവിറ്റുമായുള്ള ബന്ധം പുറത്താക്കിക്കൊണ്ട് അന്ന പാസ്റ്റെർനാക് രംഗത്തെത്തി. തങ്ങൾ ജെയിംസ് അങ്കിൾ എന്നു വിളിച്ചിരുന്ന, ഹെവിറ്റ് ഇത്തരത്തിൽ കാര്യങ്ങൾ തുറന്നു പറഞ്ഞതിൽ രാജകുമാരന്മാർക്ക് അയാളോട് ദേഷ്യവും ഉണ്ടായിരുന്നു.

ഈ പുസ്തകത്തിൽ കൂടിത്തന്നെയാണ് ഒരു ഹൈ ഗ്രൂവ് ലവറ്ററിയിൽ അവരുടെ അമ്മ, ഹെവിറ്റുമായി പ്രണയലീലകൾ ആസ്വദിച്ച വിവരം അവർ അറിയുന്നത്. ആ സമയത്ത്, ഒരു ചുമരിനപ്പുറത്ത് അവരുണ്ടായിരുന്നതായും അവർ തിരിച്ചറിഞ്ഞു. 1995 നവംബറിൽ, ടി വി അഭിമുഖത്തിലൂടെ തന്റെ അമ്മ, അവിഹിത കഥ തുറന്നു പറഞ്ഞത് വില്യം തികച്ചും ഏകനായിരുന്നു ശ്രവിച്ചു. ഇത് കേൾക്കുന്ന സമയത്ത് വില്യം, തന്റെ ഹൗസ് മാസ്റ്ററുടെ മുറിയിലായിരുന്നു.

അവിടേക്ക് കയറിവന്ന ഹൗസ്മാസ്റ്റർ കാണുന്നത് കരഞ്ഞുകലങ്ങിയ കണ്ണുകളുമായി സോഫയിൽ കിടക്കുന്ന വില്യമിനേയായിരുന്നു. പിന്നീട് ഡയാന ഫോൺ വിളിച്ചപ്പോൾ വില്യം സംസാരിക്കാൻ മടിച്ചതായും പുസ്തകത്തിൽ പറയുന്നു. വില്യമിന്റെ കൗമാരത്തിൽ ഏല്പിച്ച വലിയൊരു മാനസികാഘാതമായിരുന്നു അമ്മയുടെ തുറന്നു പറച്ചിൽ. പിന്നീടുള്ള ജീവിതം മുഴുവൻ അതിന്റെ സ്വാധീനം വില്യം രാജകുമാരന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

തുടർന്ന്, ഡയാനയുടെ മരണത്തിനു ശെഷം 1998-ലാണ് ഹാരി വില്യമിന്റെ അടുത്തെത്തുന്നത്. ജീവിതത്തിൽ അരങ്ങേറിയ ദുരന്തനാടകങ്ങൾ, തങ്ങൾക്ക് ആരുമില്ലെന്ന ചിന്ത അവരിൽ ഉയർത്തിയിരുന്നു. പരസ്പരം താങ്ങും തണലുമായാണ് അവർ പിന്നീട് കഴിഞ്ഞിരുന്നത്. ഇതിനിടെ, ഹൈഗ്രൂവിലെ സെല്ലാറിൽ ചാൾസ് ഒരു മുറി പണിയുകയും അതൊരു ഡിസ്‌കോ റൂം ആക്കി മാറ്റുകയും ചെയ്തു. തന്റെ മക്കൾക്ക് അവിടെ വന്ന് ആഹ്ലാദിക്കുവാനുള്ള അനുവാദം നൽകുകയും ചെയ്തു.

ചാൾസ് അന്നൊക്കെ, കമിലയുമായുള്ള തന്റെ ബന്ധം ബ്രിട്ടീഷുകാരെക്കൊണ്ട് അംഗീകരിപ്പിക്കുവാനുള്ള തിരക്കിലായിരുന്നു. അത്, അച്ഛന്റെ സാന്നിദ്ധ്യം ആ ഡിസ്‌കോ മുറിയിൽ പരമാവധി കുറച്ചു. ഇത് സഹോദരങ്ങൾക്ക് അവരുടെ ജീവിതം ആസ്വദിക്കുവാനുള്ള അവസരമൊരുക്കി. നിയമപരമായ പ്രായപരിധി എത്തുന്നതിനു മുൻപ് തന്നെ ഇരു രാജകുമാരന്മാരും മദ്യപാനം ശീലമാക്കിയിരുന്നതായും ഈ പുസ്തകത്തിൽ പറയുന്നു.

2000-ൽ വില്യം തന്റെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഹൈഗ്രൂവ് വിട്ട് പോയതോടെ ഹാരി ഒറ്റപ്പെട്ടു. ഇക്കാലത്താണ് ഹാരി പോട്ട് സ്മോക്കിങ് ആരംഭിക്കുന്നത്. ഇതറിഞ്ഞ ചാൾസ് രാജകുമാരൻ ഹാരിയെ ഒരു വിമുക്തികേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ലേസി പറയുന്നു. ഇതിനിടയിൽ, 2005 ജനുവരിയിൽ നടന്ന ഒരു ഫാൻസി ഡ്രസ്സ് മത്സരം ഇരുവരുടെയും ജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒന്നായി മാറി.

അന്ന് ഹാരി അണിഞ്ഞ ഷർട്ടിൽ നാസി ചിഹ്നമായ സ്വസ്തിക അടയാളപ്പെടുത്തിയിരുന്നു. പത്രങ്ങളിലെല്ലാം ഹാരി ദി നാസി എന്ന പേരിൽ ഹാരിയുടെ ചിത്രം നിറഞ്ഞു. മറ്റൊന്നും ആലോചിക്കാതെ, ആ വേഷത്തിന്റെ നിറത്തിൽ മാത്രം ആകൃഷ്ടനായി അതു വാങ്ങിയ ഹാരി അന്ന് ഏറെ പഴികേൾക്കേണ്ടതായി വന്നു. വില്യം ഈ സമയത്ത് ഹാരിയുടെ രക്ഷക്കെത്തിയില്ല എന്നു മാത്രമല്ല, ഹാരിയുടെ വിഢിത്തം തന്റെ പക്വതക്ക് മാറ്റുകൂട്ടുമെന്ന തിരിച്ചറിവിൽ സ്വയം മാന്യനായി. ഇത് വില്യമുമായുള്ള ബന്ധത്തെ കുറിച്ച് പുനർവിചിന്തനം നടത്താൻ ഹാരിയെ പ്രേരിപ്പിച്ചു. അന്നു മുതൽ ഇരുവരും തമ്മിൽ കാര്യമായി സംസാരിക്കാതെയായി. അതായിരുന്നു അവരുടെ ശത്രുതയുടെ തുടക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP