Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ചു; യുഎസ് വ്യാമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം തകർന്നു വീണു: പൈലറ്റിനെ രക്ഷപ്പെടുത്തി

ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ചു; യുഎസ് വ്യാമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം തകർന്നു വീണു: പൈലറ്റിനെ രക്ഷപ്പെടുത്തി

സ്വന്തം ലേഖകൻ

കാലിഫോർണിയ: യുഎസ് വ്യാമസേനയുടെ ഫൈറ്റർ ജെറ്റ് വിമാനം തകർന്നു വീണു. ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാനെത്തിയ ടാങ്കർ വിമാനവുമായി കൂട്ടിയിടിച്ചതോടെയാണ് വിമാനം തകർന്ന് വീണതെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. കാലിഫോർണിയയിലെ ഇംപീരിയൽ കൗണ്ടിക്ക് മുകളിൽ വെച്ച് പ്രാദേശികസമയം നാല് മണിയോടെയാണ് അപകടം നടന്നത്.

സിംഗിൾ സീറ്റ് കോമ്പാറ്റ് വിമാനമാണ് ഫൈറ്റർ ജെറ്റ് എഫ്.35ബി. അപകടത്തിൽപ്പെട്ട വിമാനത്തിലെ പൈലറ്റിനെ വിമാനത്തിൽ നിന്ന് പുറത്തെടുത്ത് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കെസി-130ജെ ടാങ്കർ സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും എട്ടോളം ക്രൂ അംഗങ്ങൾ സുരക്ഷിതരാണെന്നും മറൈൻ എയർക്രാഫ്റ്റ് വിങ് അധികൃതർ അറിയിച്ചു. വിമാനം തകരാനുണ്ടായതിന്റെ കൃത്യമായ കാരണം വ്യക്തമല്ല. പരിശോധന നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP