Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

കാശുണ്ടാക്കാനായി ഹാരി വീട്ടിലെ രഹസ്യങ്ങളും റിക്കോർഡ് ചെയ്തു സൂക്ഷിച്ചോ ? നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രഹസ്യങ്ങൾ അകത്തു നിന്നും ചോർത്തി ഒരു രാജകുമാരൻ കാശുണ്ടാക്കുമ്പോൾ; ഭാര്യയുടെ വാക്കുകേട്ടു ഹാരി ആകപ്പാടെ തലതിരിഞ്ഞെന്നു സൂചന

കാശുണ്ടാക്കാനായി ഹാരി വീട്ടിലെ രഹസ്യങ്ങളും റിക്കോർഡ് ചെയ്തു സൂക്ഷിച്ചോ ? നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രഹസ്യങ്ങൾ അകത്തു നിന്നും ചോർത്തി ഒരു രാജകുമാരൻ കാശുണ്ടാക്കുമ്പോൾ; ഭാര്യയുടെ വാക്കുകേട്ടു ഹാരി ആകപ്പാടെ തലതിരിഞ്ഞെന്നു സൂചന

സ്വന്തം ലേഖകൻ

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും രാജകുടുംബത്തിന്റെയും രഹസ്യങ്ങളുടെ നിലവറയ്ക്കാണോ നെറ്റ്ഫ്ളിക്സ് 100 മില്ല്യൺ ഡോളർ വിലയിട്ടത് എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. കൊട്ടാരം വിട്ടിറങ്ങുന്നതിനു മുൻപ് വീട്ടിലെ പല കാര്യങ്ങളും റെക്കോർഡ് ചെയ്ത് സൂക്ഷിച്ചിരുന്നു എന്നും, ഏറെ വിവാദമായേക്കാവുന്ന ആ ക്ലിപ്പുകളെ കുറിച്ച് കരാർ ഒപ്പുവയ്ക്കുന്നതിനു മുൻപായി ഹാരിയും മേഗനും നെറ്റ്ഫ്ളിക്സ് അധികൃതരോട് സൂചിപ്പിച്ചിരുന്നു എന്നുമാണ് ഇപ്പോൾ ഉയർന്നുവരുന്ന സംശയം.

ഹാരിയും മേഗനും നെറ്റ്ഫ്ളിക്സിനു വേണ്ടി ഒരു ഫ്ളൈ-ഓൺ-ദി-വാൾ റിയാലിറ്റി സീരീസ് നിർമ്മിക്കുന്നു എന്ന വാർത്ത ഇവർ നിഷേധിച്ചതിനു തൊട്ടുപുറകേയാണ് ഈ പുതിയ വിവാദമുയരുന്നത്. കൊട്ടാരം വിട്ടിറങ്ങിയ രാജകുമാരന്റെ വീഡിയോ ദൃശ്യങ്ങൾ, ഈ ദമ്പതിമാർ കൊട്ടാരം വിട്ടിറങ്ങാൻ ഉണ്ടായ കാരണങ്ങൾ സഹിതം കൊണ്ടുവന്നാൽ അത് തീർത്തും സ്ഫോടനാത്മകമായ ഒരു സാഹചര്യം തന്നെ സൃഷ്ടിച്ചേക്കും. മാത്രമല്ല, ഈ വീഡിയോ ദൃശ്യങ്ങളിലൂടെ അവരുടെ മകൻ ആർച്ചിയേയും അവതരിപ്പിച്ചേക്കാം എന്നും സംസാരമുണ്ട്.

എന്നാൽ, ഔദ്യോഗിക വിവരമനുസരിച്ച് ഹാരിയും മേഗനും,ഇപ്പോൾ പ്രചോദനം നൽകുന്ന വനിതകളെ കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ നിർമ്മാണത്തിലാണ്. അതോടൊപ്പം തന്നെ പരിസ്ഥിതിയേയും ദാരിദ്രത്തേയും കുറിച്ചുള്ള പരിപാടികളുടെ നിർമ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തിലുമാണ്. അതേസമയം, ഇതൊക്കെ വിജയിക്കണമെങ്കിൽ, ഇത് ഇറങ്ങുന്നതിനു മുൻപായി വൻതോതിലുള്ള പ്രചാരണം ഇവരുടെ നിർമ്മാണക്കമ്പനിക്ക് വേണമെന്ന് ഇവർ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നും അതാണ് കൊട്ടാരക്കഥകൾ ഡോക്യൂമെന്ററിയാക്കാൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്നുമാണ് സംസാരം.

ഹാരിയും മേഗനും ഈ വാർത്ത നിഷേധിച്ചിട്ടുണ്ട്. മാത്രമല്ല, താനും മേഗനും ചേർന്ന് ചെയ്യുന്ന പരിപാടികൾ ഒരു വിധത്തിലും ബ്രിട്ടീഷ് രാജകുടുംബത്തെ വിഷമിപ്പിക്കുന്ന ഒന്നാകില്ലെന്ന് ഹാരി തന്റെ മുത്തശ്ശികൂടിയായ ബ്രിട്ടീഷ് രാജ്ഞിക്ക് വാക്കു കൊടുത്തിട്ടുണ്ടെന്നാണ് ഹാരിയോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ഇതിനിടയിൽ, ഹാരിയും മേഗനും ചേർന്ന് രൂപം നൽകിയ പ്രൊഡക്ഷൻ കമ്പനി അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നു എന്നാണ് ലഭിക്കുന്ന സൂചനകൾ കാണിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ നടന്ന സാൻഡ്രിങ്ഹാം ഉച്ചകോടിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമോ എന്ന ആശങ്കയിലാണ് കൊട്ടാരം വൃത്തങ്ങൾ എന്നാണ് സൂചന. രാജ്ഞിക്കും ചാൾസ് രാജകുമാരനുമൊപ്പം ഹാരിയും വില്യമും പങ്കെടുത്ത ഈ യോഗത്തിനു ശേഷമാണ് ഹാരി കൊട്ടാരം വിട്ടിറങ്ങുന്നത്. മാത്രമല്ല, ഇതിനുശേഷം ഹാരിയും വില്യമും തമ്മിലുൾല ബന്ധത്തെ കുറിച്ചു വിവാദപരമായ പല പരാമർശങ്ങളുമുയർന്നിട്ടുമുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP