Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പരിശോധനയ്ക്കിടെ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി ഐസിഎംആർ; പന്നികളിലും ക്യൂലെക്‌സ് കൊതുകുകളിലും കാണപ്പെടുന്ന ക്യാറ്റ് ക്യൂ വൈറസ് കണ്ടെത്തിയത് രണ്ട് സ്രവസാമ്പിളുകളിൽ: ചൈനയിലും വിയറ്റ്‌നാമിലും പടർന്നു കൊണ്ടിരിക്കുന്ന സിക്യൂവി ഇന്ത്യയിലും പിടിമുറുക്കുമോ?

കോവിഡ് പരിശോധനയ്ക്കിടെ മറ്റൊരു വൈറസിനെ കൂടി കണ്ടെത്തി ഐസിഎംആർ; പന്നികളിലും ക്യൂലെക്‌സ് കൊതുകുകളിലും കാണപ്പെടുന്ന ക്യാറ്റ് ക്യൂ വൈറസ് കണ്ടെത്തിയത് രണ്ട് സ്രവസാമ്പിളുകളിൽ: ചൈനയിലും വിയറ്റ്‌നാമിലും പടർന്നു കൊണ്ടിരിക്കുന്ന സിക്യൂവി ഇന്ത്യയിലും പിടിമുറുക്കുമോ?

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) പുതിയ വൈറസിനെ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്ക് ശേഖരിച്ച രണ്ട് സ്രവ സാമ്പിളുകളിലാണ് പുതിയ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. ക്യാറ്റ് ക്യൂ വൈറസ് (Cat Que Virus - CQV) എന്നു പേരിട്ടിരിക്കുന്ന വൈറസ് പന്നികളിലും ക്യുലെക്‌സ് കൊതുകുകളിലുമാണ് കാണപ്പെടുന്നത്.

സിക്യുവി ചൈനയിലും വിയറ്റ്‌നാമിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ത്യയിലും ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഐസിഎംആർ വൈറസിനെതിരെ മുന്നറിയിപ്പ് നൽകി. നിലവിലെ സാഹചര്യത്തിൽ ചൈനയിലും വിയറ്റ്‌നാമിലും ഈ രോഗം വ്യാപിച്ചതോടെയാണ് ഐസിഎംആറിന്റെ മുന്നറിയിപ്പ്. ഇന്ത്യയിലും രോഗം വരാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നിറിയിപ്പ്.

പനി , മെനിഞ്ചൈറ്റിസ്, പീഡിയാട്രിക് എൻസെഫലൈറ്റിസ് എന്നീ അസുഖങ്ങൾക്ക് ഈ വൈറസ് കാരണമാകുമെന്ന് ആരോഗ്യ വിദ്ഗധർ പറയുന്നു. ക്യൂലക്‌സ് കൊതുകുകളിലും പന്നികൾക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ പുതിയ ലക്കത്തിലാണ് ഇതുസംബന്ധിച്ച് പഠനം. നേരത്തെ 2014 ലും 2017 ലും നടത്തിയ പരിശോധനകളിൽ രാജ്യത്ത് രണ്ടു പേരിൽ ഈ വൈറസിന്റെ ആന്റി ബോഡി കണ്ടെത്തിയിരുന്നു.

ക്ലിപ്ത ചേർപ്പുകളോടുകൂടിയ ശരീരമുള്ള ജന്തുക്കൾ ഉൾപ്പെടുന്ന ആർത്രോപോഡ് വിഭാഗത്തിലാണ് ഇവ വരുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്നു ശേഖരിച്ച 883 സ്രവസാംപിളുകളിൽ രണ്ടെണ്ണത്തിലാണ് പുണയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ ഈ വൈറസിനെ കണ്ടെത്തിയത്. കുറച്ചു നാളുകൾക്കു മുൻപാണ് ഇവരിൽ സിക്യുവി കയറിയത്. കർണാടകയിൽനിന്നുള്ള ഈ സാംപിളുകളിൽ 2014ലും 2017ലും ആന്റി സിക്യുവി ഐജിജി ആന്റിബോഡികൾ കണ്ടെത്തിയെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP